Friday, January 10, 2014

സിറിയ കേഴുന്നു.

ഭയാനകമായ മനസ്സുമായി
വീണ്ടും മറ്റൊരു പുലരി.
ഉറങ്ങുമ്പോഴും, ഉണരുമ്പോഴും
അകത്തും, പുറത്തും
ശബ്ദ കോലാഹലങ്ങളും
ദീന രോദനങ്ങളും മാത്രം.
ഇത് സിറിയ...
ഇവിടെ പെയ്യുന്നത്,
"ഷെല്ലു" കളും "പീരങ്കി" കളും.
പ്രളയമായൊഴുകുന്നതു
കണ്ണീർ പെരുമഴ.
ഉറ്റവരെയും, ഉടയവരെയും
നഷ്ടപെട്ടവരുടെ,
അംഗഭംഗം സംഭവിച്ചവരുടെ,
പിന്നെ...
എല്ലാം ഉപേക്ഷിച്ചു
പലായനം ചെയ്യുന്നവരുടെ.
എന്നാണിതിനൊരറുതി?
പിറന്ന മണ്ണും,
വളർന്ന നാടും,
എന്തൊരു വിധിയാണിത്?
പരസ്പര വെറിയും വിദ്വേഷവും!
"ഷിയ" കളും "സുന്നി" കളും
എല്ലാം മനുഷ്യർ തന്നെ അല്ലെ?
ഉള്ളിലെ രക്തവും
ചുകപ്പു തന്നെ അല്ലെ ?
ജനനവും, മരണവും.
അതിനിടയിലെ
പരിമിത നിമിഷങ്ങളും....
പിന്നെ എന്തിനീ ചോരക്കൊതി?
നിലനില്പിനോ !
അതോ...
സാമ്രാജ്യത്വ വികസനത്തിനോ..! 
                     *****

No comments:

Post a Comment