Friday, October 31, 2014

ഉപന്ന്യാസം 1.... “മാര്‍ക്വേസും, മാജിക്കല്‍ റിയലിസവും”

“മാര്‍ക്വേസും, മാജിക്കല്‍ റിയലിസവും”

            “ഏതൊരു രാജ്യത്താണെങ്കിലും ഞാന്‍ ഒരു അമേരിക്കക്കാരന്‍ ആണെന്നു എനിക്കു തന്നെ തോന്നുന്നു. പക്ഷെ, ജന്മ നാടിനെ കുറിച്ചുള്ള ഗ്രിഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ ഒരിക്കലും എന്നില്‍ നിന്ന് പോകില്ല. ഒരിക്കല്‍ ഞാന്‍ അവിടേക്ക് പോയി. അന്ന് ഞാന്‍ മനസ്സിലാക്കി നാടിനെക്കുറിച്ചുള്ള എന്‍റെ ഗ്രിഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളും, യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസമാണ് എന്‍റെ കൃതികള്‍ എന്നു.
            അറക്കാറ്റക്കയില്‍, താന്‍ ജനിച്ച ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫലകത്തില്‍ പറഞ്ഞിരിക്കുന്നമാര്‍ക്വേസിന്‍റെ തന്നെ ഉദ്ധരിണികള്‍ ആണിതു. അതെ, ഏതൊരു മനുഷ്യനും ജന്മ നാടിനോടുള്ള സ്നേഹം, ഗൃഹാതുരത ഒന്നും മായ്ച്ചു കളയുവാന്‍ ആകില്ല. അദ്ധേഹത്തിന്‍റെ നോവലുകളിലും പ്രതിഫലിച്ചു കാണുന്നതിതൊക്കെ തന്നെയാണ്.
            ലോക പ്രശസ്തനായ കൊളംബിയന്‍ എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, എഡിറ്റര്‍, പ്രസാധകന്‍. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു അദ്ദേഹം. ജനനം കൊളംബിയയില്‍ ആയിരുന്നെകിലും ജീവിച്ചതധികവും മെക്സിക്കോയിലും, യൂറോപ്പിലുമായിരുന്നു. “മാജിക്കല്‍ റിയലിസം” എന്ന ഒരു സങ്കേതം അദ്ധേഹത്തിന്‍റെ കൃതികളുടെ പ്രത്യേകത ആയിരുന്നു. “മാജിക്കല്‍ റിയലിസത്തിന്‍റെ കുലപതി” എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നതു.അവ തന്‍റെ കൃതികളെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റുന്നതിനും, ജനപ്രീതി നേടിയെടുക്കുന്നതിനും അദ്ധേഹത്തെ സഹായിച്ചു.
            1982-ല്‍ നോബല്‍ സമ്മാനം ലഭിച്ച “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍” നോവല്‍ സാഹിത്യത്തിലെ തന്നെ ഒരു പുതിയ ശൈലിയുടെ തുടക്കമായിരുന്നു. “മാജിക്കല്‍ റിയലിസം” എന്ന സാഹിത്യ രീതി അദ്ധേഹത്തിന്‍റെ ഈ നോവലിലൂടെ ആസ്വാദകരും അറിയുകയുണ്ടായി. 1967-ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഈ കൃതി ആസ്വാദകരും ഒന്നടങ്കം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അതിന്‍റെ പ്രതിഫലനമെന്നോണം അദ്ദേഹം ലാറ്റിനമെരിക്കന്‍ മുന്‍ നിര സാഹിത്യകാരന്മാരില്‍ ഒരാളായി മാറി.37-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി 1960 -1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്‍റെ പ്രതിനിധി ആയാണ് കണക്കാക്കുന്നത്.
            1967-ല്‍ പുറത്തിറങ്ങി, 15 വര്‍ഷങ്ങള്‍ ആകുമ്പോഴാണ് ഈ കൃതി ലോക സാഹിത്യത്തിലെ മികച്ച പുരസ്കാരമായ് “നോബല്‍ സമ്മാന”ത്തിനു അര്‍ഹാമാകുന്നത് എന്നതും ശ്രദ്ധേയമാണ്.പുസ്തകത്തിന്‍റെ പ്രചാരം, നേടിയെടുത്ത ജനപ്രീതി എല്ലാം “മാജിക്കല്‍ റിയലിസത്തിന്‍റെ” സംഭാവനയായി എടുത്തു പറയാവുന്നതാണ്. അതിന്നും തുടരുന്നു.
            വിഭ്രാമാത്കമായ കെട്ടുകഥകളിലൂടെ മനുഷ്യ മനസ്സിനെ കൊണ്ട് ചെന്നെത്തിച്ചു യഥാര്‍ത്ഥ ജീവിതവും അതിന്‍റെ നശ്വരതയും വിളിച്ചു പറയുന്നതാണ് “മാജിക്കല്‍ റിയലിസം”.
            “ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍” കഥാകൃത്ത്‌ അവതരിപ്പിക്കുന്നതും ഒരു സാങ്കല്‍പ്പിക ഗ്രാമമായ “മക്കൊണ്ട”യിലെ “ബുവെണ്ടിയ കുടുമ്പത്തിന്‍റെ ആറു’തലമുറകളുടെ കഥയാണ്. മാജിക്കല്‍ റിയലിസം അദ്ദേഹം ഈ നോവലില്‍ പകര്‍ത്തിയിരിക്കുന്നത് എപ്രകാരമാണെന്ന് നമുക്ക് നോക്കാം.
            ഒരു പുതിയ ജീവിതം സ്വപ്നം കണ്ടു ജോസ് ആര്‍ക്കേഡ് യൊ ബുവെണ്ടിയ, ഭാര്യ ഉര്‍സുല ഇഗ്വറാന്‍ എന്നിവര്‍ കൊളംബിയയിലെ “റിയോഹച്ചു”പെക്ഷിച്ചു യാത്ര തിരിക്കുകയാണ്.ഒരു നടീ തടത്തിലെത്തി അവിടത്തെ വിശ്രമത്തിനിടക്ക് ജോസ്  ആര്‍ക്കേഡ് യൊ പൂര്‍ണ്ണമായും കണ്ണാടി കൊണ്ട് നിര്‍മ്മിതമായ “മക്കൊണ്ട” എന്നൊരു നഗരം സ്വപ്നം കാണുന്നു. തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ആ സ്വപ്നവും വെച്ച് ജോസ് ആര്‍ക്കേഡ് യൊ അനേകം നാളുകള്‍ ആ നദീ തീരത്ത് അലഞ്ഞു തിരിയുകയാണ്. തുടര്‍ന്ന് അതെ നദീ തീരത്ത് തന്‍റെ സ്വപ്നവും സഫലീകരിക്കുന്നു. അങ്ങനെ അദ്ധേഹത്തിന്‍റെ സ്വപ്ന നഗരമായ “മക്കോണ്ട” അവിടെ യാഥാര്‍ത്ഥ്യമാകുകയാണ്. ഒരു നഗരവും, ആ നഗരത്തെ ചുറ്റിപറ്റിയുള്ള ലോകവും... സ്വന്തം വീക്ഷണ കോണിലൂടെ ജോസ് ആര്‍ക്കേഡ് യൊ അതും നിര്‍മ്മിക്കുന്നു. തലമുറകള്‍ തുടര്‍ന്ന് ന്കൊണ്ടിരുന്നു, ഒപ്പം “മക്കോണ്ട” നഗരവും വികസിച്ചു, അതോടൊപ്പം തന്നെ അദ്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവ വികാസങ്ങളും അരങ്ങേറുകയുണ്ടായി.
            തലമുറകള്‍ക്കായി കാത്തുവെക്കാന്‍ ജോസ് ആര്‍ക്കേഡ് യൊ യുടെ കണ്ണാടി നഗരം വളരുകയായിരുന്നു, അദ്ഭുതാവഹമായി തന്നെ. ഒന്നും രണ്ടും തലമുറകള്‍ കഴിഞ്ഞു ആറാം തലമുറ വരെ അതെ കണ്ണാടി നഗരത്തില്‍ ജീവിച്ചു കൊണ്ടേ ഇരുന്നു.
            ആറു തലമുറകളിലായി ആവര്‍ത്തിക്കുന്ന ചരിത്രങ്ങള്‍, അത് ഒന്നിനോടൊന്നു ബന്ധപെട്ടു, ഒരു ചങ്ങല പോലെ മുന്നോട്ടു പോകുന്നു.തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള മുന്നേറ്റം, ആഘോഷിക്കപ്പെടുന്ന മുന്‍ വിജയങ്ങള്‍.... തികച്ചും നാടകീയത നില നിര്‍ത്തുന്നതിനായി മാര്‍ക്വേസ് തന്‍റെ കഥയിലെ ബുവെണ്ടിയ കുടുമ്പത്തിനെ നാമകരണം ചെയ്യുന്നു. അതും പരിമിതമായ പേരുകളില്‍, വായനക്കാരനെ പലപ്പോഴും കുഴക്കുന്ന രീതിയില്‍... ആണുങ്ങളായിട്ടുള്ളവരെല്ലാം തന്നെ ജോസ് ആര്‍ക്കേഡ് യൊ, അറിലിയാനോ എന്നീ രണ്ടു പേരുകളുടെ വക ഭേദങ്ങള്‍ മാത്രം. ഉദാ:- ജോസ് ആര്‍ക്കേഡ് യൊ, ആര്‍ക്കേഡ് യൊ, അറിലിയാനോ ജോസ്, അറിലിയാനോ മാര്‍ മുതലായവ. സ്ത്രീകളില്‍ ഉര്‍സുല, അമരാന്ത, രെമടിയോസ് എന്നിങ്ങനെ മൂന്നു പേരുകളില്‍ ചിത്രീകരിച്ചിരിക്കപ്പെട്ടിട്ടുണ്ട്മുണ്ട്.
            എന്തൊക്കെ തന്നെ ആയാലും കഥാകൃത്ത്‌ കഥാപാത്രങ്ങളെ പല രീതികളിലായി പേരുകള്‍ കൂട്ടിച്ചേര്‍ത്തും, വെട്ടിച്ചുരുക്കിയും കുടുംബ  ബന്ധത്തിന്‍റെ ഭംഗി കഥയിലുടനീളം നില നിര്‍ത്തി കൊണ്ട് പോയിട്ടുണ്ട്. കഥ പുരോഗമിക്കുംതോറും “മാജിക്കല്‍ റിയലിസം’’ത്തില്‍ ലയിച്ചു വായനക്കാരും കഥാ കൃതിനോപ്പം തന്നെ നടന്നു കൊണ്ടിരിക്കുന്നതും അദ്ധേഹത്തിന്‍റെ പുതിയ സാഹിത്യ രീതിയുടെ ഒരു എടുത്തു പറയത്തക്ക നേട്ടമായി തന്നെ കാണാവുന്നതാണ്.
            ഈ ആറു തലമുറകളിലേയും കഥാപാത്രങ്ങല്‍ക്കൊപ്പം ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റു ചില കഥാപാത്രങ്ങളും കഥയില്‍ ഉരിതിരിയുകയുണ്ടായി. “മാജിക്കല്‍ റിയലിസത്തിന്‍റെ “ രൂപ കല്‍പ്പനയില്‍ ആ ഒന്‍പതു കഥാപാത്രങ്ങളും അവരുടെതായ രീതിയില്‍ നിര്‍ണ്ണായകം തന്നെ ആയിരുന്നു. അവരില്‍ എടുത്തു പറയേണ്ടുന്ന ആള്‍ “മെല്കുയാടിസ്” തന്നെ. മക്കോണ്ടയില്‍ എത്തിയ ജിപ്സി. ശാസ്ത്രം കൊണ്ട് വന്നവന്‍, ബുവെണ്ടിയ വംശത്തിന്‍റെ സഹായി.... മക്കോണ്ടയില്‍ ആദ്യം മരിച്ച വ്യക്തിയും....
            മെല്‍ക്യുയാടിസിന്‍റെ ദീര്‍ഘ ദര്‍ശനങ്ങള്‍ അവ്യക്തമായ ലിപികളാല്‍ രേഖപ്പെടുത്തിയിരുന്നെകിലും അവ മനസ്സിലാക്കാന്‍ പോന്ന ആരും തന്നെ ബുവെണ്ടിയ കുടുമ്പത്തില്‍ ഉണ്ടായിരുന്നില്ല. അവസാനം ആറാം തലമുറയിലെ അറിലിയാനോ രണ്ടാമന്‍ അത് വായിച്ചു തീരുന്നിടത് നോവലും അവസാനിക്കുന്നു. പ്രവചിക്കപ്പെട്ട “മക്കോണ്ട” യുടെ ചരിത്രവും....
            “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍” കൊളംബിയയുടെ ചരിത്രം തന്നെ ആയാണ് കണക്കാക്കുന്നത്. ഒപ്പം മാര്‍ക്വേസിന്‍റെ ജീവിതവുമായും അത് വളരെ അടുത്ത് നില്‍ക്കുന്നു. സ്പാനിഷ് കോളനിവല്‍ക്കരണത്തിന് ശേഷം ലാറ്റിനമേരിക്കയില്‍ ഉണ്ടായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ ഈ നോവലിലൂടെ നോവലിസ്റ്റ് വരച്ചു കാട്ടുന്നു. ഒപ്പം മാജിക്കല്‍ റിയലിസത്തിന്‍റെ യഥാര്‍ത്ഥ രൂപവും .

