Friday, January 24, 2014

പ്രണയം

വിശുദ്ധമായ നിന്‍റെ
പ്രണയവും
വ്യര്തമായ എന്‍റെ
പ്രണയവും
അര്‍ത്ഥമില്ലാത്ത
ഈ ജീവിതത്തിന്‍റെ
നേര്‍ കാഴ്ചകള്‍ ആകുന്നു.
                 *******

കുറിപ്പുകള്‍ 4

നിഴലും വെളിച്ചവും
ഇടകലര്‍ന്ന,
റാന്തല്‍ വിളക്കുകള്‍
കണ്ണുചിമ്മുന്ന,
ഓര്‍മ്മകള്‍
കഥപറയുന്ന
സ്വപ്നങ്ങള്‍ക്ക്
കൂട്ടാവുന്ന...
ചിരിത്ര സ്മൃതികള്‍

ഉറങ്ങുന്ന.....

എന്‍റെ...
......

നീ

എന്നില്‍ നിന്നും നിന്നിലേക്ക്‌
ഒരുപാട് ദൂരമുണ്ട്... എനിക്കറിയാം...
കയ്യെത്തും ദൂരത്തു നിന്നാണ്
നമ്മള്‍ കാതങ്ങള്‍ അകലേക്ക്‌
എടുത്തെറിയപ്പെട്ടത്‌...
ഇതും കാലത്തിന്‍റെ ഒരു
അനിവാര്യത ആയിരിക്കാം...
                  ********

"തെരുവിന്‍റെ രോദനം"


ദൂരെ,
തെരുവിന്‍റെ കോണിൽ,
പീടിക തിണ്ണയിൽ
അരികിലൊരു
മാറാപ്പുമായി
അവളിരുന്നു.
മുകത്തു നിസ്സംഗത,
കണ്‍കളിൽ
നിസ്സഹായത,
നാളയെക്കുറിച്ചുള്ള
സ്വപ്നങ്ങളില്ല.
ഇന്നലെകളുടെ മധുരമാം
ഓർമ്മകളും ഇല്ല.
ജീവിത പന്ഥാവിൽ
ജീവ ചക്രം തിരിക്കുന്നവർ,
തെരുവിന്‍റെ മക്കൾ.
പുനരധിവാസം…
കടലാസു തുണ്ടുകളിൽ,
ജീവിതം കടത്തിണ്ണയിൽ…
ബാല്യവും, കൌമാരവും
യൌവനവും... ഒപ്പം
നിശാചരന്മാരുടെ
സമ്മാനവും...!
മാറോടു ചേർത്തും,
ഒക്കത്തെടുത്തും, പിന്നെ
കൈ വിരൽ തുമ്പിൽ
തൂങ്ങിയും...
അതെ....
തെരുവിൽ ജനിച്ചു,
തെരുവിൽ വളർന്നു,
തെരുവിൽ ജീവിച്ചു
മരിക്കുന്നവർ...
ഇവർ...
തെരുവിന്‍റെ മക്കൾ.
ചുവപ്പ് നാടയിൽ കുരുങ്ങി
ജീവിതം ഹനിക്കുന്നവർ.

കുറിപ്പുകള്‍ 3

കാലം അതിന്‍റെ കവണയില്‍ വെച്ച് നമ്മെ വലിച്ചു വിടും...

നാം പല ദിക്കുകളിലായി തെറിച്ചു വീഴും.... 

അവിടെ ജീവിത വ്യവഹാരങ്ങളില്‍ മുഴുകും...

അതൊരു പ്രപഞ്ച സത്യം...

അതിനിടയില്‍ നമ്മള്‍ കണ്ടുമുട്ടുന്ന 

പല പല മുഖങ്ങള്‍... 

ചിലര്‍ വന്നു പോകും...

ചിലര്‍ കുറെ കാലം കൂടെ നടക്കും..

ചിലര്‍ ഹൃദയത്തില്‍ സ്ഥിര വാസ മുറപ്പിക്കും.... 

വൈവിധ്യമാര്‍ന്ന ഈ ജീവിതത്തെ 

നാം എന്ത് പേരിട്ടു വിളിക്കും...!!

ശരിക്കും ഒരു സമസ്യ തന്നെ...

എന്നും പൂരിപ്പിച്ചു കൊണ്ടിരിക്കെണ്ടുന്ന....

Saturday, January 11, 2014

ജീവിതം

"ജീവിതം, ഒരു മരീചിക...
ജനനവും, മരണവും 
മാത്രം നിര്‍വചിക്കപെടുമ്പോള്‍
ജീവിതം തേടി ഉഴറുന്നു നാം..."

