Saturday, December 27, 2014
Friday, December 19, 2014
“മീനുകളുടെ ആകാശവും, പറവകുളുടെ ഭൂമിയും” by ‘അര്ഷാളദ് ബത്തേരി"
“മീനുകളുടെ
ആകാശവും, പറവകുളുടെ ഭൂമിയും” പ്രിയ കഥാകൃത്ത് ‘അര്‍ഷാദ് ബത്തേരിയുടെ’ പുതിയ
കഥാസമാഹാരം ഒരൊഴുക്കില്‍ വായിച്ചു തീര്‍ന്നു... ജീവിതവുമായി വളരെ അടുത്ത് നില്‍ക്കുന്ന
എട്ടു കഥകള്‍...
ഫിക്ഷന്‍റെ
അതി പ്രസരങ്ങള്‍ ഇല്ലാതെ, തികച്ചും ലളിതമായി വിവരിച്ചിരിക്കുന്ന കഥകള്‍...
ഇന്നത്തെ ജീവിതവുമായും, ജീവിത രീതികളുമായും അടുത്ത് നില്‍ക്കുന്ന, സാമൂഹിക
വിപത്തുകളെ ചോദ്യം ചെയ്യുന്ന, കുറ്റപ്പെടുതുന്ന, സമൂഹത്തിനു പുത്തന്‍ സന്ദേശങ്ങള്‍
നല്‍കുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള കഥകള്‍....
ഈ
സമാഹാരത്തിലെ ഒരൊ കഥകളും വായനക്കാരനോട് തന്നെയുള്ള ചോദ്യങ്ങളാണ്...
“മീനുകളുടെ ആകാശവും, പറവകുളുടെ ഭൂമിയും”,
കഥാകൃത്ത് തൊട്ടയല്‍പക്കത്തുള്ള രണ്ടു കുട്ടികളിലൂടെ കൂട്ടിലടച്ചു വളര്‍ത്തുന്ന
പക്ഷികളെയും, മീനുകളെയും അവരുടെതായ ലോകത്തേക്ക് തുറന്നു വിട്ടു സ്വാതന്ത്ര്യത്തിന്‍റെ
മാധുര്യം വായനക്കാരനില്‍ എത്തിക്കുന്നു. ഒപ്പം തന്നെ നമ്മുടെ കുളങ്ങളും, തോടുകളും,
അരുവികളും, പുഴകളും വറ്റി വരണ്ടുണങ്ങിയ ഭീകരമായ അവസ്ഥയും വരച്ചുകാട്ടുന്നു....മീനുകളെ
ഒഴുക്കാന്‍ പുഴതേടി ഓടിയ ജാന്ട്രിയും, ഉത്തമനും കുണ്ടും കുഴികളും നിറഞ്ഞ മൈതാനം
പോലെ മരിച്ചു കിടക്കുന്ന പുഴ കണ്ടു കരഞ്ഞു വിളിക്കുന്നു.... “പുഴകളെ.....
പുഴകളെ.... നിങ്ങളെവിടെ....!!
സ്വാര്‍ഥരായ മനുഷ്യരെ ഉത്കണ്ടയോടെ
നോക്കികാണുന്ന കഥാകൃത്തിന്റെ മറ്റൊരു കഥയാണ് “മനുഷ്യന്‍ എന്ന വൈറസ്”. ഇത് രണ്ടു
ആത്മാര്‍ത്ഥ സുഹൃത്തുക്കളും, അവര്‍ക്കിടയില്‍ നടന്ന സംഭവങ്ങളും പറയുന്നു.
പ്രതീക്ഷകളോടെ ലോട്ടറി ടിക്കെറ്റുകള്‍
മാത്രം എടുത്തുകൊണ്ടിരിക്കുന്ന ഒരു കുടുംബ നാഥന്‍ കാരണം, ആ കുടുംബത്തിന്‍റെ ഭാരം
മൊത്തം ചുമക്കാന്‍ ഒരു സെയില്‍സ് ഗേള്‍ ആകേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന “വിരല്‍ത്തുമ്പിലെ
നക്ഷത്രങ്ങള്‍”, ഒരു സെയില്‍സ് ഗേളിന്‍റെ ജോലി സ്ഥലത്തെ ചൂഷണവും നിസ്സഹായതയും കൂടെ
എടുത്തു കാട്ടുന്നു.
