നിന്നോട് പറയാന്‍
ബാക്കിവെച്ചത്....
(Pradeesh . PC)
----------------------------------------------------------------------------------------------------
പുസ്തകങ്ങളും നമ്മുടെ
കൂട്ടുകാരാകും ചിലപ്പോള്‍.....!
എന്റെ വേദനകളാണ്, എന്റെ
വികാരങ്ങളാണ് ചിലപ്പോഴൊക്കെയും എനിക്ക് എഴുത്ത്.... വായന ഇതെല്ലാം ചേര്‍ന്നതും.....
സമ്മിശ്ര വികാരങ്ങളുടെ സമ്മേളനം...
അനുഗ്രഹങ്ങളാണ് കൂട്ടുകാര്‍...
അവര്‍ നമ്മളെ തോളോട് ചേര്‍ത്തു നിര്‍ത്തും... അവശ്യ ഘട്ടങ്ങളില്‍ താങ്ങാകും...
പൊള്ളുന്ന ചൂടില്‍ തണലാകും... വേദനയില്‍ സാന്ത്വനമാകും.... അങ്ങനെയങ്ങനെ....
എല്ലാ സൌഹൃദങ്ങളുമല്ല... ആത്മാര്‍ഥമായി,
ഹൃദയത്തിന്നടിത്തട്ടില്‍ സൂക്ഷിക്കുന്ന ചുരുക്കം ചില സൌഹൃദങ്ങള്‍....
ഒരു സുഹൃത്തിനും സാധിക്കാത്ത
സാന്ത്വനമാകും ചിലപ്പോള്‍ ജീവിതത്തില്‍ പുസ്തകങ്ങള്‍.... അങ്ങനെ എനിക്കും ഉണ്ട്
കുറെ അധികം സുഹൃത്തുക്കള്‍...
പുസ്തകങ്ങളായും,
അല്ലാതെയും.....
അലമാരയിലെ പുസ്തകങ്ങളില്‍
അധികവും ഞാന്‍ വായിക്കാത്തതാണ്... പക്ഷെ ഞാന്‍ വായിച്ചതും അവക്കിടയില്‍ ഉണ്ട്.... പണ്ട്
മുതല്ക്കേ പുസ്തകങ്ങളോട് ഒരുപാടിഷ്ട്ടമാണ്.... പഠിക്കുന്ന പുസ്തകങ്ങള്‍ ആയാലും,
ഒരു വര്‍ഷം പഠിച്ചു കഴിഞ്ഞാലും പുസ്തകത്തിനൊരു പോറല്‍ പോലും ഏല്ക്കാതെ ഞാന്‍
സൂക്ഷിക്കാറുണ്ടായിരുന്നു....
എന്റെ പഠനം കഴിഞ്ഞു അടുത്ത
വീടുകളിലെ കുട്ടികള്‍ വന്നു പുസ്തകം ചോദിക്കുമ്പോള്‍ വളരെ സങ്കടത്തോടെ, അമ്മയുടെ
നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമാണ് ഞാന്‍ അതു കൈ മാറ്റം ചെയ്തിരുന്നത്.... അത്രമേല്‍
പുസ്തകങ്ങളെ സൂക്ഷിക്കാനുള്ള ആഗ്രഹം അന്നു മുതലേ ഉള്ളില്‍ കുടിയേറിയാതാണ്...
ഇടക്ക്, വിദേശ വാസം, ജോലിത്തിരക്കുകള്‍
ഒക്കെയായി വായനക്കല്പ്പം കുറവുണ്ടായി... എങ്കിലും ആ ഒഴുക്ക് നിലച്ചിട്ടില്ല.....
വീണ്ടും തുടര്‍ന്നു കൊണ്ടിരിക്കുന്നു.... പഴയ കാലത്തെ അത്ര തന്നെ ഇല്ലെങ്കിലും....
ചില പുസ്തകങ്ങള്‍ കണ്ടാല്‍
ഉടനെ തന്നെ കൈക്കലാക്കാന്‍ തോന്നും... പിന്നെ ചിലത് തേടിപ്പിടിച്ചു
സ്വന്തമാക്കും.... ചിലത് പ്രിയപ്പെട്ടവരുടെ കയ്യൊപ്പോടു കൂടിയ സ്നേഹ സമ്മാനങ്ങള്‍
ആകും.... ചിലത് സുഹൃത്തുക്കളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും വാങ്ങുന്നത്....
ചിലപ്പോള്‍ ചിലത് പൊതുജന അഭിപ്രായം മാനിച്ചും.... ചിലത് പ്രശസ്ത പുരസ്കാരങ്ങളെ
മുന്‍ നിര്‍ത്തിയും.....
അങ്ങനെയങ്ങനെ പുസ്തകങ്ങള്‍
കുറെ കയ്യിലുണ്ട്.... കയ്യിലുള്ളതിനെ ഒരിക്കലും നഷ്ട്ടപ്പെടുതാന്
ആഗ്രഹിക്കാറില്ല.... തിരിച്ചു കിട്ടും എന്നു തോന്നുന്നവര്‍ക്ക് മാത്രമേ
പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കാറുള്ളൂ....
വൈകാരികമായ പല അടുപ്പങ്ങളും
പല പുസ്തകങ്ങളോടും കാണും, നഷ്ട്ടപ്പെട്ടു പോയ ഒന്നിനെ പുതിയതിലൂടെ മാറ്റി വെക്കുമ്പോള്‍
അതൊരു പകരം വെക്കല്‍ മാത്രമാകും.... ഒരിക്കലും മായാത്ത ഒരു മുറിവായി ആ പുസ്തകത്തെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ എന്നും മനസ്സില്‍ ഉണ്ടാവുകയും ചെയ്യും....
അതുകൊണ്ട് തന്നെ വായിക്കാന്‍
വാങ്ങുന്ന പുസ്തകങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ തിരിച്ചു കൊടുക്കാറുമുണ്ട്....
കാരണം വികാരങ്ങള്‍ ഒരാള്‍ക്കു മാത്രം ആകില്ലല്ലോ..... അതു കൊണ്ട് തന്നെ....
പുസ്തകങ്ങളെ
സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.... അതൊരു ആഴ്ച്ചപ്പതിപ്പോ മാസികയോ ആയാല്‍പ്പോലും....
ഓണ്‍ലൈന്‍ വായനയും, ടാബ്
വായനയും അത്ര ദഹിക്കുന്നില്ല.... പുസ്തകങ്ങളെ നെഞ്ചേറ്റി ലാളിച്ചു വളര്‍ന്നതുകൊണ്ടാകാം...
പിന്നെ, ഗത്യന്തരമില്ലെങ്കില്‍ വായിക്കുമെന്ന് മാത്രം....
ഇന്നും എന്നും എന്നെ
മനസ്സിലാക്കുന്ന എന്റെ പ്രിയ കൂട്ടുകാര്‍ തന്നെയാണ് എന്റെ പ്രിയപ്പെട്ട
പുസ്തകങ്ങള്‍..... എത്ര വായിച്ചാലും മതി വരാത്ത എന്റെ ജീവിത പുസ്തകങ്ങള്‍......