നിര്‍വൃതി

"ഒറ്റപ്പെടലിന്‍റെ
തുരുത്തുകളിലായിരിക്കാം
നമ്മള്‍ ചിലപ്പോഴെങ്കിലും 
ആത്മ നിര്‍വൃതിയുടെ
സായൂജ്യം കണ്ടെത്തുന്നത്..."
                  ******

ജീവിതം

ഏകാന്തതയുടെ രാജ വീഥികളില്‍ 
ഓര്‍മ്മകളുടെ ചില്ല് കൊട്ടാരം
വീണുടയുന്നു.......
ഡിസംബറിലെ പുലരി തണുപ്പില്‍ 
ഒരു മഞ്ഞു തുള്ളി മാത്രം ഇന്നും 
ഏകാന്തമായി കേഴുന്നു....
ഉയിര്‍ത്തെഴുന്നേല്‍പ്പിനായി
കൊതിക്കുന്ന നിമിഷത്തില്‍ സൂര്യകണം
അതിന്‍റെ മോഹങ്ങളെ
അലിയിച്ചു കളയുന്നു...
വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാം 
എന്ന പ്രതീക്ഷയില്‍ അത്
അടുത്ത പുലരിക്കായി 
കാത്തിരിക്കുന്നു.......
         *******

SKETCHES 1

SKETCHES 1

കുറിപ്പുകള്‍ 2

"പുറത്തു മഴ പെയ്യുമ്പോള്‍
നീ എന്‍റെ അരികിലുണ്ടായിരുന്നു.
ഞാനൊരു കടലാസ് തോണി
ഉണ്ടാക്കിയപ്പോള്‍
നീയതില്‍ കേറി തുഴഞ്ഞു പോയി.
ഇപ്പോള്‍ മഴ പോയി...
നീയും പോയി...
ഞാന്‍ ഏകനായി..."

കുറിപ്പുകള്‍ 1

"കിളി പറന്നു പോയ ചില്ലകളില്‍ വീണ്ടും പ്രതീക്ഷകളുടെ തളിരിലകള്‍ മൊട്ടിടുന്നു.
പ്രണയത്തിന്‍റെ മഞ്ഞു പാളികള്‍ക്കപ്പുറം വസന്തത്തിന്‍റെ വര്‍ണ്ണ രാജികള്‍ തെളിയുന്നു.
ഓരോ ഋതുക്കളും ഓരോ അനുഭവങ്ങള്‍ നമുക്ക് സമ്മാനിക്കുന്നു.
ഒപ്പം പ്രണയത്തിന്‍റെ, പ്രത്യാശയുടെ നനുനനുത്ത ഓര്‍മ്മപ്പൂക്കള്‍ ഓരോ മനസ്സിലും വിരിയിക്കുന്നു.
കാലത്തിനു പോലും മായ്ക്കാന്‍ പറ്റാത്ത വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ച് അവ മനസ്സില്‍ പുതിയ പുതിയ ചിത്രങ്ങള്‍ ചമയ്ക്കുന്നു.
വീണ്ടും ആ ചില്ലകളില്‍ ചേക്കേറാന്‍ കിളികള്‍ പറന്നടുക്കുന്നു.
പ്രതീക്ഷകളുടെ സ്വര്‍ണ്ണ തേരിലേറി....!! "
                ---------------------------------
6/01/2014

നീ...

"വിരുന്നു വന്നൊരു
സ്വപ്നവും, നീയുമെന്‍
ഏകാന്ത നിമിഷത്തില്‍
വിട പറഞ്ഞകന്നുപോയി..."
              * * * * * *

നീ...

"രാവിന്‍റെ മാറില്‍ 
മയങ്ങാന്‍ കിടക്കവേ,
ഒരു നേര്‍ത്ത കാറ്റായി
വന്നെന്നെ തഴുകിയ 
നോവാണ് നീ..."
            ******

Friday, January 10, 2014

PAINTING 1

ചുവര്‍ ചിത്രങ്ങളിലെ എന്‍റെ ആദ്യ ചിത്രം...
PAINTING 1



പ്രണയം

എന്നില്‍ നിന്നും നിന്നിലേക്കുള്ള
ദൂരമാണ് എനിക്ക് പ്രണയം...
എത്ര തന്നെ ശ്രമിച്ചിട്ടും
അത്ര തന്നെ അകലത്തില്‍.

സ്വപ്നം

സ്വപ്നങ്ങള്‍ക്കെല്ലാം
ഒരായിരം വര്‍ണ്ണ ചിറകുകള്‍
മുളച്ചിരുന്നെകില്‍ ഞാന്‍
ഇവിടെ നിന്നും
പറന്നകന്നു പോയേനെ...!

മഴ

“മഴ” ഇന്നെന്‍റെ
ധാര്‍ഷ്ട്യത്തിന്‍റെ മേലങ്കിയെ
കണ്ണുനീരില്‍ കുതിര്‍ത്തു
അലിയിച്ചു കളഞ്ഞു...
               ***

തണുപ്പ്

“തണുപ്പ്” ഇരുട്ടില്‍
കമ്പിളി പുതപ്പുമായി വന്നെന്നെ
മൂടി, എന്നില്‍ ഉറങ്ങി കിടക്കുന്ന
കാമനകളെ ഇക്കിളിപെടുത്തുന്നു.
                        *****

പ്രണയം, പുഴയായ് ഒഴുകുന്നു.

