Friday, October 31, 2014

ഉപന്ന്യാസം 1.... “മാര്‍ക്വേസും, മാജിക്കല്‍ റിയലിസവും”

“മാര്‍ക്വേസും, മാജിക്കല്‍ റിയലിസവും”

            “ഏതൊരു രാജ്യത്താണെങ്കിലും ഞാന്‍ ഒരു അമേരിക്കക്കാരന്‍ ആണെന്നു എനിക്കു തന്നെ തോന്നുന്നു. പക്ഷെ, ജന്മ നാടിനെ കുറിച്ചുള്ള ഗ്രിഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ ഒരിക്കലും എന്നില്‍ നിന്ന് പോകില്ല. ഒരിക്കല്‍ ഞാന്‍ അവിടേക്ക് പോയി. അന്ന് ഞാന്‍ മനസ്സിലാക്കി നാടിനെക്കുറിച്ചുള്ള എന്‍റെ ഗ്രിഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളും, യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസമാണ് എന്‍റെ കൃതികള്‍ എന്നു.
            അറക്കാറ്റക്കയില്‍, താന്‍ ജനിച്ച ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫലകത്തില്‍ പറഞ്ഞിരിക്കുന്നമാര്‍ക്വേസിന്‍റെ തന്നെ ഉദ്ധരിണികള്‍ ആണിതു. അതെ, ഏതൊരു മനുഷ്യനും ജന്മ നാടിനോടുള്ള സ്നേഹം, ഗൃഹാതുരത ഒന്നും മായ്ച്ചു കളയുവാന്‍ ആകില്ല. അദ്ധേഹത്തിന്‍റെ നോവലുകളിലും പ്രതിഫലിച്ചു കാണുന്നതിതൊക്കെ തന്നെയാണ്.
            ലോക പ്രശസ്തനായ കൊളംബിയന്‍ എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, എഡിറ്റര്‍, പ്രസാധകന്‍. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു അദ്ദേഹം. ജനനം കൊളംബിയയില്‍ ആയിരുന്നെകിലും ജീവിച്ചതധികവും മെക്സിക്കോയിലും, യൂറോപ്പിലുമായിരുന്നു. “മാജിക്കല്‍ റിയലിസം” എന്ന ഒരു സങ്കേതം അദ്ധേഹത്തിന്‍റെ കൃതികളുടെ പ്രത്യേകത ആയിരുന്നു. “മാജിക്കല്‍ റിയലിസത്തിന്‍റെ കുലപതി” എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നതു.അവ തന്‍റെ കൃതികളെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റുന്നതിനും, ജനപ്രീതി നേടിയെടുക്കുന്നതിനും അദ്ധേഹത്തെ സഹായിച്ചു.
            1982-ല്‍ നോബല്‍ സമ്മാനം ലഭിച്ച “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍” നോവല്‍ സാഹിത്യത്തിലെ തന്നെ ഒരു പുതിയ ശൈലിയുടെ തുടക്കമായിരുന്നു. “മാജിക്കല്‍ റിയലിസം” എന്ന സാഹിത്യ രീതി അദ്ധേഹത്തിന്‍റെ ഈ നോവലിലൂടെ ആസ്വാദകരും അറിയുകയുണ്ടായി. 1967-ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഈ കൃതി ആസ്വാദകരും ഒന്നടങ്കം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അതിന്‍റെ പ്രതിഫലനമെന്നോണം അദ്ദേഹം ലാറ്റിനമെരിക്കന്‍ മുന്‍ നിര സാഹിത്യകാരന്മാരില്‍ ഒരാളായി മാറി.37-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി 1960 -1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്‍റെ പ്രതിനിധി ആയാണ് കണക്കാക്കുന്നത്.