മരിച്ചതിനു ശേഷവും അപ്രതീക്ഷിതമായി
ഭൂമിയിലെ ജീവിതം തുടരേണ്ടി വന്ന ഒരു ഹത ഭാഗ്യന്‍റെ കഥ പറയുന്ന “ഭൂതകാലത്തെ ഡയറി”,
സമൂഹത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നു. നല്ലവരെന്നു സമൂഹം വിചാരിക്കുന്ന
പലരുടെയും യഥാര്‍ത്ഥ മുഖം കണ്ടു കഥാകൃത്ത് ഞെട്ടുന്നു. സ്വന്തം വീട്ടിലേക്കു
പോകാന്‍ പോലും ഭയക്കുന്നു, അവരെല്ലാം തന്നെ മറന്നു പോയിക്കാണുമോ എന്ന ഭീതിയില്‍...
“വീട് മറന്നുപോയ, ഒഴിവാക്കപ്പെട്ട ഒരു മനുഷ്യന് പിന്നെ എവിടെയാണൊരിടം എന്ന്
നെടുവീര്‍പ്പിടുന്നു”
ഫെയിസ് ബുക്കിന്‍റെ കടന്നുകയറ്റം
മാറ്റി മറിക്കുന്ന ജീവിതാവസ്ഥകള്‍, “കുതിരക്കാലുകള്‍” എന്നാ കഥയിലൂടെ കഥാകൃത്ത്
മനോഹരമാക്കിയിരിക്കുന്നു.... ഒരച്ഛനും മകനും, അവര്‍ക്കിടയിലേക്ക് ചാറ്റിംങ്ങിലൂടെ
കടന്നു വരുന്ന വിലാസിനി എന്ന സ്ത്രീയും....
അങ്ങനെയങ്ങനെ
മനോഹരമായ എട്ടു കഥകളുടെ ഒരു സമാഹാരം....
നന്ദി
പ്രിയ സ്നേഹിതന്... ഒരു നല്ല വായനാനുഭവം തന്നതിന്.... ഒപ്പം മനുഷ്യ മനസ്സിന്‍റെ
നന്മകള്‍ തിരിച്ചറിഞ്ഞു ജീവിക്കാന്‍ പ്രാപ്തമാക്കുന്ന കഥകള്‍
സമ്മാനിച്ചതിന്........
എല്ലാ
വിധ ഭാവുകങ്ങളും.....
ഒത്തിരി
സ്നേഹത്തോടെ
പ്രദീഷ്
ബസ്ര,
Thursday, December 11, 2014
Sunday, November 2, 2014
കാത്തിരിപ്പ്
നിലാവിലേക്ക് തുറക്കുന്ന കണ്ണുകളുമായി അവള്‍ നിന്നു,
ദൂരെ.......
ഒരു നോട്ടം മാത്രം മോഹിച്ചു ഞാനും....
ചന്ദ്രനും, താരകങ്ങളും അതുകണ്ട് പുഞ്ചിരി പൊഴിക്കുന്നുണ്ടായിരുന്നു....
ഞാനോ?
നിസ്സഹായതയുടെ നീര്‍ച്ചുഴികളില്‍ പെട്ട്, എന്തു ചെയ്യണമെന്നറിയാതെ!
കാത്തിരിപ്പു തുടരുക തന്നെ,
കാലം കാത്തു സൂക്ഷിച്ചു വെച്ച കസ്തൂരി ചെപ്പു തുറക്കുന്നത്
വരെ!
Saturday, November 1, 2014
Friday, October 31, 2014
ഉപന്ന്യാസം 1.... “മാര്‍ക്വേസും, മാജിക്കല്‍ റിയലിസവും”
“മാര്‍ക്വേസും, മാജിക്കല്‍ റിയലിസവും”
“ഏതൊരു
രാജ്യത്താണെങ്കിലും ഞാന്‍ ഒരു അമേരിക്കക്കാരന്‍ ആണെന്നു എനിക്കു തന്നെ തോന്നുന്നു.
പക്ഷെ, ജന്മ നാടിനെ കുറിച്ചുള്ള ഗ്രിഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ ഒരിക്കലും എന്നില്‍
നിന്ന് പോകില്ല. ഒരിക്കല്‍ ഞാന്‍ അവിടേക്ക് പോയി. അന്ന് ഞാന്‍ മനസ്സിലാക്കി
നാടിനെക്കുറിച്ചുള്ള എന്‍റെ ഗ്രിഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളും, യാഥാര്‍ത്ഥ്യവും
തമ്മിലുള്ള വ്യത്യാസമാണ് എന്‍റെ കൃതികള്‍ എന്നു.