വിഭ്രമാത്മകമായ് വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചു അവസാനം യഥാര്‍ത്ഥ ജീവിതത്തിന്‍റെ നശ്വരതയിലെക്കും, “മക്കോണ്ട” നഗരത്തിന്‍റെചരിത്രത്തിലെക്കും നോവലിസ്റ്റ്‌ നമ്മളെ കൂട്ടികൊണ്ട് പോകുന്നു. 

ചുമ്പനം

"തെരുവ് പട്ടികള്‍ അലമുറയിടുന്നു...
ഇത് കന്നിമാസമാണ്.
ഇണയെ മണപ്പിച്ചു ഉഴറി നടക്കുന്നൊരാണ്‍പട്ടി.
പേടിച്ചുകൊണ്ടോടുന്ന പെണ്‍പട്ടി,
വിടാതെ പിന്തുടരുന്നു...(!)
ഇരുവരും രമ്യതയില്‍ എത്തുന്ന നിമിഷം 
തെരുവില്‍ ചുമ്പനങ്ങള്‍ പരസ്പരം കൈമാറുന്നു.
തന്‍റെ കാമം ഇണയുടെ മേല്‍ വര്‍ഷിക്കുന്നു....
താല്‍ക്കാലിക ശമനം.... 
ആണ്‍ പട്ടി കുരച്ചുകൊണ്ടോടി പോകുന്നു.
പെണ്‍പട്ടി മറ്റൊരു വഴിക്കും.... 
അടുത്ത ഇണയെയും തേടി...
വീണ്ടും ചുമ്പനങ്ങള്‍ കൈമാറാന്‍....
തെരുപട്ടികള്‍ പിന്നെയും ഓരിയിടുന്നു....
ചുംപിക്കണമത്രെ!"

Thursday, October 30, 2014

ഉറക്കം

ഉറക്കം ഒരു സത്യമാണ്,
ജീവിതത്തിനും മരണത്തിനുമിടയിലെ
നഗ്ന സത്യം.
ചിലര്‍ ഉറക്കത്തില്‍
സ്വപ്‌നങ്ങള്‍ കാണുന്നു,
മറ്റു ചിലര്‍
സ്വപ്‌നങ്ങള്‍ യാതാര്ത്യമാക്കാന്‍
ഉറങ്ങുന്നു.
എപ്പോഴും ഒന്ന് മറ്റൊന്നിനോട്
പരസ്പര പൂരകങ്ങള്‍ ആണ്.
ജനനവും മരണവും എന്ന പോല്‍.....!

