Thursday, March 20, 2014

രൂപാന്തരം


ഇനി ഒരു മഴയായ്
നിന്‍റെ മനസ്സില്‍
ഞാന്‍ പെയ്തിറങ്ങും.
നിമ്നോന്നതങ്ങളില്‍
കവിത രചിക്കും,
പിന്നെ ആ കാല്പിനികതയില്‍
വര്‍ണ്ണങ്ങള്‍ കൊണ്ടൊരു
കോട്ട കെട്ടും.
അവിടെ സ്ഥിരവാസമുറപ്പിച്ചു
കഥകളും കവിതകളും
രചിച്ചു കൊണ്ടിരിക്കും.

ചായക്കൂട്ടുകള്‍ കൊണ്ടു
നൂറായിരം കാന്‍വാസുകള്‍
ഞാന്‍ തീര്‍ക്കും ...
വര്‍ണ്ണങ്ങള്‍ വാരി വിതറും...
വസന്തം വിരിയിക്കും...
ഫലങ്ങള്‍ വിളയിക്കും...
പടര്‍ന്നു പന്തലിച്ചു
ഒരു മഹാ പ്രസ്ഥാനം
രൂപപെടുത്തും...
അതെ,
അരാജകത്വത്തിന്‍റെ...
തായ് വേരറുത്തു
കളയുന്നൊരു പ്രസ്ഥാനം...!


No comments:

Post a Comment