അറക്കാറ്റക്കയില്‍,
താന്‍ ജനിച്ച ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫലകത്തില്‍ പറഞ്ഞിരിക്കുന്നമാര്‍ക്വേസിന്‍റെ
തന്നെ ഉദ്ധരിണികള്‍ ആണിതു. അതെ, ഏതൊരു മനുഷ്യനും ജന്മ നാടിനോടുള്ള സ്നേഹം,
ഗൃഹാതുരത ഒന്നും മായ്ച്ചു കളയുവാന്‍ ആകില്ല. അദ്ധേഹത്തിന്‍റെ നോവലുകളിലും
പ്രതിഫലിച്ചു കാണുന്നതിതൊക്കെ തന്നെയാണ്.
ലോക
പ്രശസ്തനായ കൊളംബിയന്‍ എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, എഡിറ്റര്‍, പ്രസാധകന്‍.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു അദ്ദേഹം. ജനനം
കൊളംബിയയില്‍ ആയിരുന്നെകിലും ജീവിച്ചതധികവും മെക്സിക്കോയിലും, യൂറോപ്പിലുമായിരുന്നു.
“മാജിക്കല്‍ റിയലിസം” എന്ന ഒരു സങ്കേതം അദ്ധേഹത്തിന്‍റെ കൃതികളുടെ പ്രത്യേകത
ആയിരുന്നു. “മാജിക്കല്‍ റിയലിസത്തിന്‍റെ കുലപതി” എന്നാണു അദ്ദേഹം
അറിയപ്പെട്ടിരുന്നതു.അവ തന്‍റെ കൃതികളെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റുന്നതിനും,
ജനപ്രീതി നേടിയെടുക്കുന്നതിനും അദ്ധേഹത്തെ സഹായിച്ചു.
1982-ല്‍
നോബല്‍ സമ്മാനം ലഭിച്ച “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍” നോവല്‍ സാഹിത്യത്തിലെ തന്നെ
ഒരു പുതിയ ശൈലിയുടെ തുടക്കമായിരുന്നു. “മാജിക്കല്‍ റിയലിസം” എന്ന സാഹിത്യ രീതി
അദ്ധേഹത്തിന്‍റെ ഈ നോവലിലൂടെ ആസ്വാദകരും അറിയുകയുണ്ടായി. 1967-ല്‍ സ്പാനിഷ്
ഭാഷയില്‍ പുറത്തിറങ്ങിയ ഈ കൃതി ആസ്വാദകരും ഒന്നടങ്കം രണ്ടു കൈയും നീട്ടി
സ്വീകരിച്ചു. അതിന്‍റെ പ്രതിഫലനമെന്നോണം അദ്ദേഹം ലാറ്റിനമെരിക്കന്‍ മുന്‍ നിര
സാഹിത്യകാരന്മാരില്‍ ഒരാളായി മാറി.37-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം
ചെയ്യപ്പെട്ട ഈ കൃതി 1960 -1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്‍റെ
പ്രതിനിധി ആയാണ് കണക്കാക്കുന്നത്.
1967-ല്‍
പുറത്തിറങ്ങി, 15 വര്‍ഷങ്ങള്‍ ആകുമ്പോഴാണ് ഈ കൃതി ലോക സാഹിത്യത്തിലെ മികച്ച
പുരസ്കാരമായ് “നോബല്‍ സമ്മാന”ത്തിനു അര്‍ഹാമാകുന്നത് എന്നതും
ശ്രദ്ധേയമാണ്.പുസ്തകത്തിന്‍റെ പ്രചാരം, നേടിയെടുത്ത ജനപ്രീതി എല്ലാം “മാജിക്കല്‍
റിയലിസത്തിന്‍റെ” സംഭാവനയായി എടുത്തു പറയാവുന്നതാണ്. അതിന്നും തുടരുന്നു.
വിഭ്രാമാത്കമായ
കെട്ടുകഥകളിലൂടെ മനുഷ്യ മനസ്സിനെ കൊണ്ട് ചെന്നെത്തിച്ചു യഥാര്‍ത്ഥ ജീവിതവും അതിന്‍റെ
നശ്വരതയും വിളിച്ചു പറയുന്നതാണ് “മാജിക്കല്‍ റിയലിസം”.