Wednesday, October 29, 2014

ചുമ്പനം

ചുമ്പനം
വാത്സല്ല്യത്തിന്‍റെ,
പ്രത്യാശയുടെ,
പ്രണയത്തിന്‍റെ.....
ഇന്ന്....
പ്രതീക്ഷ(!)കളുടെ കയ്പുനീരുമായി
തെരുവിലിറങ്ങുന്നു....
“ചുമ്പനം” വില്‍പ്പനച്ചരക്കാകുന്നു.
പൊതു നിരത്തുകളില്‍...
പാര്‍ക്കുകളില്‍....
ബസുകളില്‍....
റെസ്റ്റ്റണ്ടുകളില്‍...!!
പ്രതിഷേധമാണത്രേ....!
എന്തിനുവേണ്ടി ?
സ്വന്തം ശരീരത്തിന്‍റെ
അടങ്ങാത്ത കാമദാഹത്തിന്‍റെയൊ ?
അതോ.....!

Monday, October 20, 2014

Sketch 19




















Actor Sidhikk, Here Again.... 

Sketch 18

















Mr. Prajith, WTP Colleague (2008 t0 2013)

Sketch 17

























Satish Sir (JNV)

Sketch 16


Sketch 15

























TKM Engg College Class Mate Mr. Ratheesh Ramakrishnan

Sketch 14

























TKM Engg College Class mate Mr. Prasanth KR

Sketch 13















സിനിമ നടന്‍ സിദ്ധിഖ്.....

Sketch 12




















സുഹൃത്തും എഴുത്തുകാരനുമായ സലിം അയ്യനത്ത്...


Sketch 11


Sketch 10


Sketch 09


Sketch 08



















"ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍....
ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍..... "
                                                         (കുമാരനാശാന്‍)

Sketch 07


Sketch 06

















Gate Way of India (Mumbai)

Sketch 05


















കോഴിക്കോട് മാനാഞ്ചിറ മൈദാനം...... 

Sketch 04


Sketch 03


Sketch 02


Sketch 01


ഗുല്‍മോഹര്‍.

"ഗുല്‍മോഹര്‍....
വസന്തകാലത്തിന്‍റെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു നിന്നെ...
എന്‍റെ പ്രണയത്തിന്‍റെ ജ്വാലകളായിരുന്നു പൂക്കളായ് നിന്നില്‍ ജ്വലിച്ചു നിന്നിരുന്നത്.
ആകാശത്തിന് കീഴെ ഒരു കുടയായ്, 
എനിക്ക് തലചായ്ക്കാന്‍ തണലായ്‌ നീ വിരിയുന്നു.
പ്രണയതിന്‍റെ വസന്തകാലങ്ങള്‍ നീയെനിക്ക് സമ്മാനിക്കുംപോഴും,
വിരഹത്തിന്‍റെ വര്‍ഷ, താപങ്ങള്‍ എന്നെ കാത്തിരിക്കാറുണ്ടായിരുന്നു...
പ്രിയപ്പെട്ട ഗുല്‍മോഹര്‍ 
എങ്കിലും നീയെന്‍റെ പ്രതീക്ഷയാണിന്നും.....
വസന്തം വരുമെന്ന പ്രതീക്ഷ....."

Thursday, October 16, 2014

നക്ഷത്രങ്ങളെ, നിങ്ങള്‍ സാക്ഷി.

“നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതെന്താണ്?       
മഴ പെയ്തു കുളിരണിഞ്ഞ ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കുന്നതോ!
അതോ, കല്ലറയിലെ  മെഴുകില്‍ പറ്റിപിടിച്ച പനിനീര്‍ ദലങ്ങളില്‍ പെയ്തിറങ്ങുന്ന മഞ്ഞു തുള്ളികളെ നോക്കി നെടുവീര്‍പ്പിടുന്നതോ!
വികാര വിക്ഷുബ്ധമായ നിമിഷങ്ങള്‍ക്കൊടുവില്‍ കാമുകന്‍റെ മാറില്‍ തല ചായ്ച്ചു കിടക്കുന്ന തന്‍റെ പ്രിയതമ,
ആറടി മണ്ണില്‍ അഭയം പ്രാപിക്കുന്നത് കാത്തിരുന്ന പോലെ ഒരു മുല്ല വള്ളിയായ് പടര്‍ന്നു കയറുകയാണ്.
നക്ഷത്രകൂട്ടങ്ങളിലിരുന്നു ഞാന്‍ എല്ലാം കാണുന്നുണ്ട്....
പനിനീര്‍ പുഷ്പത്തിലെ മുള്ളുകൊണ്ടെന്‍റെ ഇടനെഞ്ചു മുറിയുന്നതും...
രക്തം കിനിയുന്നതും....... J  “

Monday, October 6, 2014

“മകളെ , മാപ്പ്...”

മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....

അമ്മയുടെ യോനിയിലെ
കാമം നുരഞ്ഞു പതഞ്ഞപ്പോള്‍
അച്ചനിറ്റിച്ചൊരു കൊച്ചു ബീജം,
അതായിരുന്നു നീ...

മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....

നീയൊരാഘോഷമായിരുന്നു.
പിന്നെ ആശ്വാസവും...
പിന്നീടെപ്പോഴോ
അതൊരു ആഡംബരമായി,
അവസാനം
അനാവശ്യവും...
അപ്പോള്‍ അമ്മയുടെ യോനിയില്‍
വീണ്ടും കാമം നുരഞ്ഞു പതയുകയായിരുന്നു.
നീയൊന്നു മറിയുന്നില്ല.

മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....

കാമുകരൊന്നല്ല, ഒരായിരം!
അപ്പോഴും,
യോനിയിലൊരഗ്നി പര്‍വ്വതം
തിളച്ചു മറിയുകയായിരുന്നു.

മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....

കാമുകരിലാരുടെയോ
വിശപ്പ്‌ തീര്‍ന്നില്ല...
പക്ഷെ, യോനിയില്‍ നിന്നും  
ലാവ പുറത്തേക്കു വമിച്ചു തുടങ്ങി...!
ഇനിയെന്ത് ?
കണ്ണുകളില്‍ കാമാര്‍ത്തി
സിരകളില്‍ തിളക്കുന്നു, ചുടു രക്തം...
വിശപ്പകറ്റണo
കത്തുന്ന വിശപ്പാണ്...

മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....

ഗാഡ നിദ്രയില്‍ മകള്‍...
വാടിയ ചേമ്പിന്‍ തണ്ടുപോല്‍
അടുത്തമ്മയും...
പിന്നെ, ഒന്നുമാലോചിച്ചില്ല.
വിശപ്പിന്‍റെ കരാള ഹസ്തങ്ങള്‍
ആ പിഞ്ചു ബാലികയില്‍ പതിച്ചു.
പിടക്കുന്നു ദേഹം,
തുറിക്കുന്നു കണ്ണുകള്‍
ആര്‍ത്തനാദം, തൊണ്ടയില്‍ കിടന്നു
പിടഞ്ഞു മരിക്കുന്നു...
ഹാവൂ... സമാധാനമായി..

മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....

ജീവശ്ചവം പോലെ
മകള്‍ കിടക്കുന്നു.
നിര്‍വികാരയായി
അടുത്ത് അമ്മയും...

ഭര്‍ത്സനം , ഭീഷണി...
കാമുകനോടി ! (വിശപ്പടങ്ങിയല്ലോ...!)
അവസാനം...
തെറ്റിന് പ്രായശ്ചിത്തമായി
അമ്മയുടെ തന്നെ കൈകള്‍...
ആ ജീവ ശ്വാസവും ഏറ്റു വാങ്ങി...!

മകളെ, മാപ്പ്...
ഇത് നിന്‍ പുണ്ണ്യമോ
അതോ.....!! ???

(പത്തനംതിട്ടയില്‍ അമ്മയുടെയും കാമുകരുടെയും  ക്രൂരതക്കിരയായി അതി ദാരുണമായി കൊലചെയ്യപ്പെട്ട നാലു വയസ്സുകാരി അക്സയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരോടെ...)




അഭിസാരിക.

