Thursday, March 26, 2015
അസ്തമിക്കാത്ത സാമ്രാജ്യത്ത മോഹങ്ങള്‍...
അലയുന്ന തോക്കിനൊപ്പം
അകലുന്ന സ്വപ്‌നങ്ങള്‍...
പ്രതീക്ഷകളുടെ മരുപ്പച്ചകളില്‍
വെടിയൊച്ചകള്‍ പ്രതിധ്വനിക്കുന്നു.
ഷെല്ലുകളും, പീരങ്കികളും
വര്‍ഷിച്ചു കൊണ്ടിരിക്കുന്നു.
ശാന്തിയും, സമാധാനവും
ഓര്‍മ്മക്കുറിപ്പുകളായി
അവശേഷിക്കുന്നു.
ഭീകരം...!
തെരുവുകള്‍ ചോരപ്രളയം...
അനാഥമാക്കപ്പെടുന്ന
ബാല്യ ചാപല്യങ്ങള്‍...
ഉത്തരമില്ലാത്ത യൌവനങ്ങള്‍.....
കാഴ്ചകള്‍ മങ്ങുന്നു...
പ്രജ്ഞ മരവിക്കുന്നു...
പ്രതീക്ഷകള്‍ അസ്തമിക്കുന്നു....
ഇറാഖ്,
വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു...
മരുഭൂ സ്വപ്‌നങ്ങള്‍...
ഇത് കിനാവുകൾ
കഥ പറയുന്ന കാലം.
മരുഭൂമിയുടെ ഊഷരതകളിൽ
അഭയം തേടി,
മരുപ്പച്ചകൾ സ്വപ്നം കണ്ടു
കാത്തിരിക്കുന്നവർ...!
പ്രതീക്ഷയുടെ ഒരു തിരിനാളം
തെളിയുന്നതും കാത്തു...
മാസങ്ങളും, വർഷങ്ങളും
പോകുന്നതറിയാതെ....!
ഒടുവിൽ കാലഹരണപ്പെട്ടു പോകുന്ന
ജീവിത പന്ഥാവിൽ
ദിശയേതെന്നറിയാതെ...!!
കഥ പറയുന്ന കാലം.
മരുഭൂമിയുടെ ഊഷരതകളിൽ
അഭയം തേടി,
മരുപ്പച്ചകൾ സ്വപ്നം കണ്ടു
കാത്തിരിക്കുന്നവർ...!
പ്രതീക്ഷയുടെ ഒരു തിരിനാളം
തെളിയുന്നതും കാത്തു...
മാസങ്ങളും, വർഷങ്ങളും
പോകുന്നതറിയാതെ....!
ഒടുവിൽ കാലഹരണപ്പെട്ടു പോകുന്ന
ജീവിത പന്ഥാവിൽ
ദിശയേതെന്നറിയാതെ...!!
Subscribe to:
Posts (Atom)


