"പ്രവാസി,
വസിക്കുന്ന നാടും
വീടും വിട്ട്
വരണ്ട മരുഭൂമികളില്‍
വൃതാ അലയുന്നവന്‍...
ഒരു ചന്ദന തിരിയായ്
എരിയുംപോഴും...
പരത്തുന്ന സുഗന്തത്തില്‍
ആനന്ദം കണ്ടെത്തുന്നവന്‍..."
Saturday, April 19, 2014
Friday, April 18, 2014
പൂക്കാലം
പൂക്കാലം,
ജനി മൃതികള്‍ക്കിടയിലെ
ദൂരമാണ്.
ബാല്യത്തില്‍ അവ മനസ്സുകളില്‍
വസന്തം വിരിയിക്കുന്നു.
കാതരമായ സ്വപനങ്ങളുടെ
പ്രതിഫലനമായി കൌമാരത്തില്‍...
പ്രതീക്ഷകളുടെ
സാക്ഷാത്കാരമായി യൌവനത്തില്‍...
അനുശോചനത്തിന്‍റെ
കണ്ണുനീര്‍ത്തുള്ളികളായി
വാര്‍ധക്യത്തില്‍ വന്നു പോകുന്നു.
ജനി മൃതികള്‍ക്കിടയിലെ
ദൂരമാണ്.
ബാല്യത്തില്‍ അവ മനസ്സുകളില്‍
വസന്തം വിരിയിക്കുന്നു.
കാതരമായ സ്വപനങ്ങളുടെ
പ്രതിഫലനമായി കൌമാരത്തില്‍...
പ്രതീക്ഷകളുടെ
സാക്ഷാത്കാരമായി യൌവനത്തില്‍...
അനുശോചനത്തിന്‍റെ
കണ്ണുനീര്‍ത്തുള്ളികളായി
വാര്‍ധക്യത്തില്‍ വന്നു പോകുന്നു.
നമ്മള്‍
"ഞാനും നീയുമുള്‍പ്പെടുന്ന
ഓരോരുത്തരും
ഇന്നീ സമൂഹത്തിന്‍റെ
ചോദ്യ ചിഹ്നങ്ങള്‍ ആകുന്നു.
ഉത്തരമില്ലാത്ത!"
ഓരോരുത്തരും
ഇന്നീ സമൂഹത്തിന്‍റെ
ചോദ്യ ചിഹ്നങ്ങള്‍ ആകുന്നു.
ഉത്തരമില്ലാത്ത!"
മരണം
"മരണം,
ജീവിതത്തിന്‍റെ
ഉത്തര പൂര്‍ത്തീകരണമാണ്.
ജനി മൃതികള്‍ക്കിടയിലെ
ഉത്തരമില്ലാത്ത
അനേകായിരം സമസ്യകളുടെ!"Thursday, April 3, 2014
മൌനം
മൌനം,
വാക്കുകളുടെ
നിരര്‍തകതയെക്കള്‍
എത്ര ഭേദം
എന്ന് ഞാന്‍
പറഞ്ഞപ്പോള്‍....
“നീന്‍റെ മൌനം
കിനാവിലേക്ക്
തുറക്കുന്ന കിളി
വാതിലുകളാണ്
എനിക്ക്”
എന്നായിരുന്നു
നീ മൊഴിഞ്ഞത്.
ഇന്ന്,
ഞാന്‍ എന്‍റെ
മൌനത്തിന്‍റെ
വകഭേദങ്ങള്‍ക്ക്
ഒരു ഭാഷ
രചിക്കാന്‍
ശ്രമിക്കുന്നു.
എന്നിലെല്ലാം
ഇപ്പോഴുമുണ്ട്.
എന്‍റെ
ചിന്തകളും,
സ്വപ്നങ്ങളും...
ഓര്‍മ്മകളും....
അവക്കെല്ലാം ഒരു
ഭാഷ...
അതെ,
കനവുകളുടെ വേലിയേറ്റങ്ങള്‍ക്ക്
കവിത രചിക്കാന്‍
ഒരു ഭാഷ.
***
മഴ
മാനത്ത് ഇന്നു
ഞാന്‍ നിന്നെ കണ്ടു,
നക്ഷത്രങ്ങളോട്
കിന്നാരം പറഞ്ഞു നില്‍ക്കുന്നതു.
പൊടുന്നനെ മഴ
ചിന്നം പിന്നം പെയ്തു തുടങ്ങി.
ഞാന്‍
മഴയിലേക്കിറങ്ങി -
കൈകള്‍ രണ്ടും
വിടര്‍ത്തി നിന്നു.
എല്ലാം
എന്നിലെക്കാവാഹിക്കാനെന്ന പോലെ.
പൊഴിഞ്ഞു വീഴുന്ന
മഴത്തുള്ളികളില്‍
നിന്‍റെ
കണ്ണുനീര്‍ത്തുള്ളികളുടെ ഉപ്പു ഞാന്‍ രുചിച്ചു.
മാനത്തേക്ക്
നോക്കി നിന്നപ്പോള്‍,
നീ പറയാന്‍
ബാക്കി വെച്ചതെല്ലാം
മഴയായി എന്നില്‍
പെയ്തു തീരുകയാണെന്നു തോന്നി.
******
Subscribe to:
Posts (Atom)