ഇവള്‍, രാത്രിയുടെ
യാമങ്ങളില്‍
വാതിലുകള്‍ തുറന്നിട്ട്‌
പാഴ്കിനാവുമായി
നിലാവിലെക്കിറങ്ങിയവള്‍...
ഇരുളില്‍,
തിളങ്ങുന്ന കണ്ണുകളിലെ
കത്തുന്ന കാമാഗ്നി
ശമിപ്പിച്ചവലള്‍...

പുലരി,
വീണ്ടും മൂടുപടമണിഞ്ഞെത്തി.
പകല്‍ കിനാവിന്‍റെ
സോപാനങ്ങളിലേറി
അവളും
ഉയരങ്ങളിലേക്ക്...
ഉന്മാദാവസ്ഥയില്‍
ഉരുകിയൊലിച്ച
മജ്ജയും, മാംസവും
പിന്നെ...
ജീര്‍ണ്ണിച്ച ശരീരവും
ഈ സ്വപ്ന ഭൂവില്‍
തളര്‍ന്നു വീഴുന്നു....
വരളുന്ന ചുണ്ടുകള്‍
ഒരിറ്റു വെള്ളത്തിനായ്‌ കേഴുന്നു...
ദാഹജലം...
പിടയുന്ന ജീവന്‍റെ
പ്രാണജലം...
നിഷേധിക്കപ്പെടുന്ന
ജീവജലം...
ഇത്, അഭിസാരികയുടെ
ബാക്കി പത്രം...

കഥ 2- വിദര്‍ഭയിലെ പരുത്തി തോട്ടങ്ങള്‍...

വിദര്‍ഭയിലെ പരുത്തി തോട്ടങ്ങള്‍...

മഞ്ഞിന്‍ പാളികള്‍ കണക്കെ ആകാശത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന പരുത്തി ചെടികള്‍ നോക്കി നടക്കുമ്പോള്‍ ഇവിടെ പൊന്നു വിളയിക്കാം എന്ന് തന്നെ കുഞ്ഞുമോന് തോന്നി. വിദര്‍ഭയിലെ ഈ മഞ്ഞു പാടങ്ങളില്‍ താന്‍ എത്തിപെട്ടതും അതിനു വേണ്ടി തന്നെ ആണല്ലോ. ദൂര ദേശങ്ങളില്‍ നിന്നുപോലും ധാരാളം കര്‍ഷകര്‍ കുടിയേറി പാര്‍ത്ത ഈ പ്രദേശം ഇന്ന് തന്‍റെതു  കൂടി ആണല്ലോ എന്നോര്‍ത്ത് കുഞ്ഞുമോന്‍ അഭിമാനിച്ചു. വ്യാപകമായ നഗരവത്കരണം തന്‍റെ ഗ്രാമത്തെയും പിടിമുറുക്കിയപ്പോള്‍ ഒരു കൃഷിക്കാരനായ തനിക്കു മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലെന്നു മനസ്സിലായി. അങ്ങനെ കാര്‍ഷിക വൃത്തിയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അലയുംപോഴാണ് വിദര്‍ഭയുടെ സാധ്യതകള്‍ മുന്നിലെക്കെത്തപ്പെട്ടത്.

നോക്കെത്താ ദൂരത്തോളം പൂത്തു കായ്ച്ചു നില്‍ക്കുന്ന പരുത്തിച്ചെടികള്‍... നിറയെ പഞ്ഞിക്കെട്ടുകള്‍ ഒഴുകി നടക്കുന്ന പോലെ മനോഹരമായ കാഴ്ച, ഏതോ മായകാഴ്ച്ചയാണെന്ന് തോന്നല്‍ ഉളവാക്കും പോലെ, ഭൂമിയും ആകാശവും വേര്‍തിരിച്ചറിയാനാകാത്ത പ്രതീതി.... ഹായ് എന്ത് മനോഹരം... വിദര്‍ഭയിലെ ഈ പരുത്തി തോട്ടങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് ഒരുപാട് കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരിക്കുമെന്ന് കുഞ്ഞുമോന്‍ മനസ്സിലോര്‍ത്തു... താന്‍ വാങ്ങിച്ച സ്ഥലം മാത്രമേ ഇനി കൃഷി ഇറക്കാന്‍ ബാക്കി കിടപ്പുള്ള . ആ ക തരിശായി കിടക്കുന്ന സ്ഥലം. ബാക്കി എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു...

താന്‍ വാങ്ങിച്ചത് ഒരു ഗള്‍ഫ്കാരന്‍റെ സ്ഥലം ആയിരുന്നു. ഇവിടെ വന്നു കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടാനും പണി നടത്തിക്കാനും താല്പര്യമില്ലാത്തത് കൊണ്ടാണ് വില്‍ക്കാന്‍ തീരുമാനിച്ചത് എന്നാണു പറഞ്ഞു കേ ട്ടത്. എന്തായാലും എന്‍റെ ഭാഗ്യം.

എത്രയും പെട്ടന്ന് തന്നെ കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം... അടുത്ത വിളവെടുപ്പ് ഉടനെ തന്നെ ഉണ്ടാകും, അത് കഴിഞ്ഞതും മറ്റുള്ള എല്ലാവരുടെയും കൂടെ തനിക്കും കൃഷി ആരംഭിക്കണം... കുഞ്ഞുമോന്‍ മനസ്സിലോര്‍ത്തു.... അതിനു വേണ്ട തയാറെടുപ്പുകള്‍ നാളെ തൊട്ടുതന്നെ തുടങ്ങണം.. എന്നാലെ അവരുടെ കൂടെ എങ്ങനെയെങ്കിലും തനിക്കും കൃഷി ഇറക്കാന്‍ ഒക്കുകയുള്ള . അല്ലെങ്കില്‍ പിന്നെയും കുറെ കാത്തിരിക്കേണ്ടി വരും. കൂടുതല്‍ വൈകിയാല്‍ കയ്യിലെ കാശും തീരും, പിന്നെ ലോണ്‍ എടുക്കണം, പലിശ അടക്കണം, അങ്ങനെ അങ്ങനെ... അതിലും ഭേദം പെട്ടന്ന് തന്നെ എല്ലാം ശരി ആക്കുന്നതാ.

ഇപ്പോള്‍ ഇവിടം കണ്ടാല്‍ ആകാശത്തില്‍ നിന്നും ഇറങ്ങി വന്ന കൊച്ചു വെണ മേഘക്കെട്ടുകള്‍ ഒഴുകി നടക്കുകയാണോ എന്ന് തോന്നും... “കുമുലെക്സ്” മേഘങ്ങളുടെ അതെ രൂപത്തില്‍ പരുത്തിക്കെട്ടുകള്‍ ഭൂമിയില്‍ ഒരു കൊച്ചു ആകാശം തന്നെ സൃഷ്ടിച്ചിരിക്കുന്നു. എത്ര മനോഹരമായ കാഴ്ച. “ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടെ ആയിരിക്കും എന്ന് ആരോ പറഞ്ഞത് വിദര്‍ഭയെ കുറിച്ചായിരിക്കുമോ ഇനി...!

