"ഓര്‍മ്മകള്‍,
കടലിരമ്പം പോലെ വന്നു
ഒരു ചെറിയ തിരയില്‍
ഒടുങ്ങുന്നു.
ഓണപ്പൂ പറിക്കാന്‍
ഓടി നടന്നിരുന്ന ബാല്യം...
ഓണസദ്യയുടെ രുചിയുമായി
അമ്മയും പെങ്ങന്മാരും...
നാവില്‍ വെള്ളമൂറുന്ന,
കൊതിയൂറുന്ന ഓര്‍മ്മകള്‍...
കൌമാരത്തിലെ പ്രണയം,
ചുടു ചുംപനതിന്‍റെ നിര്‍വൃതി,
പ്രണയിനിയുടെ കാതിലെ കിന്നാരം...
ഓര്‍മ്മകള്‍ക്ക് എന്നും വസന്ത കാലം...
യൌവനതയുടെ ചൂടും ഉശിരും
ഇവിടെ മണല്‍ക്കാട്ടില്‍
അടിയറവു വെക്കുന്നു.
അതെ,
പ്രവാസിയുടെ ഓര്‍മ്മകള്‍ക്ക് എന്നും
ഗൃഹാതുരതയുടെ ബാല്യം....
വിഷു വരും, വര്‍ഷം വരും,
തിരുവോണം വരും....
എല്ലാം വന്നു പോകുമ്പോഴും
പ്രവാസിയുടെ മനസ്സിലെ
ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍ മാത്രം...
മറ്റൊരു ഓണക്കാലത്തിന്‍റെ
കാത്തിരിപ്പുമായി.....
കടലിരമ്പം പോലെ വന്നു
ഒരു ചെറിയ തിരയില്‍
ഒടുങ്ങുന്നു.
ഓണപ്പൂ പറിക്കാന്‍
ഓടി നടന്നിരുന്ന ബാല്യം...
ഓണസദ്യയുടെ രുചിയുമായി
അമ്മയും പെങ്ങന്മാരും...
നാവില്‍ വെള്ളമൂറുന്ന,
കൊതിയൂറുന്ന ഓര്‍മ്മകള്‍...
കൌമാരത്തിലെ പ്രണയം,
ചുടു ചുംപനതിന്‍റെ നിര്‍വൃതി,
പ്രണയിനിയുടെ കാതിലെ കിന്നാരം...
ഓര്‍മ്മകള്‍ക്ക് എന്നും വസന്ത കാലം...
യൌവനതയുടെ ചൂടും ഉശിരും
ഇവിടെ മണല്‍ക്കാട്ടില്‍
അടിയറവു വെക്കുന്നു.
അതെ,
പ്രവാസിയുടെ ഓര്‍മ്മകള്‍ക്ക് എന്നും
ഗൃഹാതുരതയുടെ ബാല്യം....
വിഷു വരും, വര്‍ഷം വരും,
തിരുവോണം വരും....
എല്ലാം വന്നു പോകുമ്പോഴും
പ്രവാസിയുടെ മനസ്സിലെ
ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍ മാത്രം...
മറ്റൊരു ഓണക്കാലത്തിന്‍റെ
കാത്തിരിപ്പുമായി.....
No comments:
Post a Comment