Sunday, February 2, 2014

കഥ 5 - “തേനീച്ച”യോടൊപ്പം പറന്നു പോയ ആത്മാവ്...."

                 “തേനീച്ച”യോടൊപ്പം പറന്നു പോയ ആത്മാവ്...." (കഥ) 

        റൂഫ് ടോപ്പിലെ ഒരൊഴിഞ്ഞ കോണില്‍ അനിരുദ്ധന്‍ ഇരുന്നു, ചുറ്റിനും കണ്ണോടിച്ചു... മിക്കവാറും ടേബിള്കളെല്ലാം കാലിയാണ്. ഒറ്റയ്ക്ക് ഇരിക്കുന്നത് താന്‍ മാത്രമാണ്. ബാറിന്‍റെ ഒരു വശം കടലാണ്. അങ്ങോട്ട്‌ നീട്ടി ഉണ്ടാക്കിയ ഭാഗത്താണ് അയാളിപ്പോള്‍... ബാറിലെ വെളിച്ചം കടലിലെ ഓളങ്ങളില്‍ തട്ടി തിളങ്ങുന്നു.
തിരമാലകളില്‍ തട്ടി പ്രതിഫലിക്കുന്ന വെളിച്ചത്തിലേയ്ക്കു നോക്കി ഇരിക്കാന്‍ നല്ല രസം തോന്നി അനിരുദ്ധന്.
“:സര്‍, എന്താണ് വേണ്ടത്?”
ബെയറരുടെ ചോദ്യമാണ് അനിരുദ്ധനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്.
മെനു വാങ്ങിച്ചു അയാള്‍ അതിലുടെ കണ്ണോടിച്ചു.
നാളെ അവസാന ദിവസമാണ്,
ഇനി ഇതും കൂടെയേ പരീക്ഷിക്കാന്‍ ബാക്കിയുള്ളൂ.
ബ്രാണ്ടിയാണ് അല്പം മയമുള്ളത് എന്നാണ് കേട്ടിട്ടുള്ളത്.
പേരിലെ ആകര്‍ഷണീയത കൊണ്ട് അയാള്‍ ഒരു ഗ്ലാസ്‌ “ഹണി ബീ” ഓര്‍ഡര്‍ കൊടുത്തു.
“ഒരു ഗ്ലാസ്സോ! ബെയറര്‍ മനസ്സില്‍ പറഞ്ഞു!”
എന്നിട്ട് അയാളെ നോക്കി ചോദിച്ചു..
“സര്‍, ഒരു ഗ്ലാസ്‌ എന്ന് പറഞ്ഞാല്‍...!”
“ഇത് 3 രീതിയിലാ എടുക്കാറു. സ്മാള്‍ ‘30 മില്ലി’, പെഗ് ‘60 മില്ലി’, ലാര്‍ജ് ‘90 മില്ലി’. സാറിന് ഇതില്‍ ഏതാണ് വേണ്ടത് ?”
“ശരി, ഒരു ലാര്‍ജ് കൊണ്ട് വരൂ” മുഖത്തെ ചമ്മല്‍ മറച്ചു വെച്ച് അയാള്‍ പറഞ്ഞു.
“ഒഴിക്കാന്‍ വെള്ളമോ, ഐസോ, അതോ സോടയോ?”
“വെള്ളം മതി”
ഓര്‍ഡര്‍ എടുത്തു ബെയറര്‍ പോയി.

