“യൂദാസ്...
മുപ്പതു വെള്ളിക്കാശു
ഞാന്‍ തന്നിരുന്നെങ്കില്‍,
നീയെന്‍റെയേശുവിനെ
ഒറ്റുകില്ലായിരുന്നു...
പണത്തോടുള്ള ആര്‍ത്തി,
നിനക്കതു തരുന്നതില്‍ നിന്നും
എന്നെ വിലക്കി....
യൂദാസ്,
നീയൊരു പാപവും ചെയ്തിട്ടില്ല.
ഞാനാണ് യഥാര്‍ത്ഥ പാപി.
ചതിയുടെ, വഞ്ചനയുടെ,
മരണത്തിന്‍റെ
വിത്ത് വിതച്ച പാപി...
ഇവിടെ ഇപ്പോള്‍
ഷെല്ലുകളും, ബോംബുകളും
മഴയായ് വര്‍ഷിക്കുന്നു....
കെട്ടിടങ്ങള്‍ പൊട്ടിത്തെറിക്കുന്നു,
മാംസകഷണങ്ങള്‍ ചിതറി വീഴുന്നു,
കൂട്ട നിലവിളികള്‍
കാതുകളില്‍ അലയടിക്കുന്നു...
യൂദാസ്,
എനിക്കിത് താങ്ങാനാവുന്നില്ല.
ദൈവപുത്രന്‍,
നന്മയുടെയും, സാഹോദര്യത്തിന്‍റെയും
സന്ദേശ വാഹകന്‍....
ഞാന്‍ കാരണം നീയവനെ
കുരിശില്‍ തറപ്പിച്ചു...
ഇതാ, ഇപ്പോള്‍ വീണ്ടും...
സ്വന്തം സാമ്രാജ്യം വികസിപ്പിക്കുന്നതിനുവേണ്ടി,
ഒരു വിശുദ്ധരാജ്യം
കെട്ടിപ്പടുക്കുന്നതിന് വേണ്ടി,
കൊല്ലും കൊലയും...
എന്തിനു യൂദാസ് ഇനിയും....?
ഗാസയും, പലസ്തീനും, ഇസ്രയേലും,
എല്ലാം വിശുദ്ധ നഗരങ്ങള്‍ തന്നെ,
ദൈവത്തിന്‍റെ സ്വന്തം.
ഇനിയെങ്കിലും ഈ ചൂതാട്ടം
ഒന്നവസാനിപ്പിക്കുക...
ജീവിക്കാനുള്ള അവകാശങ്ങളെ
ഇല്ലായ്മ ചെയ്യാതിരിക്കുക...
മാപ്പ് സോദരെ,
ഞാന്‍ ചെയ്ത പാപത്തിനു മാപ്പ്...”
No comments:
Post a Comment