Thursday, April 3, 2014

മഴ

മാനത്ത് ഇന്നു ഞാന്‍ നിന്നെ കണ്ടു,
നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞു നില്‍ക്കുന്നതു.

പൊടുന്നനെ മഴ ചിന്നം പിന്നം പെയ്തു തുടങ്ങി.
ഞാന്‍ മഴയിലേക്കിറങ്ങി -
കൈകള്‍ രണ്ടും വിടര്‍ത്തി നിന്നു.
എല്ലാം എന്നിലെക്കാവാഹിക്കാനെന്ന പോലെ.
പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികളില്‍
നിന്‍റെ കണ്ണുനീര്‍ത്തുള്ളികളുടെ ഉപ്പു ഞാന്‍ രുചിച്ചു.
മാനത്തേക്ക് നോക്കി നിന്നപ്പോള്‍,
നീ പറയാന്‍ ബാക്കി വെച്ചതെല്ലാം
മഴയായി എന്നില്‍ പെയ്തു തീരുകയാണെന്നു തോന്നി.
******

No comments:

Post a Comment