നിലാവില്‍
തിളങ്ങുന്ന
നക്ഷത്ര
കണ്ണുകളില്‍
രതിയുടെ ലീലാ-
വിലാസങ്ങള്‍ തന്‍
ചുകപ്പു.
രാവിന്‍റെ മാറിലപ്പോള്‍
നുരഞ്ഞു
പതയുന്നത്
വോഡ്കയില്‍
ചാലിച്ച
സംഗീതം.
താളം പിടിക്കുന്ന
കൈകളും, കാലുകളും
പിന്നെ...
ഒന്നിനോടൊന്നായി
ഇഴചേര്‍ന്നു
ചലിക്കുന്ന മെയ്യും.
അത് നിലാവിന്‍റെ
നിഴലായി മാറി
രാത്രിയുടെ
നിശബ്ദതയില്‍
ഒടുങ്ങുന്നു...
*****
No comments:
Post a Comment