ശാന്തി തീരങ്ങൾ തേടി
പ്രണയമൊഴുകുന്നു.
എന്‍റെ ആത്മാവിന്‍റെ
ഉള്ളറകളിൽ നിന്നെവിടുന്നോ
ഉത്ഭവിച്ചു,
മന്ദം മന്ദം...
പിന്നെ,
ആർത്തലച്ചു
വഴികളിലെ തടസ്സങ്ങളെല്ലാം
തട്ടിത്തെറിപ്പിച്ചു
സംഹാര താണ്ടവമാടിക്കൊണ്ട്,
ചിലപ്പോൾ
മൃദുല താളത്തോടും...
     ******

സിറിയ കേഴുന്നു.

ഭയാനകമായ മനസ്സുമായി
വീണ്ടും മറ്റൊരു പുലരി.
ഉറങ്ങുമ്പോഴും, ഉണരുമ്പോഴും
അകത്തും, പുറത്തും
ശബ്ദ കോലാഹലങ്ങളും
ദീന രോദനങ്ങളും മാത്രം.
ഇത് സിറിയ...
ഇവിടെ പെയ്യുന്നത്,
"ഷെല്ലു" കളും "പീരങ്കി" കളും.
പ്രളയമായൊഴുകുന്നതു
കണ്ണീർ പെരുമഴ.
ഉറ്റവരെയും, ഉടയവരെയും
നഷ്ടപെട്ടവരുടെ,
അംഗഭംഗം സംഭവിച്ചവരുടെ,
പിന്നെ...
എല്ലാം ഉപേക്ഷിച്ചു
പലായനം ചെയ്യുന്നവരുടെ.
എന്നാണിതിനൊരറുതി?
പിറന്ന മണ്ണും,
വളർന്ന നാടും,
എന്തൊരു വിധിയാണിത്?
പരസ്പര വെറിയും വിദ്വേഷവും!
"ഷിയ" കളും "സുന്നി" കളും
എല്ലാം മനുഷ്യർ തന്നെ അല്ലെ?
ഉള്ളിലെ രക്തവും
ചുകപ്പു തന്നെ അല്ലെ ?
ജനനവും, മരണവും.
അതിനിടയിലെ
പരിമിത നിമിഷങ്ങളും....
പിന്നെ എന്തിനീ ചോരക്കൊതി?
നിലനില്പിനോ !
അതോ...
സാമ്രാജ്യത്വ വികസനത്തിനോ..! 
                     *****

വേര്‍പാട്

യാത്ര ചോദിക്കുന്നു വീണ്ടും
കാലമാം കലാലയം സമ്മാനിച്ച
സ്വപ്നങ്ങളും (ഓര്‍മ്മകളും) പേറി.
ഊഷരമായ എന്‍റെ മനസ്സില്‍ നീ
പ്രതീക്ഷയുടെ തൈ നട്ടു.
അതിൽ തളിരിട്ടത് എന്‍റെ
സ്വപ്നങ്ങളായിരുന്നു.
അവ പിന്നീട് പടര്‍ന്നു പന്തലിച്ചു
ഒരു വൻ വൃക്ഷം തന്നെ ആയി.
കാലചക്രം കറങ്ങിക്കൊണ്ടേ ഇരുന്നു
ദിവസങ്ങളും, ആഴ്ചകളും
മാസങ്ങളും കൊഴിഞ്ഞു കൊണ്ടിരുന്നു.
ഒപ്പം മരത്തിലെ ഇലകളും
ഓരോന്നായി കൊഴിഞ്ഞു തുടങ്ങി.
വേദനയോടെ ആ സത്യം ഞാൻ
തിരിച്ചറിയുകയായിരുന്നു.
വേര്‍പാടിന്‍റെ ദിനങ്ങൾ
വിദൂരത്തിലല്ലെന്നു.
അതേ....
അവസാനം വിഷാദ വിരഹ സന്ധ്യ.
പടവുകളോരോന്നായി ഞാനും ഇറങ്ങാൻ തുടങ്ങി,
ഒരു പിന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചുകൊണ്ട്..
              * * * * * *

Friday, January 3, 2014

ഭ്രൂണഹത്യ...

ഒരു നിലവിളി,
വേദനയുടെ നീരാളി പിടുത്തം,
എവിടെയോ
എന്തോ കൊളുത്തിവലിക്കുന്നു.
കണ്ണുകള്‍ പതുക്കെ തുറന്നു,
ചുറ്റിനും അന്ധകാരം
പതിയെ യാഥാര്‍ത്യങ്ങളുടെ
വെളിച്ചത്തിലേക്കു.
കൈകള്‍ വയറില്‍ സ്പര്‍ശിച്ചപ്പോള്‍
മനസ്സിലൊരു വിങ്ങല്‍
അറിയാതെ കണ്ണുകള്‍ നിറയുന്നു.
ഇന്നലെ വരെ അവിടെ ഉണ്ടായിരുന്ന
ഭ്രൂണം,
ഇന്നിപ്പോള്‍ ചവറ്റു കുട്ടയില്‍..
അതെ,
പുറത്താക്കപ്പെടുന്നവരുടെ രോദനം
നിലയ്ക്കുന്നില്ല.
         *******