Friday, October 3, 2014

യാത്ര...


മൌനമായി ഞാന്‍
നടക്കുകയാണ്,
നീയുപേക്ഷിച്ചു പോയ
വഴികളില്‍....
ഏകാനാണെങ്കിലും
എനിക്കു ദുഖമില്ല.
കാരണം,
സ്വാതന്ത്ര്യത്തിന്‍റെ ചിറകുകള്‍
അരിഞ്ഞിടാന്‍ ആര്‍ക്കുമാവില്ല.
ഒരിക്കല്‍,
ബാല്യ കൌമാര സ്വപ്നങ്ങളില്‍
നിറം ചാര്‍ത്തി നീ
കൂടെ ഉണ്ടായിരുന്നപ്പോഴും,
പാതി വഴിയില്‍
നീയുപെക്ഷിക്കുംപോഴും,
തളരാതെ ഞാന്‍ നടക്കുന്നതു
മറുകര താണ്ടാനാണ്.
ജീവിതത്തിന്‍റെ
ഒരിക്കലുമവശേഷിക്കാത്ത
പൊരുളുകള്‍ നിറഞ്ഞ
മറുകര.....!!!

No comments:

Post a Comment