"രാവിന്‍റെ നിശ്ശബ്ദദയിലാണ്
കാമാഗ്നി ആളി പടരുന്നത്..!
തണുപ്പിന്‍റെ കരിമ്പടം കണക്കെ
അവ രോമ കൂപങ്ങളില്‍
ആഴ്ന്നിറങ്ങുന്നു...
കാമത്തിന്‍റെ ലഹരി
സിരകളെ ഭ്രാന്തു പിടിപ്പിക്കുന്നു.
വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടു
വസ്ത്രങ്ങള്‍ ഓരോന്നായി
ചീന്തി എറിയുന്നു...
പരിസരബോധം നഷ്ടപ്പെട്ട്
വിജ്രുംഭിച്ചു നില്‍ക്കുന്ന വികാരം
അതിന്‍റെ ഇരയുടെ മേല്‍
ആഞ്ഞു പതിക്കുന്നു.
പേടിച്ചരണ്ട ആ മാന്‍ പേടയുടെ
രോദനം അലിഞ്ഞലിഞ്ഞില്ലാതാകുന്നു.
തുറിച്ച കണ്ണുകളും,
വാടിത്തളര്‍ന്ന ശരീരവും
മാത്രം അവശേഷിക്കുന്നു...!
വികാരം, വിവേകത്തിനു മേല്‍
അധീശത്വം സ്ഥാപിച്ച
ഒരഭിശപ്ത നിമിഷം....
തലയ്ക്കു കയ്യും കൊടുത്തു
കാമം തളര്‍ന്നിരിക്കുന്നു.....
കാമാഗ്നി ആളി പടരുന്നത്..!
തണുപ്പിന്‍റെ കരിമ്പടം കണക്കെ
അവ രോമ കൂപങ്ങളില്‍
ആഴ്ന്നിറങ്ങുന്നു...
കാമത്തിന്‍റെ ലഹരി
സിരകളെ ഭ്രാന്തു പിടിപ്പിക്കുന്നു.
വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടു
വസ്ത്രങ്ങള്‍ ഓരോന്നായി
ചീന്തി എറിയുന്നു...
പരിസരബോധം നഷ്ടപ്പെട്ട്
വിജ്രുംഭിച്ചു നില്‍ക്കുന്ന വികാരം
അതിന്‍റെ ഇരയുടെ മേല്‍
ആഞ്ഞു പതിക്കുന്നു.
പേടിച്ചരണ്ട ആ മാന്‍ പേടയുടെ
രോദനം അലിഞ്ഞലിഞ്ഞില്ലാതാകുന്നു.
തുറിച്ച കണ്ണുകളും,
വാടിത്തളര്‍ന്ന ശരീരവും
മാത്രം അവശേഷിക്കുന്നു...!
വികാരം, വിവേകത്തിനു മേല്‍
അധീശത്വം സ്ഥാപിച്ച
ഒരഭിശപ്ത നിമിഷം....
തലയ്ക്കു കയ്യും കൊടുത്തു
കാമം തളര്‍ന്നിരിക്കുന്നു.....
No comments:
Post a Comment