“ഏകാന്തതയുടെ
നൂറു വര്‍ഷങ്ങളില്‍” കഥാകൃത്ത് അവതരിപ്പിക്കുന്നതും ഒരു സാങ്കല്‍പ്പിക ഗ്രാമമായ “മക്കൊണ്ട”യിലെ
“ബുവെണ്ടിയ കുടുമ്പത്തിന്‍റെ ആറു’തലമുറകളുടെ കഥയാണ്. മാജിക്കല്‍ റിയലിസം അദ്ദേഹം ഈ
നോവലില്‍ പകര്‍ത്തിയിരിക്കുന്നത് എപ്രകാരമാണെന്ന് നമുക്ക് നോക്കാം.
ഒരു
പുതിയ ജീവിതം സ്വപ്നം കണ്ടു ജോസ് ആര്‍ക്കേഡ് യൊ ബുവെണ്ടിയ, ഭാര്യ ഉര്‍സുല ഇഗ്വറാന്‍
എന്നിവര്‍ കൊളംബിയയിലെ “റിയോഹച്ചു”പെക്ഷിച്ചു യാത്ര തിരിക്കുകയാണ്.ഒരു നടീ തടത്തിലെത്തി
അവിടത്തെ വിശ്രമത്തിനിടക്ക് ജോസ് ആര്‍ക്കേഡ്
യൊ പൂര്‍ണ്ണമായും കണ്ണാടി കൊണ്ട് നിര്‍മ്മിതമായ “മക്കൊണ്ട” എന്നൊരു നഗരം സ്വപ്നം
കാണുന്നു. തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ആ സ്വപ്നവും വെച്ച് ജോസ് ആര്‍ക്കേഡ് യൊ
അനേകം നാളുകള്‍ ആ നദീ തീരത്ത് അലഞ്ഞു തിരിയുകയാണ്. തുടര്‍ന്ന് അതെ നദീ തീരത്ത് തന്‍റെ
സ്വപ്നവും സഫലീകരിക്കുന്നു. അങ്ങനെ അദ്ധേഹത്തിന്‍റെ സ്വപ്ന നഗരമായ “മക്കോണ്ട”
അവിടെ യാഥാര്‍ത്ഥ്യമാകുകയാണ്. ഒരു നഗരവും, ആ നഗരത്തെ ചുറ്റിപറ്റിയുള്ള ലോകവും...
സ്വന്തം വീക്ഷണ കോണിലൂടെ ജോസ് ആര്‍ക്കേഡ് യൊ അതും നിര്‍മ്മിക്കുന്നു. തലമുറകള്‍
തുടര്‍ന്ന് ന്കൊണ്ടിരുന്നു, ഒപ്പം “മക്കോണ്ട” നഗരവും വികസിച്ചു, അതോടൊപ്പം തന്നെ
അദ്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവ വികാസങ്ങളും അരങ്ങേറുകയുണ്ടായി.
തലമുറകള്‍ക്കായി
കാത്തുവെക്കാന്‍ ജോസ് ആര്‍ക്കേഡ് യൊ യുടെ കണ്ണാടി നഗരം വളരുകയായിരുന്നു, അദ്ഭുതാവഹമായി
തന്നെ. ഒന്നും രണ്ടും തലമുറകള്‍ കഴിഞ്ഞു ആറാം തലമുറ വരെ അതെ കണ്ണാടി നഗരത്തില്‍
ജീവിച്ചു കൊണ്ടേ ഇരുന്നു.
ആറു
തലമുറകളിലായി ആവര്‍ത്തിക്കുന്ന ചരിത്രങ്ങള്‍, അത് ഒന്നിനോടൊന്നു ബന്ധപെട്ടു, ഒരു
ചങ്ങല പോലെ മുന്നോട്ടു പോകുന്നു.തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു
കൊണ്ടുള്ള മുന്നേറ്റം, ആഘോഷിക്കപ്പെടുന്ന മുന്‍ വിജയങ്ങള്‍.... തികച്ചും നാടകീയത
നില നിര്‍ത്തുന്നതിനായി മാര്‍ക്വേസ് തന്‍റെ കഥയിലെ ബുവെണ്ടിയ കുടുമ്പത്തിനെ
നാമകരണം ചെയ്യുന്നു. അതും പരിമിതമായ പേരുകളില്‍, വായനക്കാരനെ പലപ്പോഴും കുഴക്കുന്ന
രീതിയില്‍... ആണുങ്ങളായിട്ടുള്ളവരെല്ലാം തന്നെ ജോസ് ആര്‍ക്കേഡ് യൊ, അറിലിയാനോ എന്നീ
രണ്ടു പേരുകളുടെ വക ഭേദങ്ങള്‍ മാത്രം. ഉദാ:- ജോസ് ആര്‍ക്കേഡ് യൊ, ആര്‍ക്കേഡ് യൊ,
അറിലിയാനോ ജോസ്, അറിലിയാനോ മാര്‍ മുതലായവ. സ്ത്രീകളില്‍ ഉര്‍സുല, അമരാന്ത,
രെമടിയോസ് എന്നിങ്ങനെ മൂന്നു പേരുകളില്‍ ചിത്രീകരിച്ചിരിക്കപ്പെട്ടിട്ടുണ്ട്മുണ്ട്.
