ഒരു നിലവിളി,
വേദനയുടെ നീരാളി പിടുത്തം,
എവിടെയോ
എന്തോ കൊളുത്തിവലിക്കുന്നു.
കണ്ണുകള്‍ പതുക്കെ തുറന്നു,
ചുറ്റിനും അന്ധകാരം
പതിയെ യാഥാര്‍ത്യങ്ങളുടെ
വെളിച്ചത്തിലേക്കു.
കൈകള്‍ വയറില്‍ സ്പര്‍ശിച്ചപ്പോള്‍
മനസ്സിലൊരു വിങ്ങല്‍
അറിയാതെ കണ്ണുകള്‍ നിറയുന്നു.
ഇന്നലെ വരെ അവിടെ ഉണ്ടായിരുന്ന
ഭ്രൂണം,
ഇന്നിപ്പോള്‍ ചവറ്റു കുട്ടയില്‍..
അതെ,
പുറത്താക്കപ്പെടുന്നവരുടെ രോദനം
നിലയ്ക്കുന്നില്ല.
*******
No comments:
Post a Comment