അയാള്‍ വീണ്ടും കടലിലേക്കും നോക്കി ഇരുന്നു. ചെറിയ കാറ്റ് വീശുന്നുണ്ടായിരുന്നു അപ്പോള്‍... അലസമായി കിടക്കുന്ന അയാളുടെ മുടിയിഴകള്‍ കാറ്റില്‍ പറന്നു കളിക്കുന്നു.
കടലിലെ ഓളങ്ങല്‍ക്കുമപ്പുറo ദൂരെ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ വെളിച്ചത്തിലേക്കു നോക്കി ഇരിക്കുമ്പോള്‍ അനിരുദ്ധന്‍ ആലോചിച്ചത് ഈ കഥ എങ്ങോട്ടാണ് തന്നെയും കൊണ്ട് പോകുന്നത് എന്നാണു...
എത്ര ആലോചിച്ചിട്ടും എഴുതാനുള ഒരു ത്രെഡ് അയാളുടെ മനസ്സിലേക്ക് വരുന്നില്ല.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കിട്ടിയ പ്രശസ്തമായ ചില അവാര്‍ഡുകള്‍, അതാണിപ്പോല്‍ തന്നെ ഈ പ്രതി സന്ധിയില്‍ എത്തിച്ചിരിക്കുന്നത്.
പുസ്തകത്തിന്‍റെ മാര്‍കെറ്റ് വാല്യു കൂട്ടാന്‍ തന്‍റെ കഥ അനിവാര്യമാണ് പോലും...
സുഹൃത്തിന്‍റെ ആവശ്യത്തിനു മുന്നില്‍ എന്ത് പറയാന്‍!!
മദ്യത്തെയോ പുകവലിയെയോ കുറിച്ചുള്ള ഒരു ബോധവത്കരണം, അതാണ് കഥയുടെ തീം.
എന്തെങ്കിലും ഒരു കഥ മതി ആയിരുന്നെകില്‍ കയ്യിലുള്ള ഏതെങ്കിലും ഒന്ന് എടുത്തു കൊടുക്കാമായിരുന്നു. ഇതിപ്പോ....
പുതിയതായി ഉയര്‍ന്നു വരുന്ന പ്രസാധക സംഘടനയാണ്, മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രപ്പാടാണ്....
ചിന്തിച്ചിരിക്കുന്നതിനിടക്ക് ഓര്‍ഡര്‍ ചെയ്ത സാധനം എത്തി. കൂടെ കപ്പലണ്ടിയും...
“കഴിക്കാന്‍ എന്താണ് സാര്‍ വേണ്ടത്?”
“സ്ടാര്‍ടര്‍ ആയി നല്ല ചിക്കന്‍ ഫ്രൈ ഉണ്ട് സര്‍, പിന്നെ പ്രോന്‍സ് ഫ്രൈ, വെജിടബ്ല്‍ തoമ്പുര...” സാറിനെന്താണ് വേണ്ടത്?”
വെജിടബള്‍ ആണ് കൂടുതല്‍ കഴിക്കാറു, ഇന്നിപ്പോള്‍ അത് വേണ്ട,
“പ്രോന്‍സ് ഫ്രൈ കൊണ്ട് വാ”
ബെയറര്‍ കൊണ്ട് വെച്ചിട്ട് പോയ ഗ്ലാസ്‌ കയ്യിലെടുത്തു പതുക്കെ ഒരിറക്ക് കുടിച്ചു. ഒരെരിച്ചില്‍ ആമാശയം വഴി അന്നനാളത്തില്‍ എത്തി നിന്നു.
പെട്ടന്ന് തന്നെ കപ്പലണ്ടി വാരി വായിലിട്ടു കൊറിച്ചു.
എന്നിട്ട് കടലിന്‍റെ വിദൂരതയില്‍ കണ്ണും നട്ടു ചിന്തകളില്‍ മുഴുകി...
അതിനിടക്ക് ഗ്ലാസ്‌ കാലി ആയിരുന്നു,
ബെയറര്‍ അപ്പോഴേക്കും പ്രോന്‍സ് ഫ്രൈയുമായി വന്നു.
അയാള്‍ വീണ്ടും ഒരു ലര്‍ജിനു കൂടെ ഓര്‍ഡര്‍ കൊടുത്തു.
ഒരു ലാര്‍ജു അകത്തു ചെന്നതില്‍ പിന്നെ എന്തോ ഒരു മാറ്റം അയാള്‍ക്കനുഭവപ്പെട്ടു. ഒരു പ്രത്യേക സുഖം... എന്താണെന്നു മാത്രം മനസ്സിലാകുന്നില്ല. അപ്പോഴേക്കും അടുത്ത ഗ്ലാസും എത്തി....
അത് കയ്യിലെടുത്തു ചുണ്ടോടടുപ്പിക്കുമ്പോള്‍ അനിരുദ്ധന്‍റെ മനസ്സില്‍ വിവിധ വികാരങ്ങളുടെ വേലിയേറ്റം നടക്കുകയായിരുന്നു, കടലിലെ തിരമാലകള്‍ കണക്കെ...
കഥയില്ലായ്മയില്‍ നിന്നും എങ്ങനെ ഒരു കഥ കണ്ടെത്താം എന്നതില്‍ അയാള്‍ ഏറെക്കുറെ വിജയിച്ച മട്ടാണ് ഇപ്പോള്‍ ആ മുഖ ഭാവത്തില്‍ പ്രതിഫലിക്കുന്നത്.
കഥകളും, കവിതകളും എഴുതാന്‍ മദ്യപിക്കണം, അല്ലെങ്കില്‍ കന്ജാവടിക്കണം എന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെ അല്ലെന്നു അയാള്‍ക്കിപ്പോള്‍ തോന്നി... അതെല്ലാം സത്യമാകുന്നതുപോലെ....എത്ര പെട്ടന്നാണ് തന്‍റെ മനസ്സിലേക്ക് കഥാ തന്തൂ കടന്നു വന്നത്...
മദ്യം സിപ് ചെയ്തു തീര്‍ന്നു പോയത് അറിഞ്ഞില്ല....
ബെയറരെ വിളിച്ചു അടുത്ത ലാര്‍ജും ഓര്‍ഡര്‍ കൊടുത്തു അയാള്‍ പതുക്കെ തന്‍റെ സഞ്ചിയില്‍ നിന്നും രൈടിംഗ് പാഡും പേനയും പുറത്തെടുത്തു. എന്നിട്ട് പതിയെ എഴുതി തുടങ്ങി....
“......മഴവില്ലഴകില്‍ കുളിച്ചു നില്‍ക്കുന്ന ബാറിന്‍റെ ചുമരിലെ ചിത്രത്തില്‍ നിന്നിറങ്ങി വന്ന അപ്സരസ്സിപ്പോള്‍ എന്‍റെ മുന്നില്‍ വന്നു നിന്ന് കെഞ്ജുന്നു... അടുത്തൊന്നിരിക്കാന്‍... കിന്നാരം പറയാന്‍..... പിന്നെ പിന്നെ....”