മുന്‍പോട്ടു പോകും തോറും പഞ്ഞിക്കെട്ടുകള്‍ കുറഞ്ഞു കുറഞ്ഞു വന്നു, ഒപ്പം ഓടിട്ട മനോഹരമായ കൊച്ചു കൊച്ചു ചുവന്ന വീടുകള്‍ തെ ളിഞ്ഞു വരുന്നു... പരുത്തികൃഷി ചെയ്യുന്നവരുടെയെല്ലാം ഇടത്താവളം, അല്ലെങ്കില്‍ വീട് എന്ന് തന്നെ പറയാം... നിര നിരയായി നില്‍ക്കുന്ന വൃത്തിയുള്ള കൊച്ചു കൊച്ചു വീടുകള്‍... അതിലൊ രെ ണ്ണമാണ് തനിക്കും ശരിയാക്കി വെച്ചിരിക്കുന്നത് എന്നാണു മമ്മദ്  പറഞ്ഞത്. അവന്‍ ഇവിടേം വരത്തന്മാര്‍ക്ക് വേണ്ട ചില്ലറ സഹായങ്ങള്‍ ഒക്കെ ചെയ്തു അങ്ങനെ നടക്കുന്നു. അവനുള്ളത്കൊണ്ട് അധികം അധ്വാനിക്കാതെ എനിക്ക് ഈ വീട് കണ്ടു പിടിക്കാന്‍ പറ്റി.
എല്ലാവരും ഒരു കുടുമ്പം പോലെ കഴിയുന്നവരാണ് എന്നാണു പറഞ്ഞത്. എന്നെ അവര്‍ കൂടെ കൂട്ടുമോ എന്തോ!! എന്തായാലും വൈകിട്ടു അറിയാം...
കുഞ്ഞുമോന്‍ വീട്ടിലേക്കു നടന്നു. ഹൌ സ് നമ്പര്‍ 110, ഇവിടെ എല്ലാം നമ്പറിലാണ് അറിയപ്പെടുന്നത് എന്ന് മമ്മദ് പറഞ്ഞിരുന്നു. പേരുകള്‍ ആര്‍ക്കും അത്ര പരിചിതമല്ല. അതുകൊണ്ട് തന്നെ ജാതി മതങ്ങള്‍ ഒന്നും ഇവിടെ പ്രസക്തമല്ല. അതൊരു നല്ല കാര്യമായി കുഞ്ഞുമോന് തോന്നി. വളരെ വൃത്തിയുള്ള ഒരു കൊച്ചു വീട്. 2 മുറികള്‍ പിന്നെ ഒരു അടുക്കളയും. വൃത്തിയുള്ള കൊ ച്ചു അടുക്കള. വെറും 750 രൂപ മാത്രമേ മാസ വടകയുള്ള. പിന്നെ വൈദ്യുതി, വെള്ളത്തിനു പ്രത്യേകം പൈസ കൊടുക്കണം. അതിനാണ് ഇവിടെ അല്പം പൈസ ചിലവാകുക എന്നാണു മമ്മദ് പറഞ്ഞത്. വീട്ടിലേക്കുള്ള അത്യാവശ്യം സാധനങ്ങള്‍ വാങ്ങണം, വൈകുന്നേരം ആകട്ടെ, പുറത്തിറങ്ങാം, കൂടെ മറ്റുള്ളവരെയെല്ലാം ഒന്ന് കാണുകേം ചെയ്യാം.

വെറുതെ നാട്ടിലെ കാര്യങ്ങള്‍ ഓരോന്നോര്‍ത്തു കിടന്നു... ശില്പ മോള്‍ ഇപ്പോള്‍ അച്ഛനെ കാണാതെ അമ്മയോട് വഴക്കിടുന്നുണ്ടാകും. മകള്‍ സ്കൂളില്‍ പോയ നേരത്താണ് ഇറങ്ങിയത്‌. അല്ലങ്കില്‍ അവള്‍ വിടില്ല, അത്രക്ക് സ്നേഹമാണ്. ഉണ്ണാനും ഉറങ്ങാനും എല്ലാം അച്ഛന്‍ കൂടെ വേണം അവള്‍ക്കു. 3–ആം ക്ലാസ്സിലാണ് പഠിക്കുന്നത്. മോള്‍ക്ക്‌ അച്ഛനുള്ളത് കാരണം സുമതിക്കൊരു വിഷമോം ഇല്ലെന്നു അവള്‍ എപ്പോഴും പറയും. പാവം, ഇപ്പോള്‍ ശരിക്കും വിഷമിക്കുന്നുണ്ടാകും. ശില്പമോള്‍ അവള്‍ടെ അമ്മയുമായി വഴക്കുണ്ടാക്കി കൊണ്ടിരിക്കുകയാവും... ഓരോന്നോര്‍ത്തു മയങ്ങിപ്പോയത് അറിഞ്ഞില്ല. പുറത്തു ആളുകളുടെ സംസാരം ആണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.

എല്ലാവരും തന്നെ കാണാന്‍ ഇങ്ങോട്ട് എത്തിയിരിക്കുന്നു. ഒരുപാട് സന്തോഷം തോന്നി. കാരണം അവര്‍ തന്നെ അവരിലൊരാളായി അംഗീഗരിച്ചത് കൊണ്ടാണല്ലോ തന്നെ കാണാന്‍ ഇങ്ങോട്ട് വന്നത്. മുഖം കഴുകി ഉമ്മറത്തേക്ക് ചെന്നു. എല്ലാവരെയും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഓരോരുത്തരെയായി പരിചയപെട്ടു. രാമന്‍, സന്തോഷ്, പ്രഭു, ര മശ്‌, ബോബി , ബെന്നി, സാം, ഖാദര്‍, അലവി, മമ്മദ്, മൊയ്തു, ഹംസ, ഹനീഫ, അങ്ങനെ അങ്ങനെ കുറെ പേരുകള്‍... പരിചയപ്പെടുത്തുമ്പോള്‍ പറയുകയും ചെയ്തു, പേരുകള്‍ വെറുതെ ആണ്, വൈകാതെ കുഞ്ഞുമോനും ഞങ്ങളെ എല്ലാം ഓര്‍ക്കുക വീടിന്‍റെ നമ്പര്‍ പറഞ്ഞായിരിക്കും, പേരൊക്കെ വെറുതെ പറഞ്ഞെന്നെ ഉള്ളു.


എല്ലാവരും പരിചയപ്പെട്ടു അധികം വൈകാതെ തന്നെ തിരിച്ചുപോയി. രാമേട്ടന്‍ മാത്രം അവിടെ നിന്നു. ഇറങ്ങുന്നുണ്ടെങ്കില്‍ നമുക്കൊരുമിച്ചു മാര്‍ക്കറ്റ്‌ വ ര പോകാം, എനിക്കും കുറച്ചു സാധനങ്ങള്‍ വാങ്ങണം. ആഴ്ചയിലൊ രിക്കലേ വാങ്ങു, അതിന്നാകാം, കുഞ്ഞുമോന് ഒരു കൂട്ടും ആകും, ഒപ്പം എന്‍റെo കാര്യങ്ങള്‍ നടക്കും. രാമേട്ടന്‍ പറഞ്ഞു നിറുത്തി. കുഞ്ഞുമോന്‍ വേഗം തന്നെ ഡ്രസ്സ്‌ ചെയ്തു രാമേട്ടന്‍റെ കൂടെ ഇറങ്ങി.

രാമേട്ടന്‍ വിദര്‍ഭയിലെ മുതിര്‍ന്ന കൃഷിക്കാരന്‍ ആണ്, കുറെ കാലം ആയി അവിടെ എത്തിയിട്ട്. പരുത്തി കൃഷിയിലെ സകല വിദ്യകളും അറിയാം, ഓരോ കാലത്തും ചെയ്യേണ്ടുന്ന മുന്‍കരുതലുകളും ഉപയോഗിക്കേണ്ട വിത്തുകളും വരെ. അതുകൊ ണ്ട് എല്ലാവരും എല്ലാ കാര്യങ്ങള്‍ക്കും രാമേട്ടനെ ആണ് സമീപിക്കാറ. രാമേട്ടന്‍ ആണ് അവസാന വാക്ക്. രാമേട്ടനെ അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും വല്ല്യ കാര്യം ആണ്. കൃഷി എന്നും പറഞ്ഞു നടന്നു കല്ല്യാണം കഴിക്കാന്‍ വള ര വൈകി.

മാര്‍ക്കറ്റില്‍ പൊതുവേ തിരക്ക് കുറവായിരുന്നു. അത്യാവശ്യ സാധങ്ങള്‍ എല്ലാം കിട്ടും. പച്ചക്കറി, പലചരക്ക്, മറ്റു അല്ലറ ചില്ലറ വീട്ടു സാധനങ്ങള്‍ വേ റയും... എല്ലാം തരം തിരിച്ചു വെച്ചിരിക്കുന്നു, നല്ല അടുക്കും ചിട്ടയിലും ഉള്ള ഒരു കൊച്ചു മാര്‍ക്കറ്റ്‌. നല്ല വൃത്തിയും ഉണ്ട്. അതില്‍ നിന്നെല്ലാം അല്പം മാറി മീനും ഇറച്ചിയും കിട്ടുന്ന മാര്‍ക്കറ്റും ഉണ്ട്.

