Monday, October 6, 2014

ഇരകള്‍

"അതി ജീവനത്തിന്‍റെ നാളുകള്‍
അവസാനിച്ചിരിക്കുന്നു.
ഇരയെ പുല്‍കാനുള്ള
വെമ്പലോടെ “മരണം”
പാഞ്ഞടുക്കുന്നു.
യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്.
‘സാമ്രാജ്യത്വ വികസനം’
ലക്‌ഷ്യം, ഇതൊന്നു മാത്രം.
അസ്ഥിവാരം വരെ
തുരക്കപ്പെടുന്നു.
എവിടെയും വെന്നിക്കൊടി
പാറിക്കാനുള്ള ത്വര.
അതായിരുന്നു തുടക്കം.
ഒടുക്കവും അത് തന്നെ
ആയിരിക്കുമല്ലോ!
              ***
‘മരണം’ അതിന്‍റെ
കരാള ഹസ്തവുമായി
കാത്തിരിക്കുന്നു...
തന്‍റെ അടുത്ത ‘ഇര’ യെ
പുല്‍കാനുള്ള വെമ്പലോടെ"

No comments:

Post a Comment