അയാളുടെ തൂലിക അനസ്യൂതം ചലിച്ചു കൊണ്ടേ ഇരുന്നു. ഒപ്പം ബെയറര്‍ കൊണ്ട് വരുന്ന ലര്‍ജുകളുടെ എണ്ണവും കൂടി....
“Honey Bee” എന്ന മനോഹരമായ ബ്രാന്‍ഡ്‌ നെയിം...
തെനീച്ചയെപ്പോലെ തേന്‍ നുകര്‍ന്ന് കൊണ്ട് പൂക്കളില്‍ നിന്നും പൂക്കളിലേക്ക്‌ അയാളുടെ തൂലിക ചലിച്ചു...
കഥയുടെ ക്ലൈമാക്സും എഴുതി കഴിഞ്ഞു പെനയടച്ചു, പാഡ് ബാഗിലെടുത്തു വെച്ചു.
എത്ര പെട്ടന്നാണ് ഒരു കഥ എഴുതി കഴിഞ്ഞത്? അതിനിടക്ക് എത്ര ലാര്‍ജു അടിച്ചെന്നു അയാള്‍ക്ക്‌ യാതൊരു നിശ്ചയവും ഇല്ലായിരുന്നു.
അപ്പോഴാണ്‌ ബെയറര്‍ വീണ്ടും വന്നത്
“സര്‍, ഇനി എന്തെങ്കിലും ?”
“വേണ്ട, ഇന്നിത്രയും മതി, നീ പോയി ബില്ല് കൊണ്ട് വരൂ”
ബെയറര്‍ മടങ്ങി പോയി...
ബ്രാണ്ടി അനിരുദ്ധനെ ഒരു മായിക ലോകത്തേക്ക് കൊണ്ട് പോയിരുന്നു.
മുന്നിലുള്ള ലോകം ഇപ്പോള്‍ വളരെ മനോഹരമായി അയാള്‍ക്ക്‌ തോന്നി.
ചുറ്റിനും കടലിന്‍റെ ഇരമ്പം, ഒപ്പം ബാറില്‍ നിന്നും ഉയരുന്ന നേര്‍ത്ത സംഗീതം, തണുത്ത കാറ്റിനൊപ്പം റൂഫ് ടോപ്പിലെക്കും ഒഴുകി എത്തുന്നു.
സമയത്തെക്കുറിച്ച് ഒരു രൂപവും ഇല്ല. ചിന്തകള്‍ വീണ്ടും കാട് കയറാന്‍ തുടങ്ങിയപ്പോഴേക്കും ബെയറര്‍ ബില്ലുമായെത്തി.
“സാര്‍, ബില്‍....”
അയാളത് വാങ്ങി നോക്കി.
470 ദിര്‍ഹംസ്... അപ്പോഴാണ്‌ താന്‍ അത്രമാത്രം കുടിച്ചിരിക്കുന്നു എന്ന് അനിരുദ്ധന്‍  മനസ്സിലായത്‌.
പേഴ്സ് തുറന്നു 500 ന്‍റെ ഒരു നോട്ടെടുത്ത് അയാള്‍ ബെയരര്‍ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു “ബാക്കി താന്‍ എടുത്തോ”
അവന്‍ സന്തോഷത്തോടെ തലയാട്ടികൊണ്ട് ബില്ലുമായി കൌന്റെരിലേക്ക് നടന്നു.