സാധങ്ങള്‍ എടുത്തു കൊണ്ടിരിക്കെ രണ്ടു പേര്‍ തന്നെ ശ്രദ്ധിക്കുന്നത് രാമേട്ടന്‍ കണ്ടു, ഒപ്പം മാര്‍ക്കറ്റിലെ ആള്‍ തന്നെ ചൂണ്ടി എന്തോ സംസാരിക്കുന്നതും. കണ്ടിട്ട് ഏതോ വല്ല്യ ഓഫീസര്‍മാര്‍  ആണെന്ന് തോന്നുന്നു. വേഷ വിധാനങ്ങള്‍ വെച്ച് അങ്ങനെ വേണം അനുമാനിക്കാന്‍. പാന്‍റ ഷര്‍ട്ട ടയ്യും എല്ലാം ഉണ്ട്. എന്തെങ്കിലും ആകട്ടെ, രാമേട്ടന്‍ സാധങ്ങള്‍ എടുത്തുകൊണ്ടിരുന്നു.

“എല്ലാം എടുത്തു കഴിഞ്ഞോ?” രാമേട്ടന്‍ കുഞ്ഞുമോനോട്‌ ചോദിച്ചു, “കഴിഞ്ഞു,”
“എങ്കില്‍ നമുക്ക് ബില്‍ കൊടുക്കാന്‍ പോകാം.” രണ്ടു പേരും ഒരുമിച്ചു തങ്ങളുടെ സാധനവുമായി കൌണ്ടറിലേക്ക് പോയി. കൌണ്ടറില്‍ ഇരിക്കുന്ന ആള്‍ സാധങ്ങള്‍ ഓരോന്നോയി നോക്കി ബില്‍ അടിച്ചു കൊണ്ടിരുന്നു. അപ്പോഴും നേരത്തെ തന്നെ നോക്കി നിന്നവര്‍ അവിട തന്നെ നില്‍ക്കുന്നത് രാമേട്ടന്‍ ശ്രദ്ധിച്ചു.

ബില്‍ കൊടുത്തു പുറത്തിറങ്ങിയ രാമേട്ടന്‍റെ അടുത്തേക്ക് വളരെ പ്രസന്ന മുഖത്തോടെ അവര്‍ 2 പേരും വന്നു സ്വയം പരിചയപ്പെടുത്തി.
“ഞാന്‍ പ്രദീപ്‌, ഇത് ജീവന്‍. ഞങ്ങള്‍ രാമേട്ടനെ കാണാന്‍ വന്നതാ.”
“എന്നെ കാണാനോ? എന്തിനു ? ഞാന്‍ അതിനു കുഴപ്പം ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ...!!”
“അതിരിക്കട്ടെ, എന്താ വന്ന കാര്യം...? തെളിച്ചു പറയൂ..”
“അയ്യോ, ഞങ്ങള്‍ അതൊന്നും ഉധേശിച്ചല്ല പറഞ്ഞത്. “കുഴപ്പക്കാരന്‍ എന്നൊന്നും..”
“ഞങ്ങള്‍ ഒരു കാര്‍ഷിക ഗവേഷണ  കേന്ദ്രത്തിന്‍റെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്-കള്‍ ആണ്.”
“ഞങ്ങളുടെ കമ്പനി സി. ടി. അഗ്രികള്‍ച്ചറല്‍ ഗവേഷണ കേന്ദ്രം, രത്നഗിരി യില്‍ ശാഖ ഉണ്ട്, പ്രധാന ഓഫീസ് അമേരിക്കയില്‍ ആണ്. ഞങ്ങള്‍ ഈയിടെ കുടിയ ഇനം പ്രത്യുല്പാദന ശേഷി ഉള്ള പരുത്തി തൈകള്‍ കണ്ടു പിടിച്ചിട്ടുണ്ട്. അതിനെ കുറിച്ച് സംസാരിക്കാനും അതിന്‍റെ ഗുണ ഗണങ്ങള്‍ രാമേട്ടനെ പറഞ്ഞു ബോധ്യപ്പെടുത്താനും കൂടെ ആണ് രാമേട്ടനെ കാണണം എന്ന് പറഞ്ഞത്.”
അപ്പോഴേക്കും കുഞ്ഞുമോന്‍ പൈസ കൊടുത്തു രാമേട്ടന്‍റെ അടുത്തെത്തിയിരുന്നു.
രാമേട്ടന്‍ കുഞ്ഞുമോനെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു.
“പരുത്തി കൃഷി ചെയ്യാന്‍ ഞങ്ങടെ കൂട്ടത്തില്‍ കൂടിയ പുതിയ ആള്‍, ഇന്ന് വന്നതേ ഉള്ളു. അയാളെ സ്ഥലം കാണിക്കാന്‍ വേ ണ്ടി ഞാന്‍ കൊണ്ട് വന്നതാണ്.”
“നന്നായി, പുതിയ ഒരാളെ കൂടി പരിചയപെടാന്‍ കഴിഞ്ഞല്ലോ.. ഞാന്‍ പ്രമോദ്, ഇത് ജീവന്‍..”
“ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഉള്ള തൈകള്‍ വള ര അധികം ലാഭം നിങ്ങള്‍ക്കു തരും, അതിന്‍റെ സാമ്പിള്‍ ഈ വര്‍ഷം എല്ലാവര്‍ക്കും സൌജന്ന്യമായി കൊടുക്കാന്‍ ആണ് ഞങ്ങടെ കമ്പനിയുടെ തീരുമാനം... അത് രാമേ ട്ടനുമായി കൂടിയിരുന്നു ആലോചിക്കാം എന്ന് കരുതിയാണ് ഞങ്ങള്‍ രണ്ടു പേരും ഇങ്ങോട്ട് വന്നത്. ഇപ്പോള്‍ നിങ്ങള്‍ ഉത്പാദിപ്പിക്കുന്ന പരുത്തിയുടെ രണ്ടു ഇരട്ടി പരുത്തി, ഈ തൈകള്‍ നടുകയാണെങ്കില്‍ നിങ്ങള്‍ക്കു കിട്ടും.”
“ആട്ടെ, നിങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നും ആണ് തൈകള്‍ വാങ്ങുന്നത് ?”
“വിദര്‍ഭയിലെ ഈ ഗ്രാമത്തില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു രീതി ഉണ്ട്, വിത്തുകള്‍  ശേ ഖരിച്ചു തൈകള്‍ മുളപ്പിചെടുക്കുകയാണ് ഇവിടെ ചെ യ്യുന്നത്. അല്ലാതെ ഞങ്ങള്‍ പുറത്തു നിന്നും വാങ്ങുന്ന തൈകള്‍ അല്ല ഇവിടെ നടുന്നത്. അതുകൊണ്ട് ഇനിയും അങ്ങനെ തന്നെ മതി എന്നാണ് ഞങ്ങളുടെ തീരുമാനം.”
“അയ്യോ രാമേട്ടാ, അങ്ങനെ പറയല്ലേ, മറ്റു കുറെ പേരും കൂടെ അവിടെ ഉണ്ടല്ലോ, രാമേട്ടന് എല്ലാവരുമായും ഒന്നു കൂടി ആലോചിച്ചുടെ? നല്ല വിളവു തരുന്ന തൈകളാ.”
“അതുവേ ണ . !”
അതുവരെ മിണ്ടാതിരുന്ന കുഞ്ഞുമോന്‍ പറഞ്ഞു,
“അത് ശരിയാ രാമേട്ടാ, നമുക്ക് മറ്റുള്ളവരുമായും ഇതൊന്നു ചര്‍ച്ച ചെയ്യാം... എന്തായാലും പിന്നെ ആ രയും അറിയിച്ചില്ലെന്ന പരാതി വരില്ലല്ലോ...”
അപ്പോള്‍ അങ്ങനെ തീരുമാനിച്ചു വീണ്ടും അടുത്ത ആഴ്ച കാണാം എന്ന് പറഞ്ഞു അവര്‍ പോയി.