എന്തൊക്കെ
തന്നെ ആയാലും കഥാകൃത്ത് കഥാപാത്രങ്ങളെ പല രീതികളിലായി പേരുകള്‍ കൂട്ടിച്ചേര്‍ത്തും,
വെട്ടിച്ചുരുക്കിയും കുടുംബ ബന്ധത്തിന്‍റെ
ഭംഗി കഥയിലുടനീളം നില നിര്‍ത്തി കൊണ്ട് പോയിട്ടുണ്ട്. കഥ പുരോഗമിക്കുംതോറും “മാജിക്കല്‍
റിയലിസം’’ത്തില്‍ ലയിച്ചു വായനക്കാരും കഥാ കൃതിനോപ്പം തന്നെ നടന്നു കൊണ്ടിരിക്കുന്നതും
അദ്ധേഹത്തിന്‍റെ പുതിയ സാഹിത്യ രീതിയുടെ ഒരു എടുത്തു പറയത്തക്ക നേട്ടമായി തന്നെ കാണാവുന്നതാണ്.
ഈ
ആറു തലമുറകളിലേയും കഥാപാത്രങ്ങല്‍ക്കൊപ്പം ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റു ചില
കഥാപാത്രങ്ങളും കഥയില്‍ ഉരിതിരിയുകയുണ്ടായി. “മാജിക്കല്‍ റിയലിസത്തിന്‍റെ “ രൂപ
കല്‍പ്പനയില്‍ ആ ഒന്‍പതു കഥാപാത്രങ്ങളും അവരുടെതായ രീതിയില്‍ നിര്‍ണ്ണായകം തന്നെ
ആയിരുന്നു. അവരില്‍ എടുത്തു പറയേണ്ടുന്ന ആള്‍ “മെല്കുയാടിസ്” തന്നെ. മക്കോണ്ടയില്‍
എത്തിയ ജിപ്സി. ശാസ്ത്രം കൊണ്ട് വന്നവന്‍, ബുവെണ്ടിയ വംശത്തിന്‍റെ സഹായി....
മക്കോണ്ടയില്‍ ആദ്യം മരിച്ച വ്യക്തിയും....
മെല്‍ക്യുയാടിസിന്‍റെ
ദീര്‍ഘ ദര്‍ശനങ്ങള്‍ അവ്യക്തമായ ലിപികളാല്‍ രേഖപ്പെടുത്തിയിരുന്നെകിലും അവ
മനസ്സിലാക്കാന്‍ പോന്ന ആരും തന്നെ ബുവെണ്ടിയ കുടുമ്പത്തില്‍ ഉണ്ടായിരുന്നില്ല. അവസാനം
ആറാം തലമുറയിലെ അറിലിയാനോ രണ്ടാമന്‍ അത് വായിച്ചു തീരുന്നിടത് നോവലും അവസാനിക്കുന്നു.
പ്രവചിക്കപ്പെട്ട “മക്കോണ്ട” യുടെ ചരിത്രവും....
“ഏകാന്തതയുടെ
നൂറു വര്‍ഷങ്ങള്‍” കൊളംബിയയുടെ ചരിത്രം തന്നെ ആയാണ് കണക്കാക്കുന്നത്. ഒപ്പം മാര്‍ക്വേസിന്‍റെ
ജീവിതവുമായും അത് വളരെ അടുത്ത് നില്‍ക്കുന്നു. സ്പാനിഷ് കോളനിവല്‍ക്കരണത്തിന് ശേഷം
ലാറ്റിനമേരിക്കയില്‍ ഉണ്ടായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ ഈ
നോവലിലൂടെ നോവലിസ്റ്റ് വരച്ചു കാട്ടുന്നു. ഒപ്പം മാജിക്കല്‍ റിയലിസത്തിന്‍റെ യഥാര്‍ത്ഥ
രൂപവും .
വിഭ്രമാത്മകമായ് വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചു
അവസാനം യഥാര്‍ത്ഥ ജീവിതത്തിന്‍റെ നശ്വരതയിലെക്കും, “മക്കോണ്ട” നഗരത്തിന്‍റെചരിത്രത്തിലെക്കും
നോവലിസ്റ്റ് നമ്മളെ കൂട്ടികൊണ്ട് പോകുന്നു.
