Friday, September 12, 2014

“കഥ ഇതുവരെ”

കഥ പറയുന്ന വഴികളില്‍
കവിത വീണ്ടും ചൊല്ലുന്നു,
കഥ ഇതു വരെ.
ഇതു കഥയില്ലായ്മയുടെ കാലം.
ദയയും, ദാക്ഷിണ്യവും
നഷ്ടപെട്ട കാലം.
മാതാപിതാക്കള്‍
തെരുവിലുപെക്ഷിക്കപെടുന്നു.
വൃദ്ധസദനങ്ങള്‍ മുളച്ചു പൊന്തുന്നു.
അമ്മത്തൊട്ടിലുകള്‍ നിറയുന്നു.
വിവേചന ബുദ്ധി
വിലക്കപ്പെട്ട കാലം.
പീഡനങ്ങള്‍ തുടര്‍കഥയാകുന്നു.
പിഞ്ചു കുഞ്ഞുങ്ങള്‍
വലിച്ചു കീറപ്പെട്ട നിലയില്‍
കുറ്റിക്കാടുകളില്‍
ഉപേക്ഷിക്കപെടുന്നു.
വിദ്യാലയങ്ങള്‍ അഭ്യാസങ്ങളുടെ
കൂത്തരങ്ങായി മാറുന്നു.
വിദ്യയും വിവേചനവും
ഒരേ ബിന്ദുവില്‍ നിന്നും
അകന്നു പോകുന്നു.
കരുണയും, കാരുണ്യവും
കണ്ണ് പൊത്തി കളിക്കുന്നു.
അതെ,
ഇത് കഥയില്ലായ്മയുടെ
തുടര്‍ കഥകള്‍.
മൃഗയാ വിലാസങ്ങള്‍.

No comments:

Post a Comment