തിരിച്ചു നടക്കുമ്പോള്‍ രാമേട്ടന്‍റെ മനസ്സ് കലുഷിതമായിരുന്നു. അധികം ഒന്നും സംസാരിച്ചില്ല. എന്തോ എനിക്കാകെ വല്ലാതെ തോന്നി. ഇതിലൊന്നും എന്ത് വിചാരിക്കാനാ രാമേട്ടാ, രാമേട്ടന്‍ എല്ലാവരുമായൊന്നു ചര്‍ച്ച ചെയ്യു. വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതിയല്ലോ,, അല്ലെങ്കി അവരോടു പോകാന്‍ പറയണം. അതുകൊണ്ടാ ഞാന്‍ അപ്പോള്‍ അങ്ങനെ പറഞ്ഞത്, അല്ലെങ്കില്‍ മറ്റുള്ളവര്‍ പിന്നീട് അറിയിച്ചില്ലെന്ന് പറഞ്ഞാല്‍....

“എന്‍റെ വാക്ക് ആണ് അവസാന വാക്ക്, ആരും മറുത്തു പറയില്ല, അതുകൊണ്ടാ ഞാന്‍ അവിടെ അപ്പോള്‍ അങ്ങനെ പറഞ്ഞത്. നോക്കാം...”
കുഞ്ഞുമോന്‍ തന്‍റെ വീട്ടിലേക്കും, രാമേട്ടന്‍ അയാള്‍ടെ വീട്ടിലേക്കും പോയി.

അടുത്ത ദിവസം തന്നെ പുതിയ പരുത്തി തൈകളെ കുറിച്ചുള്ള ചര്‍ച്ച ഉണ്ടായി,
കൂട്ടമായ തീരുമാന പ്രകാരം പുതിയ പ്രത്യുല്പാദന ശേഷി കൂടിയ തൈകള്‍ അടുത്ത തവണ നടാന്‍ പദ്ധതി ഇട്ടു. അടുത്ത ആഴ്ച കമ്പനിയുടെ ആളുകള്‍  വരുമ്പോള്‍ നമ്മള്‍ക്ക് തീരുമാനം അറിയിക്കാം. എല്ലാവര്‍ക്കും സൌജന്ന്യമായി തൈകള്‍ തരുമെന്നാണ് അവര്‍ അന്ന് പറഞ്ഞത്. നോക്കാം.
പറഞ്ഞത് പോലെ അടുത്ത ആഴ്ച വീണ്ടും കമ്പനിയുടെ ആളുകള്‍ വന്നു, കൂടെ അവരുടെ വണ്ടിയില്‍ കുറെ തൈകളും ഉണ്ടായിരുന്നു. നല്ല കരുത്തുറ്റ ദൃഡമായ തൈകള്‍, കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും ബോധി ച്ചു.
അങ്ങനെ നടാന്‍ സമയമാകുംപോഴേക്കും തൈകള്‍ എത്തിക്കാം എന്നും പറഞ്ഞു അവര്‍ പോയി. അതിനാല്‍ അത്തവണ ഗുണമേന്മ കൂടിയ വിത്ത് ശേഖരണവും നടലും, തൈകള്‍ മുളപ്പിക്കലും ഒന്നും ഉണ്ടായില്ല. പക്ഷെ ചിലരെല്ലാം അപ്പോഴേക്കും കുറെ വിത്തുകള്‍ ശേഖരിച്ചു വെച്ചിരുന്നു. അവരും പുതിയ തൈകള്‍ തന്നെ പരീക്ഷിക്കാന്‍ തീരുമാനിച്ചു...

ഒരാഴ്ച കഴിഞ്ഞതും പറഞ്ഞത് പോലെ മുഴുവന്‍ തൈകളും എത്തി, കര്‍ഷകര്‍ എല്ലാം തയ്യാറായി ഇരുന്നതിനാല്‍ പെട്ടന്ന് തന്നെ നടലും കഴിഞ്ഞു, ഒപ്പം കുഞ്ഞുമോനും തന്‍റെ ആദ്യ സംരഭം തുടങ്ങി. നല്ല കരുത്തോടെ ചെടി കള്‍ വളര്‍ന്നു കൊണ്ടിരുന്നു, അവര്‍ പറഞ്ഞതുപോലെ അവരുടെ തന്നെ വളവും കീട നാശിനികളും എല്ലാം സമയാ സമയങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. വിളവെടുപ്പിനു തയ്യാറായി നില്‍ക്കുന്ന പരുത്തി ചെടികള്‍, കര്‍ഷകര്‍ എല്ലാം തന്നെ വളരെ അധികം സന്തോഷത്തിലായിരുന്നു. ഒപ്പം കുഞ്ഞുമോനും. തന്‍റെ ആദ്യ സംരംഭം തന്നെ ഇത്ര വലിയ ഒരു വിജയം ആകുമെന്ന് അവന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പെട്ടന്ന് തന്നെ ഭാര്യയേം മോളേം കൊണ്ട് വരാം, അവന്‍ മനസ്സില്‍ ഒരുപാടു മനക്കോട്ടകള്‍ കെട്ടി. പക്ഷെ രാമേട്ടന്‍ മാത്രം അത്ര  ഉത്സാഹവാന്‍ ആയിരുന്നില്ല.
നിറയെ വിളഞ്ഞു നില്‍ക്കുന്ന പരുത്തി തോട്ടത്തിലൂടെ രാമേട്ടന്‍ ഏകനായി നടന്നു. മേഘങ്ങളെ വെല്ലുന്ന തരത്തില്‍ വിളഞ്ഞു നില്‍ക്കുന്ന പരുത്തി ചെടികള്‍, അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ തൈകള്‍... മണ്ണിന്‍റെ ഫലഭൂയിഷ്ഠത എല്ലാം ഊറ്റി എടുക്കുന്ന വളങ്ങളും, കീട നാശിനികളും... ഒരു നീരാളിയെ പോലെ തന്നെയും തന്‍റെ കൂട്ടുകാരെയും പിടിമുറുക്കിയിരിക്കുന്ന ആപത്തു, പക്ഷെ പറഞ്ഞിട്ട് ആര്‍ക്കും മനസ്സിലാകുന്നില്ല. എല്ലാവര്‍ക്കും നോട്ടം ലാഭത്തില്‍ മാത്രം.
എന്ത് പറ്റി രാമേട്ടാ, എല്ലാവരും ചോദിച്ചു, പക്ഷെ രാമേട്ടന് മറുപടി ഇല്ലായിരുന്നു. ആപത്തു രാമേട്ടന്‍ മണത്തു തുടങ്ങിയിരുന്നു. കാര്‍ഷിക കമ്പനിയുടെ ആളുകള്‍ ഇടക്കിടെ വന്നും പോയും കൊണ്ടിരുന്നു. അവര്‍ തന്നെ എല്ലാവരുടെയും വിളവുകള്‍ നല്ല വിലക്ക് എടുത്തു. എല്ലാവര്‍ക്കും വളരെ അധികം സന്തോഷം ആയി. പ്രത്യേകം കച്ചവടത്തിന് ഒന്നും പോകേണ്ടല്ലോ.
അടുത്ത തവണ വീണ്ടും തൈകള്‍ നടേണ്ട സമയം ആയപ്പോള്‍ കമ്പനിക്കാരെ ആരെയും കാണാനില്ല. അന്വേഷിച്ചപ്പോള്‍ ആവശ്യമുണ്ടെങ്കില്‍ അവിടെ ചെന്ന് തൈകള്‍ വാങ്ങിക്കൊള്ളന്‍ പറഞ്ഞു. അങ്ങനെ രാമേട്ടനും, കുഞ്ഞുമോനും വേ റ രണ്ടു പേരും കൂടെ ചേര്‍ന്ന് അങ്ങോട്ട്‌ പോയി, അവര്‍ പറഞ്ഞത്‌ കേട്ട് ഞങ്ങള്‍ നാലു പേരും ഞെട്ടി.

