Tuesday, May 23, 2017

ഉത്തരം

ഉത്തരങ്ങൾ .....
ഉത്തരങ്ങൾ...
നിലക്കാത്ത ചോദ്യങ്ങളുടെ പ്രവാഹങ്ങൾക്കു അപ്പുറവും
ഉത്തരം തേടിയലയുന്ന മനസ്സേ... ...
നീ എവിടെയാണിനിയെന്നെയൊന്നൊളിപ്പിക്കുക....

മെയ് ഫ്ലവർ

ഇവിടെ ഒരു മെയ് ഫ്ലവർ
എന്റെ ജാലക കാഴ്ചകളിൽ നിറയുന്നു
പൂക്കാതെ പോകുന്ന ഈ വസന്തത്തിൽ
എന്തോ പറയുവാനായി എന്നെ കാത്തിരിക്കുന്ന പോൽ....
നിഴലും നിലാവും നീ കണ്ടരാവിന്റെ കവചമെന്ന്
അതെന്നോടു മൊഴിയാൻ വെവുന്നപോൽ ......

പ്രണയം

പ്രണയം
എന്നിൽ മഴയായ് പെയ്ത്
ഉന്മാദിയെപ്പോൽ 
നിറഞ്ഞൊഴുകുന്നു.
ലഹരി തൻ 
വീര്യം നിറഞ്ഞ കണ്ണുകളിൽ
കാമം വഴിഞ്ഞൊഴുകുന്നു
ആടിയുലയുമുടയാടകൾ തൻ
താളം തെറ്റുന്നു.
യവനിക വീണ്ടും താഴുന്നു.
തിരശ്ശീലക്കപ്പുറം
ഇരുട്ടിനു കനമേറുന്നു.
വിവേകം അടിയറവു പറയുമ്പോൾ
വികാരം മഴ പോൽ പെയ്തിറങ്ങുന്നു.
പുലരി..... ഇനിയും വന്നെത്തിയിട്ടില്ല.
രാവിനു ദൈർഘ്യമേറിയോ?
വീഞ്ഞിനു വീര്യം നഷ്ടപ്പെടുന്നുവോ!
പ്രണയം കയ്പാകുന്നുവോ?
ഓർമ്മകൾ............
ഓർമ്മകൾ മരിക്കുന്നുവോ??

Thursday, May 11, 2017

ഉയിർത്തെഴുന്നേൽപ്പ്

എരിയുമീ ചിതയിൽ നിന്നുയിർ -
കൊണ്ടൊരാത്മാവിൻ വേദനകൾ,
ഒരുവേളയിന്നെന്റെ നോവായി,
കനവിലൊരു നീറ്റലായി,
മിഴികളിലെ നനവായി,
മൊഴികളിലെ നൊമ്പരമായി
നിറഞ്ഞു പെയ്യുന്നു.

ഭ്രൂണഹത്യ

ഭ്രൂണഹത്യ 
........................
സുഖ ശീതളിമയുടെ 
ദന്തഗോപുരങ്ങളിൽ നിന്നും
തിരസ്കൃതന്റെ ചവറ്റു കുട്ടയിൽ... 
ഇനിയുമൊരുയിർത്തെഴുന്നേൽപ്പിനു
ശേഷിയില്ലാതെ........

ചൂണ്ട

ചൂണ്ട
--------
ഒരിര, മറ്റൊരിരയെ
തേടി, ഊളിയിട്ടു
വെള്ളത്തിനടിയിൽ കാത്തിരിപ്പാണ്!!
പെയ്യാൻ മറന്ന സ്വപ്നങ്ങളും,
മോഹങ്ങളും കലത്തിൽ
തിളച്ചു മറിഞ്ഞു 
നീരാവിയായി രക്ഷപ്പെടുന്നുണ്ട്.
(ആരും അറിയുന്നില്ലല്ലോ!)
എന്നിട്ടും, 
കാത്തിരിപ്പുകൾ അവസാനിക്കുന്നില്ല,
അതിപ്പോഴും പ്രതീക്ഷയുടെ
വിഴുപ്പു ഭാണ്ഡവും പേറി
അലഞ്ഞു തിരിയുന്നുണ്ട്,
എവിടെയോ!!!

Sunday, January 1, 2017

ഒരു യാത്രാമൊഴി.... 2016

സ്വപ്നങ്ങളില്‍ നിന്നും യാതാര്ത്യങ്ങളിലെക്കുള്ള ദൂരം അനന്തമാണ്‌. ഇന്നലെയും, ഇന്നും അതങ്ങിനെ തന്നെ.... നാളെ, മിഴിതുറക്കും മുന്‍പ്, ഈ പകല്‍ എരിഞ്ഞടങ്ങും മുന്‍പ്... പ്രതീക്ഷകളുടെ നെരിപ്പോടില്‍ എരിയാന്‍ ഇനിയും ബാക്കി വെച്ച സ്വപ്‌നങ്ങള്‍.... യാതാര്ത്യങ്ങളില്‍നിന്നു ഏറെ അകലെയല്ലെങ്കിലും..... !! കൂട്ടിനു നിഴലും, നിലാവും.... പിന്നെ നീയും.... !! വിട പറയും മുന്‍പേ, ഒരു യാത്രാ മൊഴി.... ഓപചാരികതക്ക് വേണ്ടിയെങ്കിലും....