Friday, May 15, 2015

നിള-ഒരു ദുഖ പുത്രി

വറ്റി വരണ്ട നീര്‍ ചാലുകളില്‍
പ്രതീക്ഷകളുടെ തെളിനീരുറവകള്‍
പിറവിയെടുക്കുന്നതും കാത്തു...
പുഴ!!!
നൂല്‍ രേഖകളായ്
തട്ടി തടഞ്ഞും, മുറിഞ്ഞും 
ഭൂമി തന്‍ മാറിലെ ഗര്‍ത്തങ്ങളില്‍  നിപതിച്ചും...

കഥകളില്‍.... കവിതകളില്‍....
ഒരു ദുഖപുത്രിയായ് ഞാനുണ്ട്...
കെട്ടടങ്ങിയ തീക്കനലായി
വരകളിലും...!!

ഇന്ന്, എന്‍റെ  മോക്ഷം 
ഞാന്‍ മാത്രം കൊതിക്കുന്നത്...
ഏവര്‍ക്കും  വേണ്ടത് 
പിതൃക്കള്‍ തന്‍ മോക്ഷം!
ബലിചോറുമായ്‌
പുണ്ണ്യ പാപങ്ങള്‍ വഹിച്ചു
ഞാന്‍ ഒഴുകുമ്പോഴും
ബലിയാടാക്കുകയാണ് നിങ്ങളെന്നെ,
എന്‍റെ മാറ് പിളര്‍ന്നു ,
എന്നിലെ രക്തം ഊറ്റി കുടിച്ചു...