ചുമ്പനം
"തെരുവ് പട്ടികള്‍ അലമുറയിടുന്നു...
ഇത് കന്നിമാസമാണ്.
ഇണയെ മണപ്പിച്ചു ഉഴറി നടക്കുന്നൊരാണ്‍പട്ടി.
പേടിച്ചുകൊണ്ടോടുന്ന പെണ്‍പട്ടി,
വിടാതെ പിന്തുടരുന്നു...(!)
ഇരുവരും രമ്യതയില്‍ എത്തുന്ന നിമിഷം
തെരുവില്‍ ചുമ്പനങ്ങള്‍ പരസ്പരം കൈമാറുന്നു.
തന്‍റെ കാമം ഇണയുടെ മേല്‍ വര്‍ഷിക്കുന്നു....
താല്‍ക്കാലിക ശമനം....
ആണ്‍ പട്ടി കുരച്ചുകൊണ്ടോടി പോകുന്നു.
പെണ്‍പട്ടി മറ്റൊരു വഴിക്കും....
അടുത്ത ഇണയെയും തേടി...
വീണ്ടും ചുമ്പനങ്ങള്‍ കൈമാറാന്‍....
തെരുപട്ടികള്‍ പിന്നെയും ഓരിയിടുന്നു....
ചുംപിക്കണമത്രെ!"
ഇത് കന്നിമാസമാണ്.
ഇണയെ മണപ്പിച്ചു ഉഴറി നടക്കുന്നൊരാണ്‍പട്ടി.
പേടിച്ചുകൊണ്ടോടുന്ന പെണ്‍പട്ടി,
വിടാതെ പിന്തുടരുന്നു...(!)
ഇരുവരും രമ്യതയില്‍ എത്തുന്ന നിമിഷം
തെരുവില്‍ ചുമ്പനങ്ങള്‍ പരസ്പരം കൈമാറുന്നു.
തന്‍റെ കാമം ഇണയുടെ മേല്‍ വര്‍ഷിക്കുന്നു....
താല്‍ക്കാലിക ശമനം....
ആണ്‍ പട്ടി കുരച്ചുകൊണ്ടോടി പോകുന്നു.
പെണ്‍പട്ടി മറ്റൊരു വഴിക്കും....
അടുത്ത ഇണയെയും തേടി...
വീണ്ടും ചുമ്പനങ്ങള്‍ കൈമാറാന്‍....
തെരുപട്ടികള്‍ പിന്നെയും ഓരിയിടുന്നു....
ചുംപിക്കണമത്രെ!"
Thursday, October 30, 2014
ഉറക്കം
ഉറക്കം ഒരു സത്യമാണ്,
ജീവിതത്തിനും
മരണത്തിനുമിടയിലെ
നഗ്ന സത്യം.
ചിലര്‍ ഉറക്കത്തില്‍
സ്വപ്‌നങ്ങള്‍ കാണുന്നു,
മറ്റു ചിലര്‍
സ്വപ്‌നങ്ങള്‍
യാതാര്ത്യമാക്കാന്‍
ഉറങ്ങുന്നു.
എപ്പോഴും ഒന്ന്
മറ്റൊന്നിനോട്
പരസ്പര പൂരകങ്ങള്‍ ആണ്.
ജനനവും മരണവും എന്ന പോല്‍.....!Wednesday, October 29, 2014
ചുമ്പനം
ചുമ്പനം
വാത്സല്ല്യത്തിന്‍റെ,
പ്രത്യാശയുടെ,
പ്രണയത്തിന്‍റെ.....
ഇന്ന്....
പ്രതീക്ഷ(!)കളുടെ കയ്പുനീരുമായി
തെരുവിലിറങ്ങുന്നു....
“ചുമ്പനം” വില്‍പ്പനച്ചരക്കാകുന്നു.
പൊതു നിരത്തുകളില്‍...
പാര്‍ക്കുകളില്‍....
ബസുകളില്‍....
റെസ്റ്റ്റണ്ടുകളില്‍...!!
പ്രതിഷേധമാണത്രേ....!
എന്തിനുവേണ്ടി ?
സ്വന്തം ശരീരത്തിന്‍റെ
അടങ്ങാത്ത കാമദാഹത്തിന്‍റെയൊ ?
അതോ.....!Thursday, October 23, 2014
Monday, October 20, 2014
ഗുല്‍മോഹര്‍.
