Friday, October 3, 2014

നിഗൂഡത

 നീയൊരു ഓര്‍മ്മയായ്
എന്നില്‍ നിറയുമ്പോള്‍
എന്‍റെ തൂലികത്തുമ്പില്‍
കവിത പിറക്കുന്നു,
എന്‍റെ കാന്‍വാസില്‍
വര്‍ണ്ണങ്ങള്‍ നിറയുന്നു,
എന്‍റെ മോഹങ്ങള്‍ക്ക്
ചിറകുകള്‍ മുളക്കുന്നു,
എന്‍റെ സ്വപ്‌നങ്ങള്‍
പറന്നു നടക്കുന്നു...
എന്‍റെ ഉണര്‍വ്വും, ഉന്മേഷവും
നിന്‍റെ ആത്മാവിന്‍റെ
വികാരമായി
എന്നില്‍ നിറയുന്നു.
എന്നിട്ടും നീയൊരു
നിഗൂഡതയായ് ഇന്നും 
എന്നില്‍ അവശേഷിക്കുന്നു..!



No comments:

Post a Comment