Friday, January 10, 2014

വേര്‍പാട്

യാത്ര ചോദിക്കുന്നു വീണ്ടും
കാലമാം കലാലയം സമ്മാനിച്ച
സ്വപ്നങ്ങളും (ഓര്‍മ്മകളും) പേറി.
ഊഷരമായ എന്‍റെ മനസ്സില്‍ നീ
പ്രതീക്ഷയുടെ തൈ നട്ടു.
അതിൽ തളിരിട്ടത് എന്‍റെ
സ്വപ്നങ്ങളായിരുന്നു.
അവ പിന്നീട് പടര്‍ന്നു പന്തലിച്ചു
ഒരു വൻ വൃക്ഷം തന്നെ ആയി.
കാലചക്രം കറങ്ങിക്കൊണ്ടേ ഇരുന്നു
ദിവസങ്ങളും, ആഴ്ചകളും
മാസങ്ങളും കൊഴിഞ്ഞു കൊണ്ടിരുന്നു.
ഒപ്പം മരത്തിലെ ഇലകളും
ഓരോന്നായി കൊഴിഞ്ഞു തുടങ്ങി.
വേദനയോടെ ആ സത്യം ഞാൻ
തിരിച്ചറിയുകയായിരുന്നു.
വേര്‍പാടിന്‍റെ ദിനങ്ങൾ
വിദൂരത്തിലല്ലെന്നു.
അതേ....
അവസാനം വിഷാദ വിരഹ സന്ധ്യ.
പടവുകളോരോന്നായി ഞാനും ഇറങ്ങാൻ തുടങ്ങി,
ഒരു പിന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചുകൊണ്ട്..
              * * * * * *

No comments:

Post a Comment