"ഗുല്‍മോഹര്‍....
വസന്തകാലത്തിന്‍റെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു നിന്നെ...
എന്‍റെ പ്രണയത്തിന്‍റെ ജ്വാലകളായിരുന്നു പൂക്കളായ് നിന്നില്‍ ജ്വലിച്ചു നിന്നിരുന്നത്.
ആകാശത്തിന് കീഴെ ഒരു കുടയായ്,
എനിക്ക് തലചായ്ക്കാന്‍ തണലായ് നീ വിരിയുന്നു.
പ്രണയതിന്‍റെ വസന്തകാലങ്ങള്‍ നീയെനിക്ക് സമ്മാനിക്കുംപോഴും,
വിരഹത്തിന്‍റെ വര്‍ഷ, താപങ്ങള്‍ എന്നെ കാത്തിരിക്കാറുണ്ടായിരുന്നു...
പ്രിയപ്പെട്ട ഗുല്‍മോഹര്‍
എങ്കിലും നീയെന്‍റെ പ്രതീക്ഷയാണിന്നും.....
വസന്തം വരുമെന്ന പ്രതീക്ഷ....."
വസന്തകാലത്തിന്‍റെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു നിന്നെ...
എന്‍റെ പ്രണയത്തിന്‍റെ ജ്വാലകളായിരുന്നു പൂക്കളായ് നിന്നില്‍ ജ്വലിച്ചു നിന്നിരുന്നത്.
ആകാശത്തിന് കീഴെ ഒരു കുടയായ്,
എനിക്ക് തലചായ്ക്കാന്‍ തണലായ് നീ വിരിയുന്നു.
പ്രണയതിന്‍റെ വസന്തകാലങ്ങള്‍ നീയെനിക്ക് സമ്മാനിക്കുംപോഴും,
വിരഹത്തിന്‍റെ വര്‍ഷ, താപങ്ങള്‍ എന്നെ കാത്തിരിക്കാറുണ്ടായിരുന്നു...
പ്രിയപ്പെട്ട ഗുല്‍മോഹര്‍
എങ്കിലും നീയെന്‍റെ പ്രതീക്ഷയാണിന്നും.....
വസന്തം വരുമെന്ന പ്രതീക്ഷ....."
Thursday, October 16, 2014
നക്ഷത്രങ്ങളെ, നിങ്ങള്‍ സാക്ഷി.
“നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതെന്താണ്?
മഴ പെയ്തു കുളിരണിഞ്ഞ ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കുന്നതോ!
അതോ, കല്ലറയിലെ മെഴുകില്‍ പറ്റിപിടിച്ച പനിനീര്‍ ദലങ്ങളില്‍ പെയ്തിറങ്ങുന്ന
മഞ്ഞു തുള്ളികളെ നോക്കി നെടുവീര്‍പ്പിടുന്നതോ!
വികാര വിക്ഷുബ്ധമായ നിമിഷങ്ങള്‍ക്കൊടുവില്‍
കാമുകന്‍റെ മാറില്‍ തല ചായ്ച്ചു കിടക്കുന്ന തന്‍റെ പ്രിയതമ,
ആറടി മണ്ണില്‍ അഭയം പ്രാപിക്കുന്നത് കാത്തിരുന്ന
പോലെ ഒരു മുല്ല വള്ളിയായ് പടര്‍ന്നു കയറുകയാണ്.
നക്ഷത്രകൂട്ടങ്ങളിലിരുന്നു ഞാന്‍ എല്ലാം കാണുന്നുണ്ട്....
പനിനീര്‍ പുഷ്പത്തിലെ മുള്ളുകൊണ്ടെന്‍റെ
ഇടനെഞ്ചു മുറിയുന്നതും...
രക്തം കിനിയുന്നതും....... J “Monday, October 6, 2014
“മകളെ , മാപ്പ്...”
മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....
അമ്മയുടെ യോനിയിലെ
കാമം നുരഞ്ഞു പതഞ്ഞപ്പോള്‍
അച്ചനിറ്റിച്ചൊരു കൊച്ചു ബീജം,
അതായിരുന്നു നീ...
മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....
നീയൊരാഘോഷമായിരുന്നു.
പിന്നെ ആശ്വാസവും...
പിന്നീടെപ്പോഴോ
അതൊരു ആഡംബരമായി,
അവസാനം
അനാവശ്യവും...
അപ്പോള്‍ അമ്മയുടെ യോനിയില്‍
വീണ്ടും കാമം നുരഞ്ഞു പതയുകയായിരുന്നു.
