നിനക്ക്,
പുറത്ത് മഴയുടെ നേര്‍ത്ത തേങ്ങല്‍ കേള്‍ക്കാം, പെയ്തൊഴിയാത്ത മാനം പോലെ മൂടിക്കെട്ടിയ മനസ്സുമായി ഞാന്‍ ഇരുന്നു. എന്തുകൊണ്ടോ ഞാന്‍ കഴിഞ്ഞ ആ കാലത്തെ കുറിച്ച് ചിന്തിച്ചു പോകുന്നു.എത്ര പെട്ടന്നാണ് നാലു വര്‍ഷങ്ങള്‍ കടന്നു പോയത്.
എനിക്കിത് നഷ്ടപ്പെടും, ഒരിക്കല്‍.
കാറ്റാടിയും, കടലാസ് പൂക്കളും, വാകമര ചുവടും.... ഒന്നുമില്ലെങ്കിലും ആ കോണ്‍ക്രീറ്റ് കെട്ടിടം, ഓര്‍മ്മയിലിന്നും മങ്ങാതെ നിലനില്‍ക്കുന്നു... അതിനടുത്തെ ആ മാവും, പുളിമരവും... ഒന്നും മറക്കുവാന്‍ ആകുന്നില്ലാ....
മരണത്തെ വെല്ലുന്ന ധൈര്യവും, സൌഹൃദം തുളുമ്പുന്ന ചിരിയുമായി കടന്നു പോയ പ്രിയപ്പെട്ട കൂട്ടുകാരീ.... നിനക്കവിടെ സുഖം തന്നെയോ...?
നിന്‍റെ ഓര്‍മ്മകള്‍ ഉറഞ്ഞു കൂടിയ നഷ്ട സ്വപ്നമായി ഒരു മഴക്കാലം കൂടി എന്നെ കടന്നു പോകുകയാണ്.... എന്നിട്ടും നിന്‍റെ നിറഞ്ഞു ചിരിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നനുത്ത ചിരി സമര്‍പ്പിക്കുമ്പോള്‍ അതിലുറയുന്ന ഓര്‍മ്മകള്‍....
ഞാന്‍ ആദ്യമായി നിന്നെ അറിയുന്നതും ഒരു മഴക്കാലത്തിലാണ്. എന്‍റെ സ്വപ്നങ്ങളുടെ ചില്ല് കൊട്ടാരത്തില്‍ നിന്‍റെ ഹൃദയ സ്പന്ദനം ഞാന്‍ കേള്‍ക്കുകയാണ്, എന്‍റെ മുറിയിലെ നേര്‍ത്ത ഇരുട്ടില്‍ ഒരു പ്രകാശ നാളമായി.
സ്വപ്‌നങ്ങള്‍ ചിറകു മുളക്കുന്ന, മോഹങ്ങള്‍ കിന്നാരം ചൊല്ലുന്ന എന്‍റെ സങ്കല്‍പ്പത്തിലെ കൊച്ചു കിനാവേ... ഓര്‍ക്കാനോ മറക്കാനോ ഒന്നുമില്ലാത്ത എന്‍റെ മനസ്സിന് നീ നല്കിയതെത്രയോ വലുതാണ്. കാന്‍വാസിലെ ഒരിക്കലും വറ്റി തീരാത്ത ചായകൂട്ടുകള്മായി നീയെന്നില്‍ ഉള്ളിടത്തോളം എനിക്ക് മറ്റൊന്നും വേണ്ടാ.........
നിറയുന്ന, പറയാനാകാത്ത എന്‍റെ സ്നേഹത്തിന്‍റെ ഇളം നിശ്വാസങ്ങളിലൂടെ നിനക്ക് ഒരായിരം മംഗളങ്ങള്‍ ആശംസിക്കുന്നു....
നിന്‍റെ സ്വന്തം.....

No comments:
Post a Comment