അനിരുദ്ധന്‍ പതുക്കെ തന്‍റെ കഥ നിറഞ്ഞ ബാഗും തോളില്‍ തൂക്കി ബാറിനു പുറത്തേക്കു നടന്നു. അയാള്‍ അപ്പോള്‍ വളരെ സന്തോഷത്തിലായിരുന്നു. എന്ത് ചെയ്യണമെന്നു ഒരു രൂപവുമില്ലാതിരുന്നപ്പോഴാണ് ഇവിടെ വന്നത്, കഥ കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അത് തന്‍റെ പ്രേസ്ടിജിനെ പോലും ബാധിക്കും എന്ന ഒരു ഘട്ടത്തില്‍ നിന്നാണ് താനിപ്പോള്‍ മനോഹരമായ ഒരു കഥയുമായി തിരികെ പോകുന്നത്. തന്‍റെ സുഹൃത്തിനു കൊടുക്കാന്‍, അവന്‍റെ കഥാ സമാഹാരത്തില്‍ പ്രസിദ്ധീകരിക്കാന്‍...
അയാളപ്പോള്‍ ഒഴുകി നടക്കുക ആയിരുന്നു, പരമമായ ഒരു ആനന്ദത്തില്‍ മുഴുകി, പരിസരം പോലും മറന്നു... എത്രയും പെട്ടന്ന് സുഹൃത്തിന കാണുക, കഥ കൈമാറുക..

സ്ഥലകാല ബോധം ബാറില്‍ വെചെപ്പോഴോ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അയാളെ നിയന്ത്രിച്ചിരുന്നത് മുഴുവന്‍ അയാള്‍ കുടിച്ചിരുന്ന “honey bee” (തേനീച്ച) ആയിരുന്നു. ആ തേനീച്ചയുടെ പിന്‍ബലത്തില്‍ സുഹൃത്തിന്‍റെ ഓഫീസിലേക്ക് പോകാന്‍ വേണ്ടി അയാള്‍ പതുക്കെ റോഡ്‌ ക്രോസ് ചെയ്യാന്‍ തുടങ്ങിയതും, സിഗ്നലില്‍ അത്ര നേരവും കാത്തു കിടന്നതിന്‍റെ അക്ഷമയോടെ മെഴ്സിഡസ് ചീറിപ്പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു.

അനിരുദ്ധനു ഒന്നും മനസ്സിലായില്ല.... ഒരാര്‍ത്തനാദം അയാളുടെ തൊണ്ടയില്‍ നിന്നും പുറത്തേക്കു വന്നു... അത്രമാത്രം...

ഓടിക്കൂടിയവരെല്ലാം അപ്പോള്‍ റോഡില്‍ ഛ്ന്ന ഭിന്നമായി കിടക്കുന്ന അയാളുടെ തലച്ചോര്‍ പെറുക്കി ബാഗില്‍ വെക്കുകയായിരുന്നു.... അതിനുള്ളില്‍ കിടന്നു ആ കഥ അപ്പോള്‍ പുറത്തു ചാടാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. 

പ്രദീഷ് .പി.സി

No comments:

Post a Comment