ബാല്യം,
ഓല മേഞ്ഞ മേല്‍ക്കൂരയിലെ
കിനിഞ്ഞിറങ്ങുന്ന
മഴത്തുള്ളികളായിരുന്നു.
കൌമാരം,
കാതരമായ എന്‍റെ
സ്വപ്നങ്ങള്‍ക്ക്
മേല്‍
വര്‍ഷിച്ച
കണ്ണുനീര്‍
കുടങ്ങള്‍...
യൌവനം,
എന്‍റെ
തീക്ഷണതകളുടെ,
കാമനകളുടെ
അടങ്ങാത്ത ദാഹത്തിനുമേല്‍
പതിച്ച പെരുമഴ.
വാര്‍ദ്ധക്യം,
ഒരു ചാറ്റല്‍
മഴയായ് വന്നു
കണ്ണുനീര്‍ തുള്ളിപോലെ
എന്നില്‍ വിലയം പ്രാപിച്ചു.
***
No comments:
Post a Comment