Friday, July 10, 2015

മരണം...


"കണ്ണുനീരില്‍ കുതിര്‍ത്തു 
നിരത്തി വെച്ചൊരാ വാക്കുകളില്‍
നിന്നൊരു വിരഹത്തിന്‍
കവിത പിറക്കുന്നു.
ഓര്‍മ്മകളില്‍ തെളിയുന്ന
നഷ്ട സ്വപ്നങ്ങളില്‍
പിടഞ്ഞു മരിക്കുന്ന
ബാല്യ കൌമാര കുസൃതികള്‍.
മനസ്സില്‍ പ്രതീക്ഷകളുടെ
ചില്ലു കണ്ണാടികള്‍ വീണുടയുന്നു.
മോഹങ്ങളെ, മോഹഭംഗങ്ങളെന്നു
തിരുത്തിചൊല്ലേണ്ടിവരുന്നു.
അവസാനം, ചിത്രങ്ങള്‍
നിറം മങ്ങിയ പട്ടു തൂവാലയില്‍
പൊതിഞ്ഞു കനവുകള്‍
കവിത തേടി പറന്നകലുന്നു...!!

No comments:

Post a Comment