Friday, January 24, 2014

"തെരുവിന്‍റെ രോദനം"


ദൂരെ,
തെരുവിന്‍റെ കോണിൽ,
പീടിക തിണ്ണയിൽ
അരികിലൊരു
മാറാപ്പുമായി
അവളിരുന്നു.
മുകത്തു നിസ്സംഗത,
കണ്‍കളിൽ
നിസ്സഹായത,
നാളയെക്കുറിച്ചുള്ള
സ്വപ്നങ്ങളില്ല.
ഇന്നലെകളുടെ മധുരമാം
ഓർമ്മകളും ഇല്ല.
ജീവിത പന്ഥാവിൽ
ജീവ ചക്രം തിരിക്കുന്നവർ,
തെരുവിന്‍റെ മക്കൾ.
പുനരധിവാസം…
കടലാസു തുണ്ടുകളിൽ,
ജീവിതം കടത്തിണ്ണയിൽ…
ബാല്യവും, കൌമാരവും
യൌവനവും... ഒപ്പം
നിശാചരന്മാരുടെ
സമ്മാനവും...!
മാറോടു ചേർത്തും,
ഒക്കത്തെടുത്തും, പിന്നെ
കൈ വിരൽ തുമ്പിൽ
തൂങ്ങിയും...
അതെ....
തെരുവിൽ ജനിച്ചു,
തെരുവിൽ വളർന്നു,
തെരുവിൽ ജീവിച്ചു
മരിക്കുന്നവർ...
ഇവർ...
തെരുവിന്‍റെ മക്കൾ.
ചുവപ്പ് നാടയിൽ കുരുങ്ങി
ജീവിതം ഹനിക്കുന്നവർ.

No comments:

Post a Comment