Friday, September 25, 2015
Wednesday, September 9, 2015
Friday, July 10, 2015
മരണം...
"കണ്ണുനീരില്‍ കുതിര്‍ത്തു
നിരത്തി വെച്ചൊരാ വാക്കുകളില്‍
നിന്നൊരു വിരഹത്തിന്‍
കവിത പിറക്കുന്നു.
നിന്നൊരു വിരഹത്തിന്‍
കവിത പിറക്കുന്നു.
ഓര്‍മ്മകളില്‍ തെളിയുന്ന
നഷ്ട സ്വപ്നങ്ങളില്‍
പിടഞ്ഞു മരിക്കുന്ന
ബാല്യ കൌമാര കുസൃതികള്‍.
നഷ്ട സ്വപ്നങ്ങളില്‍
പിടഞ്ഞു മരിക്കുന്ന
ബാല്യ കൌമാര കുസൃതികള്‍.
മനസ്സില്‍ പ്രതീക്ഷകളുടെ
ചില്ലു കണ്ണാടികള്‍ വീണുടയുന്നു.
മോഹങ്ങളെ, മോഹഭംഗങ്ങളെന്നു
തിരുത്തിചൊല്ലേണ്ടിവരുന്നു.
ചില്ലു കണ്ണാടികള്‍ വീണുടയുന്നു.
മോഹങ്ങളെ, മോഹഭംഗങ്ങളെന്നു
തിരുത്തിചൊല്ലേണ്ടിവരുന്നു.
അവസാനം, ചിത്രങ്ങള്‍
നിറം മങ്ങിയ പട്ടു തൂവാലയില്‍
പൊതിഞ്ഞു കനവുകള്‍
കവിത തേടി പറന്നകലുന്നു...!!
നിറം മങ്ങിയ പട്ടു തൂവാലയില്‍
പൊതിഞ്ഞു കനവുകള്‍
കവിത തേടി പറന്നകലുന്നു...!!
Tuesday, July 7, 2015
നിലവിളക്ക്...
"നിലാവിന്‍റെ നറു ചിരിയുമായി
തെളിയുന്നു, നിലവിളക്കില്‍
തെളിയിച്ചോരാ ഏഴു തിരികള്‍ തന്‍ പ്രഭ...."
തെളിയുന്നു, നിലവിളക്കില്‍
തെളിയിച്ചോരാ ഏഴു തിരികള്‍ തന്‍ പ്രഭ...."
നീ...
മറവിയുടെ അഗാധ ഗര്‍ത്തങ്ങളില്‍
ഒളിപ്പിച്ചപ്പോഴും,
നീയെന്‍റെ ഓര്‍മ്മകളിലെ കനലായി
എരിയുകയായിരുന്നു....
ഒളിപ്പിച്ചപ്പോഴും,
നീയെന്‍റെ ഓര്‍മ്മകളിലെ കനലായി
എരിയുകയായിരുന്നു....
Thursday, July 2, 2015
Friday, May 15, 2015
നിള-ഒരു ദുഖ പുത്രി
വറ്റി വരണ്ട നീര്‍ ചാലുകളില്‍
പ്രതീക്ഷകളുടെ തെളിനീരുറവകള്‍
പിറവിയെടുക്കുന്നതും കാത്തു...
പുഴ!!!
നൂല്‍ രേഖകളായ്
തട്ടി തടഞ്ഞും, മുറിഞ്ഞും
ഭൂമി തന്‍ മാറിലെ ഗര്‍ത്തങ്ങളില്‍ നിപതിച്ചും...
കഥകളില്‍.... കവിതകളില്‍....
ഒരു ദുഖപുത്രിയായ് ഞാനുണ്ട്...
കെട്ടടങ്ങിയ തീക്കനലായി
വരകളിലും...!!
ഇന്ന്, എന്‍റെ മോക്ഷം
ഞാന്‍ മാത്രം കൊതിക്കുന്നത്...
ഏവര്‍ക്കും വേണ്ടത്
പിതൃക്കള്‍ തന്‍ മോക്ഷം!
ബലിചോറുമായ്
പുണ്ണ്യ പാപങ്ങള്‍ വഹിച്ചു
ഞാന്‍ ഒഴുകുമ്പോഴും
ബലിയാടാക്കുകയാണ് നിങ്ങളെന്നെ,
എന്‍റെ മാറ് പിളര്‍ന്നു ,
എന്നിലെ രക്തം ഊറ്റി കുടിച്ചു...
പ്രതീക്ഷകളുടെ തെളിനീരുറവകള്‍
പിറവിയെടുക്കുന്നതും കാത്തു...
പുഴ!!!
നൂല്‍ രേഖകളായ്
തട്ടി തടഞ്ഞും, മുറിഞ്ഞും
ഭൂമി തന്‍ മാറിലെ ഗര്‍ത്തങ്ങളില്‍ നിപതിച്ചും...
കഥകളില്‍.... കവിതകളില്‍....
ഒരു ദുഖപുത്രിയായ് ഞാനുണ്ട്...
കെട്ടടങ്ങിയ തീക്കനലായി
വരകളിലും...!!
ഇന്ന്, എന്‍റെ മോക്ഷം
ഞാന്‍ മാത്രം കൊതിക്കുന്നത്...