തൈകള്‍ പൈസ കൊടുത്തു വാങ്ങാന്‍. അതും അന്ന്യായ വിലക്ക്. എല്ലാവരുടെയും കണ്ണ് തള്ളിപോയി... ഒരാള്‍ക്ക് തന്നെ ആയിരത്തില്‍ കൂടുതല്‍ തൈകള്‍ വേണ്ടി വരും. അത്രയും വാങ്ങിക്കാനുള്ള പൈസ ആരും കരുതി വെച്ചിട്ടുമില്ല. പോരാത്തതിന് അവരുടെ തന്നെ വളവും കീട നാശിനിയും ഉപയോഗിക്കണം. അല്ലെങ്കില്‍ പ്രതീക്ഷിച്ച വിളവു കിട്ടില്ല പോലും. എല്ലാവരും തലയ്ക്കു കയ്യും കൊടുത്തു അവിടെ ഇരുന്നു പോയി.

“രാമേട്ടാ ഇനി എന്ത് ചെയ്യും?” മമ്മത് ചോദിച്ചു? കൂട്ടത്തില്‍ ഏറ്റവും നിര്‍ബന്ധം മമ്മതിനായിരുന്നു, പുതിയ തൈക ള്‍ വാങ്ങാന്‍.

രാമേട്ടന്‍ വളരെ നിര്‍വികാരനായി കാണപ്പെട്ടു. ഇത് തന്നെ ആണ് ഞാന്‍ അന്ന് പറഞ്ഞത്. അന്ന് എന്‍റെ വാക്ക് ചെവി കൊള്ളാന്‍ ആരും ഉണ്ടായിരുന്നില്ല. ഇപ്പൊ അനുഭവിക്ക്. അല്ലാതെ ഞാന്‍ എന്ത് പറയാന്‍... എല്ലാവരും പിന്നെ വരാം എന്നും പറഞ്ഞു അവിടന്നും മടങ്ങി. അന്ന് വൈകിട്ടു തന്നെ ചര്‍ച്ചകള്‍ നടന്നു. എല്ലാവരും തീരുമാനിച്ചിട്ടു അറിയിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു. ആ രാത്രി ആര്‍ക്കും ഉറക്കമില്ലായിരുന്നു. എന്ത് ചെ യ്യും എന്ന് ആലോചിച്ചു തിരിഞ്ഞും മറഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. അവസാനം തൈകള്‍ വാങ്ങിക്കാം എന്ന് തന്നെ തീരുമാനിച്ചു.

അധികം വൈകാതെ തന്നെ തൈകള്‍ വാങ്ങി കൃഷി തുടങ്ങി. പക്ഷെ അടുത്തതായി വളം വേണം , കീടനാശിനി വേണം , ലോണ്‍ എടുക്കാതെ കാശിനു വേറെ മാര്‍ഗം ഇല്ലാതായി പലര്‍ക്കും, എല്ലാവരുടെയും കൂട്ടത്തില്‍ രാമേട്ടനും കൂടി... ലോണ്‍ എടുത്തു വളവും, കീടനാശിനികളും  വാങ്ങിച്ചു... കടം കയറിയതിനാല്‍  എല്ലാവരും അസ്വസ്ഥരായിരുന്നു. പഴയ സമാധാനവും സന്തോഷവും ഒക്കെ അസ്തമിച്ചു... കടങ്ങള്‍ പെരുകി ക്കൊണ്ടിരുന്നു... പരുത്തി ഉത്‌പാദനത്തിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. മുന്‍പത്തെ അത്ര ലാഭവും കിട്ടിയില്ല. കിട്ടിയതെല്ലാം ബാങ്കിനു കൊടുത്തു തീര്‍ക്കാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു... അങ്ങനെ വീണ്ടും ലോണ്‍ എടുത്തു അടുത്ത കൃഷികളും ഇറക്കി. അത് തുടര്‍ന്നു. അതിനിടക്ക് ബാങ്കിലെ പലിശ കൂടി, കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ മാര്‍ഗമില്ലാതെ ആയിക്കൊണ്ടിരുന്നു. ഇതിനിടെ കുമാരേട്ടന്‍ എന്തൊക്കെയോ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു.

അന്ന് രാവിലെ ബെന്നിയുടെ ഭാര്യയുടെ നിലവിളി കേട്ടാണ് എല്ലാവരും ഉറക്കം എണീറ്റത്, നോ ക്കിയ പ്പോള്‍ മുറ്റത്തെ മാവില്‍ ബെന്നി തൂങ്ങി ആടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയിട്ടു ബെന്നി വീടിനു പുറത്തിറങ്ങാറില്ലായിരുന്നു. കടങ്ങള്‍ കാരണം അയാള്‍ അത്രക്കും പൊറുതി മുട്ടി. അവിടെ ഉണ്ടായിരുന്നവര്‍ക്ക് മൊത്തം, പോരാത്തതിനു ബാങ്ക്, പിന്നെ ജപ്തി ഭീഷണിയും... എങ്ങനെ തരണം ചെയ്യും... അവസാനം അയാള്‍ മരണത്തില്‍ അഭയം കണ്ടെത്തി.
  

ആത്മഹത്യകള്‍ ഒരു തുടര്‍ കഥ പോലെ വന്നു കൊണ്ടിരുന്നു. ലാഭക്കൊതിയന്മാരുടെ പിടിയില്‍ നിന്നും മണ്ണിനെയും തന്‍റെ സുഹൃത്തുക്കളെയും രക്ഷിക്കാന്‍ രാമേട്ടന്‍ ഒരവസാന ശ്രമം നടത്താന്‍ തീരുമാനിച്ചു. ശേഷിച്ച തന്‍റെ സുഹൃത്തുക്കളെ എല്ലാം വിളിച്ചു കൂട്ടി രാമേട്ടന്‍ ഒരു ചര്‍ച്ച നടത്തി.
“ആത്മഹത്യകള്‍ ഒന്നിനും ഒരു പരിഹാരം അല്ല, നമ്മള്‍ ശ്രമിച്ചാല്‍ ഇനിയും നമുക്ക് രക്ഷപെടാം, പക്ഷെ കുറച്ചധികം പരിശ്രമിക്കണം”
“ഞങ്ങള്‍ എന്തിനും തയ്യാര്‍ ആണ്, രാമേട്ടന്‍ പറഞ്ഞാല്‍ മതി” കുഞ്ഞുമോന്‍ പറഞ്ഞു.
“എന്‍റെ കയ്യില്‍ നമ്മുടെ സ്വന്തം വിത്തുകളുടെ ഒരു ശേഖരം ഉണ്ട്, നമ്മള്‍ക്കെല്ലാം ഉള്ള തൈകള്‍ അതില്‍ നിന്നും കിട്ടും... പിന്നെ വളവും കീടനാശിനിയും നമ്മള്‍ കണ്ടെത്തണം, അത് പണ്ട് നമ്മള്‍ ഉപയോഗിച്ചത് തന്നെ മതി, പക്ഷെ അല്പം കൂടി വീര്യം കൂടിയത്, എന്തുകൊണ്ടെന്നാല്‍ നമ്മുടെ നിലത്തിന്‍റെ ഫലഭൂയിഷ്ഠത എല്ലാം അമേരിക്കന്‍ കമ്പനിയുടെ തൈകള്‍ വലിച്ചെടുത്തു നശിപ്പിച്ചു കളഞ്ഞു. എല്ലാം ഇപ്പോള്‍ തരിശു നിലങ്ങള്‍ ആണ്. നമുക്ക് പതുക്കെ നമ്മുടെ പഴയ കൃഷി രീതിയിലേക്ക് വരാം, ഒരു കോര്‍പ്പറേറ്റ് കമ്പനിക്കും നമ്മുടെ പാരമ്പര്യ കൃഷി രീതികളെ തകിടം മറിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കണം”
“നമ്മളെല്ലാം ഒത്തൊരുമിച്ചു നിന്നാല്‍ നമുക്ക് ഇനിയും ഇവിടെ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും... 
രാമേട്ടന്‍റെ ആത്മ വിശ്വാസം എല്ലാവരിലേക്കും പടര്‍ന്നു. അങ്ങനെ വിദര്‍ഭയിലെ പരുത്തി തോട്ടങ്ങളില്‍ വീണ്ടും പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിട്ടു തുടങ്ങി...