ഇറാഖ്.... ഒരു സ്വപ്നം കൂടെ പൂവണിയുന്നു....
ഇനിയും കാണാത്ത വന്‍കരകള്‍ തേടിയുള്ള യാത്രകള്‍ക്കിടയില്‍
ഇറാഖിലും...
ഇന്നും നശ്വരതയെ കുറിചോര്‍മ്മിപ്പിക്കാത്ത ഒരു
അനശ്വരമായ പ്രലോഭനം...വഴി നീളെ കണ്ട കാഴ്ചകള്‍ തികച്ചും പുതുമ നിറഞ്ഞതും...
ഭീകരതയുടെ പേടി പെടുത്തുന്ന വര്‍ണ്ണനകള്‍ കേട്ടു
വന്ന ഒരാള്‍ക്ക് തികച്ചും കൌതുകം, ഒപ്പം ഒരല്‍പം അമ്പരപ്പും നല്‍കുന്ന കാഴ്ചകള്‍....
വിമാനത്താവളത്തിലെ ഇടുങ്ങിയ ലോകത്ത് നിന്നും,
പുറത്തെ വിശാലതയിലേക്ക് എത്തിയപ്പോള്‍ പ്രത്യേകതകള്‍ ഒന്നും തോന്നിയില്ല...
അവിടുന്നും അല്പം അകലെ, വിശാലമായ ഒരു മൈതാനത് നിരന്നു നിക്കുന്ന വാഹന വ്ഹൂഹങ്ങളുടെ
അടുത്തെത്തുന്ന വരെ.....
പുറത്തേക്കിറങ്ങി വരുമ്പോള്‍ കണ്ടത് പടച്ചട്ടയുമണിഞ്ഞു
കൈകളില്‍ AK 47 തോക്കുകളുമായി നിക്കുന്ന ഒരു
കൂട്ടം സുരക്ഷ ഭടന്മാര്‍ തങ്ങളെ സ്വാഗതം ചെയ്യാന്‍ നിക്കുന്നു...
അല്പം അമ്പരപ്പോടെ അവരുടെ മുന്നില്‍...
ബ്രിടിഷുകാരുടെ ആ പൌരുഷം എടുത്തു പറയാതെ വയ്യ....
പിന്നെ അവരുടെ വിവരണത്തില്‍ ഒരു എമര്‍ജന്‍സി
എങ്ങനെ കൈകാര്യം ചെയ്യണം എന്നും മനസ്സിലായി....
പിന്നെ പടച്ചട്ടകള്‍ അണിയിച്ചു, ബുല്ലെറ്റ്
പ്രൂഫ് വാഹനത്തില്‍ കയറ്റി സീറ്റ് ബെല്‍റ്റും ഇടുവിച്ചു അവരുടെ അകമ്പടിയോടെ കമ്പനിയിലേക്ക്....
പിന്നെ വാസ സ്ഥലത്തേക്കും.... യാത്ര ഒരു മണിക്കൂര്‍ നീണ്ടു...
വിജനമായ സ്ഥലങ്ങള്‍.... പൊട്ടി പൊളിഞ്ഞു
കിടക്കുന്ന പാളങ്ങള്‍ ഇടയ്ക്കു...കരിഞ്ഞു തീര്‍ന്ന ഒരു ഗ്യാസ് പ്ലാന്‍റ്....
കാഴ്ചകളുടെ വ്യത്യസ്തത കണ്ണുകളെ ഉറക്കത്തിലേക്കു കൊണ്ടു പോയില്ല...
ആദ്യത്തെ ബാഗ്ദാദ്, ബസ്ര റെയില്‍വേ പാളം.... ഒരു
കൌതുകമായി തോന്നി... മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ അത് ഇന്നും അവശേഷിക്കുന്നു...
കമ്പനികളില്‍ നിന്നുയരുന്ന കറുത്ത പുകകള്‍
അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.... മൈനുകളാല്‍ ചുറ്റപ്പെട്ട പ്രദേശം
എന്നാ മുന്നറിയിപ്പ് പലകകള്‍ ചിലയിടത്ത്....
യൂഫ്രെടീസ് നദിയുടെ ഒരു കൈ വഴി, പച്ച പുല്ലുകലാല്‍
ചുറ്റപ്പെട്ട അതിന്‍റെ തീരങ്ങള്‍.... പുഴയിപ്പോഴും ശാന്തമായൊഴുകുന്നു.... ഈ
അശാന്തിയുടെ തീരങ്ങളില്‍.... ഒന്നുമറിയാതെ....
അതിന്‍റെ പിന്തുടര്‍ച്ചയെന്നോണം മുന്നോട്ടു
പോകുമ്പോള്‍ മരുഭൂമികളില്‍ കാണുന്ന പച്ചപ്പ് പ്രതീക്ഷകളുടെതാകാം.... തരിശു
നിലങ്ങളില്‍ തളിരിട്ട പ്രതീക്ഷകളുടെ പ്രതീകം.... മറ്റു മരുഭുമികളില്‍ ഒന്നും
കാണാന്‍ കഴിയാത്ത ഒരു പ്രതീക്ഷ.....
മുകളില്‍ സൂര്യന്‍ കത്തി ജ്വലിച്ചു കൊണ്ടേ
ഇരിക്കുന്നു.... പക്ഷെ,
കാറ്റിന്‍റെ തലോടല്‍ ഒരു അനുഗ്രഹം തന്നെയാണ്.....
മനസ്സിനെയും ശരീരത്തെയും ഒരുപോലെ,
കുളിരണിയിച്ചുകൊണ്ട് കാറ്റ് പറന്നു നടക്കുന്നു....
പേര്‍ത്തും പേര്‍ത്തും ഓര്‍ത്തെടുക്കാന്‍ ഇനിയും
ഒരുപാടൊരുപാടൊരുപാട് കാഴ്ചകളുമായി ഞാന്‍ വീണ്ടും വരും....
നിനക്കും പ്രചോദനമാകുന്നു അല്ലെ, ഇതെല്ലാം....
എനിക്കറിയാം....
നീയിപ്പോള്‍ ആ പതയോരതുകൂടെ നടക്കുകയാണ്.....
ഓര്‍മ്മകളെ താലോലിച്ചുകൊണ്ട്..............