നീയൊന്നു മറിയുന്നില്ല.
മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....
കാമുകരൊന്നല്ല, ഒരായിരം!
അപ്പോഴും,
യോനിയിലൊരഗ്നി പര്‍വ്വതം
തിളച്ചു മറിയുകയായിരുന്നു.
മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....
കാമുകരിലാരുടെയോ
വിശപ്പ് തീര്‍ന്നില്ല...
പക്ഷെ, യോനിയില്‍ നിന്നും
ലാവ പുറത്തേക്കു വമിച്ചു തുടങ്ങി...!
ഇനിയെന്ത് ?
കണ്ണുകളില്‍ കാമാര്‍ത്തി
സിരകളില്‍ തിളക്കുന്നു, ചുടു രക്തം...
വിശപ്പകറ്റണo
കത്തുന്ന വിശപ്പാണ്...
മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....
ഗാഡ നിദ്രയില്‍ മകള്‍...
വാടിയ ചേമ്പിന്‍ തണ്ടുപോല്‍
അടുത്തമ്മയും...
പിന്നെ, ഒന്നുമാലോചിച്ചില്ല.
വിശപ്പിന്‍റെ കരാള ഹസ്തങ്ങള്‍
ആ പിഞ്ചു ബാലികയില്‍ പതിച്ചു.
പിടക്കുന്നു ദേഹം,
തുറിക്കുന്നു കണ്ണുകള്‍
ആര്‍ത്തനാദം, തൊണ്ടയില്‍ കിടന്നു
പിടഞ്ഞു മരിക്കുന്നു...
ഹാവൂ... സമാധാനമായി..
മകളെ, മാപ്പ്...
പിറന്നു പോയെന്നൊരു
തെറ്റെ നീ ചെയ്തുള്ളൂ....
ജീവശ്ചവം പോലെ
മകള്‍ കിടക്കുന്നു.
നിര്‍വികാരയായി
അടുത്ത് അമ്മയും...
ഭര്‍ത്സനം , ഭീഷണി...
കാമുകനോടി ! (വിശപ്പടങ്ങിയല്ലോ...!)
അവസാനം...
തെറ്റിന് പ്രായശ്ചിത്തമായി
അമ്മയുടെ തന്നെ കൈകള്‍...
ആ ജീവ ശ്വാസവും ഏറ്റു വാങ്ങി...!
മകളെ, മാപ്പ്...
ഇത് നിന്‍ പുണ്ണ്യമോ
അതോ.....!! ???
(പത്തനംതിട്ടയില്‍
അമ്മയുടെയും കാമുകരുടെയും ക്രൂരതക്കിരയായി
അതി ദാരുണമായി കൊലചെയ്യപ്പെട്ട നാലു വയസ്സുകാരി അക്സയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍
കണ്ണീരോടെ...)
അഭിസാരിക.
ഇവള്‍, രാത്രിയുടെ
യാമങ്ങളില്‍
വാതിലുകള്‍
തുറന്നിട്ട്
പാഴ്കിനാവുമായി
നിലാവിലെക്കിറങ്ങിയവള്‍...
ഇരുളില്‍,
തിളങ്ങുന്ന
കണ്ണുകളിലെ
കത്തുന്ന കാമാഗ്നി
ശമിപ്പിച്ചവലള്‍...
പുലരി,
വീണ്ടും
മൂടുപടമണിഞ്ഞെത്തി.
പകല്‍ കിനാവിന്‍റെ
സോപാനങ്ങളിലേറി
അവളും
ഉയരങ്ങളിലേക്ക്...
ഉന്മാദാവസ്ഥയില്‍
ഉരുകിയൊലിച്ച
മജ്ജയും, മാംസവും
പിന്നെ...
ജീര്‍ണ്ണിച്ച
ശരീരവും
ഈ സ്വപ്ന ഭൂവില്‍
തളര്‍ന്നു
വീഴുന്നു....
വരളുന്ന ചുണ്ടുകള്‍
ഒരിറ്റു
വെള്ളത്തിനായ് കേഴുന്നു...
ദാഹജലം...
പിടയുന്ന ജീവന്‍റെ
പ്രാണജലം...
നിഷേധിക്കപ്പെടുന്ന
ജീവജലം...
ഇത്, അഭിസാരികയുടെ
ബാക്കി പത്രം...
Subscribe to:
Posts (Atom)






























