Monday, October 6, 2014

അഭിസാരിക.

ഇവള്‍, രാത്രിയുടെ
യാമങ്ങളില്‍
വാതിലുകള്‍ തുറന്നിട്ട്‌
പാഴ്കിനാവുമായി
നിലാവിലെക്കിറങ്ങിയവള്‍...
ഇരുളില്‍,
തിളങ്ങുന്ന കണ്ണുകളിലെ
കത്തുന്ന കാമാഗ്നി
ശമിപ്പിച്ചവലള്‍...

പുലരി,
വീണ്ടും മൂടുപടമണിഞ്ഞെത്തി.
പകല്‍ കിനാവിന്‍റെ
സോപാനങ്ങളിലേറി
അവളും
ഉയരങ്ങളിലേക്ക്...
ഉന്മാദാവസ്ഥയില്‍
ഉരുകിയൊലിച്ച
മജ്ജയും, മാംസവും
പിന്നെ...
ജീര്‍ണ്ണിച്ച ശരീരവും
ഈ സ്വപ്ന ഭൂവില്‍
തളര്‍ന്നു വീഴുന്നു....
വരളുന്ന ചുണ്ടുകള്‍
ഒരിറ്റു വെള്ളത്തിനായ്‌ കേഴുന്നു...
ദാഹജലം...
പിടയുന്ന ജീവന്‍റെ
പ്രാണജലം...
നിഷേധിക്കപ്പെടുന്ന
ജീവജലം...
ഇത്, അഭിസാരികയുടെ
ബാക്കി പത്രം...

No comments:

Post a Comment