            1967-ല്‍ പുറത്തിറങ്ങി, 15 വര്‍ഷങ്ങള്‍ ആകുമ്പോഴാണ് ഈ കൃതി ലോക സാഹിത്യത്തിലെ മികച്ച പുരസ്കാരമായ് “നോബല്‍ സമ്മാന”ത്തിനു അര്‍ഹാമാകുന്നത് എന്നതും ശ്രദ്ധേയമാണ്.പുസ്തകത്തിന്‍റെ പ്രചാരം, നേടിയെടുത്ത ജനപ്രീതി എല്ലാം “മാജിക്കല്‍ റിയലിസത്തിന്‍റെ” സംഭാവനയായി എടുത്തു പറയാവുന്നതാണ്. അതിന്നും തുടരുന്നു.
            വിഭ്രാമാത്കമായ കെട്ടുകഥകളിലൂടെ മനുഷ്യ മനസ്സിനെ കൊണ്ട് ചെന്നെത്തിച്ചു യഥാര്‍ത്ഥ ജീവിതവും അതിന്‍റെ നശ്വരതയും വിളിച്ചു പറയുന്നതാണ് “മാജിക്കല്‍ റിയലിസം”.
            “ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍” കഥാകൃത്ത്‌ അവതരിപ്പിക്കുന്നതും ഒരു സാങ്കല്‍പ്പിക ഗ്രാമമായ “മക്കൊണ്ട”യിലെ “ബുവെണ്ടിയ കുടുമ്പത്തിന്‍റെ ആറു’തലമുറകളുടെ കഥയാണ്. മാജിക്കല്‍ റിയലിസം അദ്ദേഹം ഈ നോവലില്‍ പകര്‍ത്തിയിരിക്കുന്നത് എപ്രകാരമാണെന്ന് നമുക്ക് നോക്കാം.
            ഒരു പുതിയ ജീവിതം സ്വപ്നം കണ്ടു ജോസ് ആര്‍ക്കേഡ് യൊ ബുവെണ്ടിയ, ഭാര്യ ഉര്‍സുല ഇഗ്വറാന്‍ എന്നിവര്‍ കൊളംബിയയിലെ “റിയോഹച്ചു”പെക്ഷിച്ചു യാത്ര തിരിക്കുകയാണ്.ഒരു നടീ തടത്തിലെത്തി അവിടത്തെ വിശ്രമത്തിനിടക്ക് ജോസ്  ആര്‍ക്കേഡ് യൊ പൂര്‍ണ്ണമായും കണ്ണാടി കൊണ്ട് നിര്‍മ്മിതമായ “മക്കൊണ്ട” എന്നൊരു നഗരം സ്വപ്നം കാണുന്നു. തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ആ സ്വപ്നവും വെച്ച് ജോസ് ആര്‍ക്കേഡ് യൊ അനേകം നാളുകള്‍ ആ നദീ തീരത്ത് അലഞ്ഞു തിരിയുകയാണ്. തുടര്‍ന്ന് അതെ നദീ തീരത്ത് തന്‍റെ സ്വപ്നവും സഫലീകരിക്കുന്നു. അങ്ങനെ അദ്ധേഹത്തിന്‍റെ സ്വപ്ന നഗരമായ “മക്കോണ്ട” അവിടെ യാഥാര്‍ത്ഥ്യമാകുകയാണ്. ഒരു നഗരവും, ആ നഗരത്തെ ചുറ്റിപറ്റിയുള്ള ലോകവും... സ്വന്തം വീക്ഷണ കോണിലൂടെ ജോസ് ആര്‍ക്കേഡ് യൊ അതും നിര്‍മ്മിക്കുന്നു. തലമുറകള്‍ തുടര്‍ന്ന് ന്കൊണ്ടിരുന്നു, ഒപ്പം “മക്കോണ്ട” നഗരവും വികസിച്ചു, അതോടൊപ്പം തന്നെ അദ്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവ വികാസങ്ങളും അരങ്ങേറുകയുണ്ടായി.
            തലമുറകള്‍ക്കായി കാത്തുവെക്കാന്‍ ജോസ് ആര്‍ക്കേഡ് യൊ യുടെ കണ്ണാടി നഗരം വളരുകയായിരുന്നു, അദ്ഭുതാവഹമായി തന്നെ. ഒന്നും രണ്ടും തലമുറകള്‍ കഴിഞ്ഞു ആറാം തലമുറ വരെ അതെ കണ്ണാടി നഗരത്തില്‍ ജീവിച്ചു കൊണ്ടേ ഇരുന്നു.
            ആറു തലമുറകളിലായി ആവര്‍ത്തിക്കുന്ന ചരിത്രങ്ങള്‍, അത് ഒന്നിനോടൊന്നു ബന്ധപെട്ടു, ഒരു ചങ്ങല പോലെ മുന്നോട്ടു പോകുന്നു.തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള മുന്നേറ്റം, ആഘോഷിക്കപ്പെടുന്ന മുന്‍ വിജയങ്ങള്‍.... തികച്ചും നാടകീയത നില നിര്‍ത്തുന്നതിനായി മാര്‍ക്വേസ് തന്‍റെ കഥയിലെ ബുവെണ്ടിയ കുടുമ്പത്തിനെ നാമകരണം ചെയ്യുന്നു. അതും പരിമിതമായ പേരുകളില്‍, വായനക്കാരനെ പലപ്പോഴും കുഴക്കുന്ന രീതിയില്‍... ആണുങ്ങളായിട്ടുള്ളവരെല്ലാം തന്നെ ജോസ് ആര്‍ക്കേഡ് യൊ, അറിലിയാനോ എന്നീ രണ്ടു പേരുകളുടെ വക ഭേദങ്ങള്‍ മാത്രം. ഉദാ:- ജോസ് ആര്‍ക്കേഡ് യൊ, ആര്‍ക്കേഡ് യൊ, അറിലിയാനോ ജോസ്, അറിലിയാനോ മാര്‍ മുതലായവ. സ്ത്രീകളില്‍ ഉര്‍സുല, അമരാന്ത, രെമടിയോസ് എന്നിങ്ങനെ മൂന്നു പേരുകളില്‍ ചിത്രീകരിച്ചിരിക്കപ്പെട്ടിട്ടുണ്ട്മുണ്ട്.
            എന്തൊക്കെ തന്നെ ആയാലും കഥാകൃത്ത്‌ കഥാപാത്രങ്ങളെ പല രീതികളിലായി പേരുകള്‍ കൂട്ടിച്ചേര്‍ത്തും, വെട്ടിച്ചുരുക്കിയും കുടുംബ  ബന്ധത്തിന്‍റെ ഭംഗി കഥയിലുടനീളം നില നിര്‍ത്തി കൊണ്ട് പോയിട്ടുണ്ട്. കഥ പുരോഗമിക്കുംതോറും “മാജിക്കല്‍ റിയലിസം’’ത്തില്‍ ലയിച്ചു വായനക്കാരും കഥാ കൃതിനോപ്പം തന്നെ നടന്നു കൊണ്ടിരിക്കുന്നതും അദ്ധേഹത്തിന്‍റെ പുതിയ സാഹിത്യ രീതിയുടെ ഒരു എടുത്തു പറയത്തക്ക നേട്ടമായി തന്നെ കാണാവുന്നതാണ്.
            ഈ ആറു തലമുറകളിലേയും കഥാപാത്രങ്ങല്‍ക്കൊപ്പം ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റു ചില കഥാപാത്രങ്ങളും കഥയില്‍ ഉരിതിരിയുകയുണ്ടായി. “മാജിക്കല്‍ റിയലിസത്തിന്‍റെ “ രൂപ കല്‍പ്പനയില്‍ ആ ഒന്‍പതു കഥാപാത്രങ്ങളും അവരുടെതായ രീതിയില്‍ നിര്‍ണ്ണായകം തന്നെ ആയിരുന്നു. അവരില്‍ എടുത്തു പറയേണ്ടുന്ന ആള്‍ “മെല്കുയാടിസ്” തന്നെ. മക്കോണ്ടയില്‍ എത്തിയ ജിപ്സി. ശാസ്ത്രം കൊണ്ട് വന്നവന്‍, ബുവെണ്ടിയ വംശത്തിന്‍റെ സഹായി.... മക്കോണ്ടയില്‍ ആദ്യം മരിച്ച വ്യക്തിയും....
            മെല്‍ക്യുയാടിസിന്‍റെ ദീര്‍ഘ ദര്‍ശനങ്ങള്‍ അവ്യക്തമായ ലിപികളാല്‍ രേഖപ്പെടുത്തിയിരുന്നെകിലും അവ മനസ്സിലാക്കാന്‍ പോന്ന ആരും തന്നെ ബുവെണ്ടിയ കുടുമ്പത്തില്‍ ഉണ്ടായിരുന്നില്ല. അവസാനം ആറാം തലമുറയിലെ അറിലിയാനോ രണ്ടാമന്‍ അത് വായിച്ചു തീരുന്നിടത് നോവലും അവസാനിക്കുന്നു. പ്രവചിക്കപ്പെട്ട “മക്കോണ്ട” യുടെ ചരിത്രവും....
            “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍” കൊളംബിയയുടെ ചരിത്രം തന്നെ ആയാണ് കണക്കാക്കുന്നത്. ഒപ്പം മാര്‍ക്വേസിന്‍റെ ജീവിതവുമായും അത് വളരെ അടുത്ത് നില്‍ക്കുന്നു. സ്പാനിഷ് കോളനിവല്‍ക്കരണത്തിന് ശേഷം ലാറ്റിനമേരിക്കയില്‍ ഉണ്ടായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ ഈ നോവലിലൂടെ നോവലിസ്റ്റ് വരച്ചു കാട്ടുന്നു. ഒപ്പം മാജിക്കല്‍ റിയലിസത്തിന്‍റെ യഥാര്‍ത്ഥ രൂപവും .

വിഭ്രമാത്മകമായ് വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചു അവസാനം യഥാര്‍ത്ഥ ജീവിതത്തിന്‍റെ നശ്വരതയിലെക്കും, “മക്കോണ്ട” നഗരത്തിന്‍റെചരിത്രത്തിലെക്കും നോവലിസ്റ്റ്‌ നമ്മളെ കൂട്ടികൊണ്ട് പോകുന്നു. 

No comments:

Post a Comment