ഏവര്‍ക്കും വേണ്ടത്
പിതൃക്കള്‍ തന്‍ മോക്ഷം!
ബലിചോറുമായ്
പുണ്ണ്യ പാപങ്ങള്‍ വഹിച്ചു
ഞാന്‍ ഒഴുകുമ്പോഴും
ബലിയാടാക്കുകയാണ് നിങ്ങളെന്നെ,
എന്‍റെ മാറ് പിളര്‍ന്നു ,
എന്നിലെ രക്തം ഊറ്റി കുടിച്ചു...
Thursday, March 26, 2015
അസ്തമിക്കാത്ത സാമ്രാജ്യത്ത മോഹങ്ങള്‍...
അലയുന്ന തോക്കിനൊപ്പം
അകലുന്ന സ്വപ്‌നങ്ങള്‍...
പ്രതീക്ഷകളുടെ മരുപ്പച്ചകളില്‍
വെടിയൊച്ചകള്‍ പ്രതിധ്വനിക്കുന്നു.
ഷെല്ലുകളും, പീരങ്കികളും
വര്‍ഷിച്ചു കൊണ്ടിരിക്കുന്നു.
ശാന്തിയും, സമാധാനവും
ഓര്‍മ്മക്കുറിപ്പുകളായി
അവശേഷിക്കുന്നു.
ഭീകരം...!
തെരുവുകള്‍ ചോരപ്രളയം...
അനാഥമാക്കപ്പെടുന്ന
ബാല്യ ചാപല്യങ്ങള്‍...
ഉത്തരമില്ലാത്ത യൌവനങ്ങള്‍.....
കാഴ്ചകള്‍ മങ്ങുന്നു...
പ്രജ്ഞ മരവിക്കുന്നു...
പ്രതീക്ഷകള്‍ അസ്തമിക്കുന്നു....
ഇറാഖ്,
വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു...
മരുഭൂ സ്വപ്‌നങ്ങള്‍...
ഇത് കിനാവുകൾ
കഥ പറയുന്ന കാലം.
മരുഭൂമിയുടെ ഊഷരതകളിൽ
അഭയം തേടി,
മരുപ്പച്ചകൾ സ്വപ്നം കണ്ടു
കാത്തിരിക്കുന്നവർ...!
പ്രതീക്ഷയുടെ ഒരു തിരിനാളം
തെളിയുന്നതും കാത്തു...
മാസങ്ങളും, വർഷങ്ങളും
പോകുന്നതറിയാതെ....!
ഒടുവിൽ കാലഹരണപ്പെട്ടു പോകുന്ന
ജീവിത പന്ഥാവിൽ
ദിശയേതെന്നറിയാതെ...!!
കഥ പറയുന്ന കാലം.
മരുഭൂമിയുടെ ഊഷരതകളിൽ
അഭയം തേടി,
മരുപ്പച്ചകൾ സ്വപ്നം കണ്ടു
കാത്തിരിക്കുന്നവർ...!
പ്രതീക്ഷയുടെ ഒരു തിരിനാളം
തെളിയുന്നതും കാത്തു...
മാസങ്ങളും, വർഷങ്ങളും
പോകുന്നതറിയാതെ....!
ഒടുവിൽ കാലഹരണപ്പെട്ടു പോകുന്ന
ജീവിത പന്ഥാവിൽ
ദിശയേതെന്നറിയാതെ...!!
Saturday, January 17, 2015
സ്നേഹം.
"നിശ്ശബ്ദമായി സ്നേഹിക്കാന്‍
എനിക്കിഷ്ടമാണ്... കാരണം,
സ്നേഹം വാചാലമാകുമ്പോള്‍
പ്രണയം കയ്പേറിയതാകുന്നു."
എനിക്കിഷ്ടമാണ്... കാരണം,
സ്നേഹം വാചാലമാകുമ്പോള്‍
പ്രണയം കയ്പേറിയതാകുന്നു."
Thursday, January 1, 2015
... പുതുവത്സരാശംസകള്‍......
.... പുതുവത്സരാശംസകള്‍......
ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത
പഴമയുടെ മധുരസ്മരണകളുമായി
പുതിയ സുദിനത്തിലേക്കു പ്രവേശിക്കാം
നമ്മള്‍ക്ക്...............
സ്നേഹത്തിന്‍റെ, ഐക്യത്തിന്‍റെ,
സമാധാനത്തിന്‍റെ, ഐശ്വര്യത്തിന്‍റെ
ഒരു പുതുവര്‍ഷം നമ്മെ കാത്തിരിക്കുന്നുണ്ട്...
ഒപ്പം പുതുമ നിറഞ്ഞ ഒരുപാടു കാഴ്ചകളും,
അനുഭവങ്ങളും....
തിരിച്ചറിവിന്‍റെ വഴിക്കണ്ണ്‍കളുമായി
നേരിന്‍റെ വഴികളിലൂടെ......
വരൂ...... സങ്കല്‍പ്പങ്ങളുടെ ലോകത്തുനിന്നും
യാതാര്ത്യങ്ങളിലെക്കിറങ്ങി വരൂ....
നമുക്കു യാത്ര തുടരാം..
Subscribe to:
Posts (Atom)
















